നാല് യുവ പേസർമാർ കൂടി ഇന്ത്യയുടെ ലോകകപ്പ് സംഘത്തിലേക്ക്

12

ഉടൻ ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ സഹായിക്കാൻ പുതുമുഖ താരങ്ങളെ കൂടി ഉൾപ്പെടുത്തി.

പേസർമാരായ നവ്ദീപ് സെയ്‌നി, ഖലീൽ അഹമ്മദ്, ദീപക് ചഹാർ, ആവേഷ് ഖാൻ എന്നിവരെയാണ് ഇന്ത്യൻ ടീമിനെ പരിശീലനത്തിൽ സഹായിക്കുന്നതിനായി ബിസിസിഐ നിയോഗിച്ചത്.

Advertisements

ഇവരുടെ ലോകകപ്പ് ടീമിനൊപ്പം ലണ്ടനിലേക്ക് പറക്കും. ഇംഗ്ലണ്ടിലെ പേസിനെ തുണയ്ക്കുന്ന സാഹചര്യങ്ങളിൽ ടീമിന് ഗുണമാകും ഈ നീക്കം എന്നാണ് ബിസിസിഐയുടെ വിലയിരുത്തൽ.

ഇതേസമയം സീനിയർ താരങ്ങൾക്കൊപ്പമുള്ള പരിശീലനം യുവതാരങ്ങൾക്കും ഗുണകരമാകും. ലോകകപ്പിനുള്ള 15 അംഗ ടീമിനെയാണ് കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചത്.

ഐപിഎല്ലിലെ പ്രകടനങ്ങൾ പരിഗണിക്കാതെയാണ് താരങ്ങളെ സെലക്ഷനായി പരിഗണിച്ചത്. വിരാട് കോലി നയിക്കുന്ന ടീമിൽ രോഹിത് ശർമ്മയും ശിഖർ ധവാനുമാണ് ഓപ്പണർമാർ.

റിസർവ് ഓപ്പണറായി കെ എൽ രാഹുലിനെ ഉൾപ്പെടുത്തി. ഓൾറൗണ്ടർമാരായി വിജയ് ശങ്കറും ഹർദിക് പാണ്ഡ്യയും ഇടംപിടിച്ചു.

കേദാർ ജാദവും എം എസ് ധോണിയും മധ്യനിരയിൽ ഇടംപിടിച്ചപ്പോൾ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് അവസരം നൽകിയില്ല.

ചാഹലും കുൽദീപും ജഡേജയുമാണ് ടീമിലെ സ്പിന്നർമാർ. ഐപിഎല്ലിൽ തിളങ്ങിയെങ്കിലും അപ്രതീക്ഷിതമാണ് ജഡേജയുടെ ടീം പ്രവേശം. ബുംറയും ഭുവിയും ഷമിയുമാണ് ടീമിലെ പേസർമാർ.
നാലാം നമ്പറിൽ ആര് വരുമെന്ന സർപ്രൈസ് ഇപ്പോഴും ബാക്കിൽക്കുകയാണ്.

ഇന്ത്യയുടെ ലോകകപ്പ് ടീം ഇങ്ങനെ

വിരാട് കോലി, രോഹിത് ശർമ്മ, ശിഖർ ധവാൻ, കെ എൽ രാഹുൽ, വിജയ് ശങ്കർ, എം എസ് ധോണി, കേദാർ ജാദവ്, ദിനേശ് കാർത്തിക്, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് ചാഹൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി

Advertisement