ഞാനായിരുന്നു മരിക്കേണ്ടിയിരുന്നത്, എങ്കിൽ ഇതൊന്നും കേൾക്കേണ്ടി വരുമായിരുന്നില്ല: പുതിയ വിവാദങ്ങളിൽ സങ്കടത്തോടെ ലക്ഷ്മി

24

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതകൾ നിലനിൽക്കേ പ്രതികരിച്ച് ഭാര്യ ലക്ഷ്മി.

ബാലഭാസ്‌കറിന് പകരം താനാണ് കൊല്ലപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ പ്രചരിക്കുന്ന അപവാദങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ലെന്നാണ് ലക്ഷ്മിയുടെ വാക്കുകൾ. ആരോപണങ്ങൾ തന്നെ തളർത്തുന്നുവെന്നും ലക്ഷമി പറഞ്ഞു.

Advertisements

ഏറെ സ്നേഹിക്കുന്ന മകളും ഭർത്താവും കൂടെ ഇല്ലാത്ത തനിക്കെന്തിനാണ് സ്വർണവും പണവുമെന്നാണ് സ്വത്ത് തട്ടിയെടുക്കാൻ ആസൂത്രിതമായി വരുത്തി വച്ചതാണ് അപകടമെന്ന് പറയുന്നവരോടുള്ള ലക്ഷ്മിയുടെ ചോദ്യം.

ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മി വിവാദങ്ങളോട് പ്രതികരിച്ചത്.

അപകടം നടന്ന ദിവസം ബാലുവായിരുന്നു കാർ ഓടിച്ചിരുന്നതെങ്കിലെന്ന് ഇപ്പോൾ ആഗ്രഹിക്കുകയാണ്. അങ്ങനെയെങ്കിൽ ബാലു ഇപ്പോഴും ഉണ്ടാവുമായിരുന്നു.

അദ്ദേഹത്തിന് ഇപ്പോഴും വയലിൻ വായിക്കാൻ പറ്റുമായിരുന്നു. ബാലുവിന് പകരം താനാണ് മരിച്ചിരുന്നതെങ്കിൽ ഇപ്പോഴത്തെ ആരോപണങ്ങൾ സംഭവിക്കില്ലായിരുന്നു’, ലക്ഷ്മി പറഞ്ഞു.

വഴിപാടുകൾ നടത്താനായി വടക്കുന്നാഥനിൽ പോയതും അന്ന് തന്നെ തിരിച്ചു വന്നതും ബാലുവിന്റെ താത്പര്യപ്രകാരമാണെന്നും ലക്ഷ്മി പറഞ്ഞു. അർജുനോട് വണ്ടി ഓടിക്കാൻ നിർദ്ദേശിച്ചതും ബാലുവാണ്.

ട്രാവൽ സിക്നസ് ഉള്ളതുകൊണ്ടാണ് മകൾക്കൊപ്പം താൻ ഫ്രണ്ട് സീറ്റിൽ ഇരുന്നത്, അഭിമുഖത്തിൽ ലക്ഷ്മി പറഞ്ഞു.

‘ബാലു ആളുകളെ കണ്ണടച്ച് വിശ്വസിക്കുമായിരുന്നു. അതുമാത്രമാണ് അദ്ദേഹത്തിൽ ഞാൻ കണ്ടിട്ടുള്ള ഒരു നെഗറ്റീവ്. ജീവിതത്തിൽ ഒന്നിനോടും സ്വാർത്ഥത കാണിക്കാത്ത ആളായിരുന്നു ബാലു.

കലയിൽ ബാലു ഒട്ടും വിട്ടുവീഴ്ച കാണിക്കാറില്ല. ടീമംഗങ്ങളിൽ ആരെങ്കിലും എപ്പോഴെങ്കിലും മദ്യപിച്ചെത്തിയാൽ അവരെ പുറത്താക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലായിരുന്നു അദ്ദേഹത്തിന്.

അത്തരത്തിലൊരാൾക്ക് ക്രിമിനലുകളുമായി കൂട്ടുകൂടാൻ സാധിക്കുന്നത് എങ്ങനെയാണ്?’, ലക്ഷ്മി ചോദിച്ചു.

Advertisement