ദിലീപ് കേസില്‍ ഉള്‍പ്പെട്ടിട്ടില്ല, കടുക് മണിയോളം തെളിവു പോലും ഇല്ല; അന്ധമായ ദിലീപ് വിരോധമുള്ളവര്‍ കാവ്യയ്ക്കും അമ്മക്കും ഉള്ള ബുദ്ധിമുട്ട് മനസിലാക്കണമെന്ന് രാഹുല്‍ ഈശ്വര്‍

2002

മിമിക്രി രംഗത്ത് നിന്നും എത്തി മലയാളികളുടെ പ്രിയങ്കരനായ ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. നിരന്തരം നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച് മലയാള സിനിമയിലെ മുടിചൂടാമന്നനായി മാറിയ താരത്തിന്റെ വീഴ്ചയും പെട്ടെന്ന് ആയിരുന്നു.

മലയാളിയായ തെന്നിന്ത്യന്‍ യുവനടി കൊച്ചിയില്‍ ഓടുന്ന വാഹനത്തിന് ഉള്ളില്‍ വെച്ച് അ ക്ര മ ത്തിന് ഇരയായ സംഭവത്തില്‍ പ്രതി ആയതോടെ ആണ് ദിലീപിന്റെ പ്രതാപത്തിന് കോട്ടം തട്ടി തുടങ്ങിയതത്. ഇപ്പോഴിതാ നടിയെ ആ ക്ര മി ച്ച കേ സി ലെ അന്വേഷണ സംഘത്തെ പരോക്ഷമായി പരിഹസിച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു ദിലീപ്.

Advertisements

കൊച്ചി വൈറ്റിലയിലെ പുതിയ മൊബൈല്‍ ഷോറൂമിന്റെ ഉദ്ഘാടന വേദിയില്‍ സംസാരിക്കവെയാണ് ദിലീപിന്റെ പരിഹാസം. ഏറ്റവും കൂടുതല്‍ ഫോണ്‍ വാങ്ങിക്കുന്ന ഒരാളായി താന്‍ മാറിയെന്നും എപ്പോള്‍ ഫോണ്‍ വാങ്ങിയാലും അത് പൊലീസ് കൊണ്ടുപോകും എന്നുമായിരുന്നു ദിലീപ് അന്ന് പറഞ്ഞ്. സംഭവം ഏറെ ട്രോളുകള്‍ക്കും കാരണമായിരുന്നു.

ഇപ്പോഴിതാ കേസില്‍ ദിലീപ് ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിരീക്ഷകനായ രാഹുല്‍ ഈശ്വര്‍. നടി ആ ക്രമി ക്കപ്പെട്ട സംഭവത്തില്‍ ഇതുവരെ അന്വേഷണ സംഘത്തിന് ദിലീപിനെതിരെ ഒരു കടുക് മണിയോളം തെളിവു പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്.

ALSO READ- നിന്നെ ഭാര്യ എന്നല്ല മറ്റൊരു പേരാണ് വിളിക്കേണ്ടത്; നിന്റെ ഭര്‍ത്താവിന്റെ കൂടെ കിടന്നതിന് എത്ര കിട്ടിയതെന്ന് അറിയണോ? അര്‍ണവിന്റെ ഭാര്യയോട് കൂടെവിടെ സീരിയല്‍ താരം സൂര്യയുടെ വാക്കുകള്‍

ദിലീപിന്റെ ഭാര്യയേയും മകളേയും വരെ പലരും ടാര്‍ഗറ്റ് ചെയ്യുകയാണ് എന്നും രാഹുല്‍ ഈശ്വര്‍ ആരോപിക്കുന്നുണ്ട്. അന്ധമായ ദിലീപ് വിരോധം വച്ച് പുലര്‍ത്തുന്നവര്‍ ദിലീപിനും മകള്‍ മീനാക്ഷിക്കും കാവ്യാ മാധവനും അമ്മയ്ക്കും ഒക്കെ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കണമെന്നാണ് രാഹുലിന്റെ വാക്കുകള്‍.

ഇത്തരത്തില്‍ ദിലീപ് വിരോധം തലയ്ക്കു പിടിച്ചവര്‍ കാട്ടുന്ന സ്ത്രീ വിരുദ്ധതയൊക്കെ വളരെ എക്‌സ്ട്രീം ആണ്. ഇക്കാര്യത്തിനായി ഇവരൊക്കെ ഐപിഎസുകാരി ശ്രീലേഖയെയും ജഡ്ജി ആയ ഹണി എം വര്‍ഗീസിനെയും മോശക്കാരാക്കുന്നെന്നും രാഹുല്‍ ആരോപിക്കുന്നുണ്ട്.

ALSO READ-പറഞ്ഞത് എല്ലാം സത്യം; എല്ലാം വളരെ അധികം ആലോചിച്ച് മനപൂര്‍വ്വം പറഞ്ഞതാണ്; സംശയം എപിസോഡ് പുറത്തുവന്നാല്‍ തീരുമെന്ന് ബാല

ഇതിനിടെ, തന്റെ ശബ്ദമാണ് എന്ന് പറഞ്ഞു കാവ്യക്കെതിരെ ബൈജു കൊട്ടാരക്കര ഒരു വോയിസ് ക്ലിപ്പ് പ്രചരിപ്പിച്ചെന്നും ഏതോ ഒരു ഗായകന്‍ കാവ്യയുടെ പഴയ അമ്മായിഅമ്മയെ കുറിച്ച് സംസാരിക്കുന്ന ഓഡിയോ ക്ലിപ്പാണ് അതെന്നും രാഹുല്‍ പറയുന്നു.

താന്‍ കാവ്യയെക്കുറിച്ച് പറഞ്ഞതാണെന്ന് പറഞ്ഞു പ്രചരിപ്പിച്ചതിനെതിരെ ബൈജു കൊട്ടാരക്കരക്ക് എതിരെ ഇപ്പോള്‍ പോലീസ് അന്വേഷണം നടക്കുകയാണ്. ദിലീപിനോടുള്ള അസൂയയും വിരോധവും കൊണ്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം എത്രത്തോളം വിഷമിച്ചിട്ടുണ്ടെന്നാണ് രാഹുലിന്റെ വിഷമം.

അതേസമയം, ഈ കേസ് ആഴത്തില്‍ പഠിച്ചതോടെ ദിലീപിന് എതിരെ തെളിവില്ലെന്നാണ് മനസിലായതെന്നും രാഹുല്‍ പറയുന്നുണ്ട്. ഈ കേസില്‍ ദിലീപ് ഉള്‍പ്പെട്ടിട്ടില്ല, അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത് പലരുടെയും താല്‍പര്യവും ദുരുദ്ദേശവും ആണ്. താന്‍ അതിജീവതയുടെ ഒപ്പമാണ്. ദിലീപിനെ ഈ കേസില്‍ കുടുക്കിയതാണെന്ന് ആവര്‍ത്തിക്കുന്നെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു,

Advertisement