അന്താരാഷ്ട്ര വനിതാ ദിനമായിരുന്നു കഴിഞ്ഞദിവസം. മാറ്റി നിർത്തപ്പെടുന്ന സമൂഹത്തിൽ തങ്ങൾക്കും ഒരു ഇടമുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന ഈ ദിനം വിപുലമായ പരിപാടികളോടെയാണ് സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളുമൊക്കെ ആഘോഷമാക്കിയത്. പലവിധത്തിലുള്ള ഇളവുകളും സ്‌പെഷ്യൽ പരിപാടികളുമൊക്കെയായി പലരും ഈ ദിനം ആഘോഷമാക്കി.
ഇപ്പോഴിതാ, വനിതാ ദിനത്തിലും സ്വാതന്ത്ര്യം അൽപം കടന്നരീതിയിൽ ഉപയോഗിക്കുന്നവരുണ്ട് എന്ന് പറയുകയാണ് ഡോ. അനൂജ ജോസഫ് ഫേസ്ബുക്ക് കുറിപ്പിലൂടെ. ഈ വനിതാ ദിനത്തിലും അറിയാത്ത ചിലർ നമുക്ക് ചുറ്റും ഉണ്ടെന്നും അനൂജ പറയുന്നു.
ഡോ. അനുജ ജോസഫിന്റെ സോഷ്യൽമീഡിയ കുറിപ്പ്:
ഫേഷ്യൽ, ത്രെഡിങ്, എന്നല്ല വാക്‌സിങ്, ഹെയർ ട്രീറ്റ്‌മെന്റ് തുടങ്ങിയവയ്ക്കു ഡിസ്‌കൗണ്ട്, കൊള്ളാല്ലോ വീഡിയോൺ ഇനിയിപ്പോ ഇവിടെ അങ്ങു കൂടിക്കളയാം എന്നൊക്കെ വിചാരിച്ചു പരസ്യം ശെരിക്കൊന്നു നോക്കിയപ്പോൾ ദേ കിടക്കുന്നു,,, വനിതാ ദിനം പ്രമാണിച്ചു 4ദിവസത്തേയ്ക്ക് മാത്രമാണത്രെ ഓഫർ! പോട്ടെ വനിതാദിനമായിട്ടു അവർക്കു ആ ഡിസ്‌കൗണ്ടേലും തരാൻ തോന്നിയല്ലോ.
ഈയിടെ എന്നോട് ചിലർക്ക് അതിയായ ബഹുമാനം,ചേച്ചി,അമ്മായി, ആന്റി, ഇത്യാദി വിളികൾക്കൊടുവിൽ അമ്മൂമ്മയെന്ന വിളി കൂടെ ബാക്കിയുള്ളു. ശെടാ പ്രായം കൂട്ടാനുള്ള ഓരോരുത്തരുടെ സൈക്ലോജിക്കൽ മൂവ്, അനുവദിച്ചു കൂടാ! അടുക്കള എന്റെ സ്വർഗം ആണ്, അവിടെയാണെന്റെ ജീവിതംശെരിക്കും പിന്നെ നല്ല ഭക്ഷണം വേണേൽ അടുക്കളയിൽ കയറണം മോളേ, ഇവിടത്തെ പെണ്ണുങ്ങളൊക്കെ അങ്ങനാണ് (സമത്വം പോലും, ഈ സിസ്റ്റം ഒക്കെ നമുക്കൊന്ന് മാറ്റണ്ടേ ഇച്ചായാ, Noooo,,,,, ഇതൊക്കെ ഒരു പെങ്കൊച്ചിന്റെ സന്തോഷം അല്ലെ,,, പിന്നെ എനിക്കത്ര സന്തോഷമില്ല.
ഈയിടെ സോഷ്യൽ മീഡിയയിൽ ചില പെണ്ണുങ്ങളുടെ റീൽസ് കണ്ടു കണ്ണു തള്ളിപ്പോയി.സ്വാതന്ത്ര്യം കുറച്ചു കൂടിയാലും വിഷയം ആണല്ലേ My Body, My Life, My Rules എന്നൊക്കെ പറഞ്ഞു ഒരു കൂട്ടര് ഇപ്പൊ ഇങ്ങെത്തും, ആയിക്കോ, സ്വന്തം ശരീരം ഒരു വില്പന വസ്തുവായി കണ്ടു തരം താഴുന്ന ദയനീയ കാഴ്ച. പിന്നെ ഒരു കൂട്ടരുണ്ട് bold shoot കാര്, boldness full മാറിടത്തിൽ ആണോ മറഞ്ഞിരിക്കുന്നതെന്ന സംശയം ഇല്ലാതില്ല.
ഇനി മേൽപ്പറഞ്ഞ ഒരു ഗണത്തിലും ഉൾപ്പെടാത്ത ഒരു കൂട്ടരുണ്ട് ,ചേച്ചി വനിതാദിനം ആയിട്ട് rest എടുത്തൂടെ, കൊച്ചെ അതെന്തു ദിനം, പ്ലിങ്. സ്ത്രീ അമ്മയാണ്, പെങ്ങളാണ്, അമ്മൂമ്മയാണ്, അവൾക്കു freedom, equality ഇതൊക്കെ കേൾക്കാൻ രസമുണ്ട്. പക്ഷെ അവൾക്കു നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്കു എത്ര മാത്രം നീതി ലഭിച്ചു ഈ നാട്ടിൽ,,,,?? ഒരേ ജോലി ചെയ്താലും വസ്ത്രം ധരിച്ചാലും സ്ത്രീജീവിതം വൈവിധ്യം നിറഞ്ഞ ഒരു പ്രഹേളികയത്ര,,,,, എത്രയൊക്കെ വേദനിച്ചാലും സ്വയം ഒരു മെഴുകുതിരിയായി തീരുന്ന ഒത്തിരി സ്ത്രീ ജന്മങ്ങളുണ്ട് നമുക്ക് ചുറ്റിലും,,,, വനിതാദിനം പോയിട്ടു, ഒരു ദിനവും അവർ അറിയാറില്ല,,,, അവർക്കു സോഷ്യൽ മീഡിയയിൽ അക്കൗണ്ടുമില്ല,,,, ഫോണും പിടിച്ചു സൊറ പറഞ്ഞിരിക്കാൻ നേരവുമില്ല,,, അവർക്കെന്റെ ആശംസകൾ.