അഞ്ചു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞുമായി ലോട്ടറി വില്‍പ്പന: കാണാതെ പോകരുതെ ഭിന്നശേഷിക്കാരിയായ ഗീതുവിന്റെ വേദന

39

ആലപ്പുഴ: വെറും അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെയും തോളത്തേറ്റി വഴിയരികില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന സാധു യുവതി കാണുന്നവര്‍ക്ക് എല്ലാം വേദനയാകുന്നു.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ കാളികുളത്തു നിന്ന് തണ്ണീര്‍മുക്കം പോകുന്ന റോഡരികില്‍ ആണ് ഭിന്ന ശേഷിക്കാരിയായ ഗീതു കൈക്കുഞ്ഞുമായി ലോട്ടറി കച്ചവടം നടത്തുന്നത്.

Advertisements

ഗീതുവിന്റെ ജീവിത സാഹചര്യങ്ങളെകുറിച്ച് സുഹൃത്ത് മാഹീന്റെ വാക്കുകള്‍ :

ഇന്നലെ ചേര്‍ത്തലയില്‍ പോയിരുന്നു. ഗീതുവിന്റെ അവസ്ഥ വളരെ മോശം ആണ്. 10 ക്ലാസ് വരെ അവള്‍ പഠിച്ചിട്ടുള്ളൂ.അച്ഛന്‍ ആയിരുന്നു അവളെ നോക്കിയിരുന്നത് അച്ഛന്റെ മരണ ശേഷം അവള്‍ അമ്മയുടെ കുടുംബത്തില്‍ ആയിരുന്നു അവരാണ് അവളുടെ കല്യാണം നടത്തിയത്.

ചെറുക്കാന്‍ ആലപ്പുഴ ഉള്ളത് ആണ് കല്യാണത്തിന് ശേഷം ഗീതുവിനെയും മക്കളെയും നോക്കാതെ ആയി അങ്ങനെ അവള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

അന്വേഷണം നടത്തിയപ്പോള്‍ അറിയാന്‍ സാധിച്ചത് ആദ്യത്തെ കെട്ടില്‍ അദ്ദേഹത്തിന് 2 മക്കളും ഭാര്യയും ഇപ്പോളും ഉണ്ടെന്നാണ്.അവരെ ഡിവോഴ്സ് ചെയ്യാതെ ആണ് ഇവളെ കല്യാണം കഴിച്ചേക്കുന്നത്.

പോലീസുകര്‍ പറഞ്ഞത് പ്രകാരം ചേര്‍ത്തലയില്‍ കാളികുളത്തു നിന്ന് തണ്ണീര്‍മുക്കം പോകുന്ന റോഡരികില്‍ ഇരുന്ന് ലോട്ടറി കച്ചവടം ചെയ്യുന്നു.ഒറ്റമുറിയുള്ള ഒരു വാടക വീട്ടില്‍ ആണ് താമസം.

1400 രൂപയാണ് അതിന്റെ വാടക അതു നിര്‍ബന്ധിതമായിട്ട് അയാള്‍ കൊടുത്തു വരുന്നു.അല്ലതെ അവള്‍ക്കുള്ളതോ മക്കള്‍ക്കോ ചിലവിനു ഒന്നുംതന്നെ അദ്ദേഹം ചെയ്യുന്നില്ല.അതിനുള്ള വരുമാനം ആണ് അവള്‍ ലോട്ടറി വിറ്റ് കണ്ടെത്തുന്നത്.

കുടുംബശ്രീ യില്‍ നിന്നും ലോണ് എടുത്താണ് ഇതു മുന്നോട്ട് കൊണ്ട് പോകുന്നത്.കളക്ടറേറ്റില്‍ വീടിനായി കൊടുത്ത അപേക്ഷ ലിസ്റ്റില്‍ ഇവളുടെ പേരും ഉണ്ട് അതു കിട്ടണം എങ്കില്‍ .പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ചു നല്‍കിയിട്ട് മാത്രമേ ഉണ്ടാകൂ.

എല്ലാവരും ഒന്ന് ഷെയർ ചെയ്തു …നിങ്ങളാൽ കഴിയുന്ന ഒരു സഹായം

Name : geethu, Account no : 67265016591, Ifsc code : SBIN0070483, Branch; Varanad, Alappuzha, Place ; cherthala,alappuzha
Contact no. +917012487361

Advertisement