ലോകകപ്പില്‍ ഇത്തവണ ചരിത്രം തിരുത്തും, ഇന്ത്യയെ തോല്‍പ്പിക്കും, ടീം ഇന്ത്യയ്ക്ക് പാക് മുന്നറിയിപ്പ്

35

കറാച്ചി: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാനായിട്ടില്ല. ലോകകപ്പില്‍ ആറ് തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്.

എന്നാല്‍ ആറിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഇന്ത്യയേക്കാള്‍ പലപ്പോഴും ശക്തമായ ടീമായിരുന്നിട്ട് കൂടിയാണ് പാകിസ്ഥാന്‍ ബദ്ധവൈരികള്‍ക്ക് മുന്നില്‍ തലകുനിച്ചത്.

Advertisements

ഐസിസി ടൂര്‍ണമെന്റുകളില്‍ ഇതേ വരെ 15 മത്സരങ്ങളില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പന്ത്രണ്ടെണ്ണത്തിലും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.

എന്നാല്‍ ഇത്തവണ ലോകകപ്പില്‍ വിജയിച്ചിട്ടില്ലെന്ന ചീത്തപ്പേര് തിരുത്താന്‍ പാക്കിസ്ഥാന് സാധിക്കുമെന്ന് മുന്‍ പാക് താരം മോയിന്‍ ഖാന്‍.

2017ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ പാകിസ്ഥാന്‍ തോല്‍പ്പിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് മോയിന്‍ ഖാന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

ഇംഗ്ലണ്ടില്‍ തന്നെ നടക്കുന്ന ലോകകപ്പില്‍ ചാംപ്യന്‍സ് ട്രോഫിയിലെ അതേ പ്രകടനം ആവര്‍ത്തിക്കാന്‍ പാക്കിസ്ഥാന് സാധിക്കുമെന്ന് മോയിന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

മോയിന്‍ ഖാന്‍ തുടര്‍ന്നു… വൈവിധ്യമുള്ള ഇപ്പോളത്തെ പാക് ടീമിന് സര്‍ഫറാസ് എന്ന മികച്ച നായകനുമുണ്ട്. പ്രതിഭകളുടെ ഒരു കൂട്ടമാണ് ഈ ടീം.

ലോകകപ്പില്‍ ഇന്ത്യയെ മലര്‍ത്തിയടിക്കാനുള്ള കരുത്ത് പാക്കിസ്ഥാന്‍ ടീമിനുണ്ട്. ഇങ്ങനെ പറയാന്‍ പ്രധാന കാരണം, രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാംപ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കാനുണ്ടായ കാരണം തന്നെയാണ്.

ലോകകപ്പ് നടക്കുന്ന ജൂണ്‍മാസത്തിലെ ഇംഗ്ലീഷ് സാഹചര്യങ്ങള്‍ നന്നായി അറിയാവുന്ന ടീമാണ് പാക്കിസ്ഥാന്റേതെന്നും മുന്‍ വിക്കറ്റ് കീപ്പര്‍ പറഞ്ഞു.

Advertisement