അവൻ പറയുന്നതെല്ലാം പച്ചക്കള്ളം, അൽപ്പം എങ്കിലും നാണമുണ്ടെങ്കിൽ ആ ലോട്ടറി സർക്കാരിനെ തിരിച്ചേൽപ്പിക്കണം; അനൂപിന്റെ തനിനിറം എന്താണെന്ന് വെളിപ്പെടുത്തി നാട്ടുകാർ

260

ഒരു സാധാരണക്കാരന്റെ ജീവിതം അടിമുടി മാറ്റുന്ന ഒന്നാണ് കേരള സംസ്ഥാന ലോട്ടറി. ജീവിതം താറുമാറായി എന്ന് ചിന്തിക്കുന്നവന്റെ പ്രതീക്ഷകൾ കൂടിയാണ് ലോട്ടറി. അങ്ങനെ ഒരുപാട് ജീവിതങ്ങൾ ആണ് മാറി മറിഞ്ഞിട്ടുള്ളത്. ജപ്തി ഭീഷണിയിൽ നിൽക്കുന്ന ഒരുപാട് പേരിലേക്ക് ഭാഗ്യം ഒഴുകി എത്തിയിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒറ്റ നിമിഷം കൊണ്ട് ജീവിതം അടിമുടി മാറിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി അനൂപ്.

Advertisements

ഓട്ടോ ഡ്രൈവറായ അനൂപിനെ കോടിപതിയാക്കി മാറ്റിയത് ഇത്തവണത്തെ ഓണം ബംപറാണ്. 25 കോടി രൂപയുടെ അവകാശിയായി മാറിയിരിക്കുകയാണ് അനൂപ്. ഇപ്പോഴും കോടികൾ കൈകളിൽ എത്തിയതിന്റെ അമ്പരപ്പ് ഇനിയും അനൂപിനും കുടുംബത്തിനും മാറിയിട്ടില്ല. നിരവധി പേരാണ് അനൂപിന് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് വീടുകളിലേയ്ക്ക് എത്തുന്നത്. 25 കോടി അടിച്ചതിൽ 15 കോടിയോളം രൂപയാണ് അനൂപിന് ലഭിക്കുന്നത്.

Also read; പുതിയ സന്തോഷം അറിയിച്ച് നടി സാന്ദ്ര ബാബു, ഇനി അങ്ങോട്ടുള്ള യാത്രയിൽ നിങ്ങളുടെ പിന്തുണയും പ്രാർത്ഥനയും കൂടെ ഉണ്ടാവണമെന്ന് താരം, ആശംസകളുമായി ആരാധകർ ആരാധകർ

ടാക്‌സും മറ്റുള്ളവയും കുറച്ച് 15 കോടി രൂപയ്ക്ക് അടുത്താണ് അനൂപിന്റെ കൈകളിൽ എത്തുന്നത്. TJ 750605 എന്ന ടിക്കറ്റിനാണ് അനൂപിനെ തേടി കോടികളുടെ ഭാഗ്യം എത്തിയത്. ഓട്ടോ ഡ്രൈവർ ജോലി ഉപക്ഷേിച്ച് പ്രവാസിയാകാൻ ഒരുങ്ങുന്നതിനിടെയാണ് അനൂപിനെ ഭാഗ്യദേവത കടാക്ഷിച്ചത്. 25 കോടി അടിച്ചതിൽ 15 കോടിയോളം രൂപയാണ് അനൂപിന് ലഭിക്കുന്നത്. ടാക്സും മറ്റുള്ളവയും കുറച്ച് 15 കോടി രൂപയ്ക്ക് അടുത്താണ് അനൂപിന്റെ കൈകളിൽ എത്തുന്നത്.

എന്നാൽ ഭാഗ്യത്തിനൊപ്പം തലവേദനയാണ് ഓരോ നിമിഷവും അനൂപിന് ലഭിക്കുന്നത്. സമ്മാനം ലഭിച്ചതിൽ പിന്നെ നാട്ടുകാരുടെ ഒഴുക്കാണെന്നും സഹായം അഭ്യർത്ഥിച്ച് ഒരുപാട് ആളുകൾ വരുന്നുണ്ടെന്നും അനൂപ് വെളിപ്പെടുത്തിയിരുന്നു. രാത്രിയിൽ പോലും വീട്ടിൽ കയറാൻ കഴിയാത്ത സാഹചര്യമാണെന്നാണ് ഈ കോടിപതി തുറന്നു പറഞ്ഞത്. എന്നാൽ ഇപ്പോൾ അനൂപിനെതിരെ നാട്ടുകാരും പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്.

നേരത്തെ, ബിജെപി അനുഭാവി കൂടിയായ അനൂപ് കേരള സംസ്ഥാന ലോട്ടറിക്കെതിരെ ഒരു ഫെയ്‌സ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു. ഇത് വൻ തോതിലാണ് പ്രചരിച്ചത്. ലോട്ടറിയും മദ്യവും ട്രാഫിക് നിയമങ്ങളിലെ പിഴയും എല്ലാംകൂടി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നാണ് അനൂപ് പറഞ്ഞത്. വിമർശിച്ച ആ ലോട്ടറി തന്നെ ഭാഗ്യം നൽകിയതോടെയാണ് നാട്ടുകാർ അനൂപിനെതിരെ തിരിഞ്ഞത്.

കൂടാതെ താൻ ബംപർ ലോട്ടറി എടുക്കാൻ പൈസ തികയാതെ വന്നപ്പോൾ മകന്റെ കുടുക്ക പൊട്ടിച്ചാണ് പൈസ ഒപ്പിച്ചതെന്നും അനൂപ് പറഞ്ഞിരുന്നു. ഇതെല്ലാം പച്ചക്കള്ളമാണെന്ന് പറയുകയാണ് നാട്ടുകാർ. അനൂപിന് ലോട്ടറി കുടുക്ക പൊട്ടിച്ച് ലോട്ടറി എടുക്കേണ്ട സാമ്പത്തിക ബാധ്യതയില്ലെന്നും നല്ലപോലെ വകകളുള്ള കുടുംബം തന്നെയാണെന്ന് നാട്ടുകാരിൽ ഒരാൾ പറയുന്നു. അവന്റെ അമ്മാവന്റെ കൈയ്യിൽ എല്ലാം പൂത്ത പണമുണ്ട്.

Also read; എനിക്ക് പലതും നഷ്ടപ്പെടുത്തേണ്ടി വന്നു, ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു ആ വിവാഹം: പ്രിയദർശന് എതിരെ അന്ന് ലിസി പറഞ്ഞത് ഇങ്ങനെ

അവൻ ലോട്ടറി എടുക്കേണ്ട ആവശ്യം ഒന്നും ഉണ്ടായിരുന്നില്ല. കുടുക്ക പൊട്ടിച്ചാണ് അവൻ ലോട്ടറി എടുത്തത് എന്ന് പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്. സർക്കാരിനെ വിമർശിച്ചവൻ കൂടിയാണ്. മദ്യത്തിലൂടെയും ലോട്ടറിയിലൂടെയും ഒക്കെ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന പറഞ്ഞ അവൻ ആ ലോട്ടറി സർക്കാരിനെ തന്നെ ഏൽപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും നാട്ടുകാർ ഒരേ സ്വരത്തിൽ പറയുന്നു. അൽപ്പം എങ്കിലും നാണം ഉണ്ടെങ്കിൽ അതാണ് ചെയ്യേണ്ടത് എന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു.

Advertisement