ഇതാണ് ആ ഹീറോ: അഞ്ചര മണിക്കൂറു കൊണ്ട് ആ പിഞ്ചുകുഞ്ഞിനെ മംഗലാപുരത്ത് നിന്നും എറണാകുളത്ത് എത്തിച്ചത് ഉദുമ സ്വദേശി ഹസൻ

30

എറണാകുളം: ഹൃദയരോഗം ബാധിച്ച 15 ദിവസം പ്രായമായ കുഞ്ഞുമായി മംഗലാപുരത്ത് നിന്നും തിരിച്ച ആംബുലൻസ് അഞ്ചര മണിക്കൂർ കൊണ്ട് എറണാകുളം അമൃത ആശുപത്രിയിൽ എത്തിയ വാർത്ത അൽപ നേരം മുമ്പാണ് പുറത്തുവന്നത്.

വഴിയരകിൽ കാത്തുനിന്ന സന്നദ്ധ പ്രവർത്തകരും പൊലീസും നാട്ടുകാരും എല്ലാം വാഹനത്തിന് വഴിയൊരുക്കി. എന്നാൽ ഈ ദൗത്യത്തിൽ എടുത്തുപറയേണ്ടത് ആംബുലൻസ് ഓടിച്ചിരുന്ന കാസർകോഡ് ഉദുമ സ്വദേശി ഹസന്റെ മനസാന്നിധ്യമാണ്.

Advertisements

മംഗലാപുരത്ത് നിന്നും എറണാകുളത്തേക്കുള്ള 400 കിലോമീറ്റർ ദൂരം അഞ്ചര മണിക്കൂർ കൊണ്ടാണ് ഹസൻ പിന്നിട്ടത്. എല്ലാവരുടെയും പിന്തുണ ഉള്ളത് കൊണ്ടാണ് ഇത്രയും ദൂരം പെട്ടെന്ന് പിന്നിടാൻ കഴിഞ്ഞതെന്ന് അദ്ദേഹം എറണാകുളത്തെത്തിയ ശേഷം പ്രതികരിച്ചു.

ഇന്ന് രാവിലെ 10 മണിക്കാണ് കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റാനായി മംഗലാപുരത്ത് നിന്നും ഹസൻ ഡ്രൈവറായ വാഹനം തിരിക്കുന്നത്. ഇതിന് മുമ്പ് തന്നെ ആംബുലൻസ് ഡ്രൈവമാരുടെ കൂട്ടായ്മയും കേരള ചൈൽഡ് പ്രൊട്ടക്ഷൻ ടീമും പൊലീസും മറ്റ് സന്നദ്ധ പ്രവർത്തകരും എല്ലാത്തിനും സജ്ജരായി നിന്നു.

സോഷ്യൽ മീഡിയയിലുടെ വാർത്ത പ്രചരിച്ചതോടെ എല്ലാവരും ജാഗരൂകരായി. ആംബുലൻസ് തിരുവനന്തപുരത്ത് എത്തിക്കാനുള്ള പ്ലാൻ ഉച്ചയോടെ തിരുത്താനായി സർക്കാർ ഇടപെട്ടു.

ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭിക്കുന്ന എല്ലാ ചികിത്സയും അമൃതയിൽ ലഭ്യമാക്കാമെന്നും എല്ലാ ചെലവുകളും സർക്കാർ ഏറ്റെടുക്കാമെന്നും ആരോഗ്യമന്ത്രി നേരിട്ട് ഉറപ്പ് ലഭിച്ചതോടെ ആംബുലൻസ് അമൃതയിലേക്ക് മാറ്രാൻ തീരുമാനിച്ചു. 10 മണിക്ക് പുറപ്പെട്ട ആംബുലൻസ് 400 കിലമീറ്റർ പിന്നിട്ട് നാലരയോടെ അമൃതയിലെത്തി.

ഹസൻ വളയം പിടിക്കുന്നത് രണ്ടാം തവണ

ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസൻ സമാനമായ ദൗത്യത്തിന് വളയം പിടിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2017 ഡിസംബർ 10ന് മംഗലാപുരത്തെ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം ആർസിസിയിലേക്ക് എട്ട് മണിക്കൂറും 45 മിനിട്ടും എടുത്ത് ഹസൻ രോഗിയെ എത്തിച്ചിട്ടുണ്ട്.

എല്ലാവരും നല്ല രീതിയിൽ പിന്തുണ നൽകിയത് കൊണ്ട് മാത്രമാണ് ഇത്തവണ തന്റെ ദൗത്യം വിജയകമായി പൂർത്തിയാക്കാൻ ആയതെന്ന് ഹസൻ പറയുന്നു.

Advertisement