11 കാരിയെ ശാരീരിക സുഖത്തിനായി ഉപയോഗിക്കാൻ ശ്രമിച്ച മലയാളിക്ക് എട്ടിന്റെ പണികൊടുത്ത് യുകെ പോലീസ്

14

സ്ത്രീകൾക്കും പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് എതിരെയും ഉള്ള വൈകൃതങ്ങൾ കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ലോകമെങ്ങും കൂടി വരുകയാണ്. കുഞ്ഞുങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് ഉള്ള ശിക്ഷ പാശ്ചാത്യ രാജ്യങ്ങളിൽ വലുതും ആണ്.

ഈ അവസരത്തിൽ ഇത്തരത്തിൽ ഉള്ള പീഡകന്മാരെ പിടിക്കാൻ ആയി അധികാരികൾ സമർഥമായി ആണ് വഴി ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ യു കെയിൽ വിരിച്ച വലയിൽ വീണുപോയത് ലണ്ടനിലെ ഒരു മലയാളിയാണ്.

Advertisement

വെറും 11വയസ്സ് ഉള്ള പെൺകുട്ടിയെ ശാരീരിക സുഖത്തിനായി ഉപയോഗിക്കാൻ ശ്രമിച്ച ലണ്ടനിലെ ന്യൂ ഹാമിൽ ഉള്ള മലയാളി ബൈജു സലിമിനെയാണ് അധികാരികൾ കെണിവെച്ച് പിടിച്ചത്. ഇത്തരം കുട്ടി പീഡകരെ പിടിക്കാൻ ഉപയോഗിക്കുന്ന സ്‌കോർപ്പിയോൻ ഹണ്ടെഴിസ് യൂ കെ എന്ന ഗ്രൂപ്പ് ആണ് ബൈജുവിനെ കുരിക്കിയത്.

11കാരിയാണ് എന്ന വ്യാജേന ഇവർ ബൈജുമായി ഓൺലൈനായി ചാറ്റ് ചെയിതു ബന്ധം സ്ഥാപിക്കുക ആയിരുന്നു. തുടർന്ന് തങ്ങളുടെ കെണിയിൽ എത്തിച്ച് കുരുക്കുകയും ആയിരുന്നു. പിടിയിൽ ആയ ബൈജു എന്റെ ഭാര്യ, എന്റെ കുഞ്ഞു എന്നുപറഞ്ഞു ഉച്ചത്തിൽ കരയുകയായിരുന്നു. പിടിയിൽ ആയ ബൈജു ഇപ്പോൾ റിമാൻഡിൽ ആണ്. ജൂലൈ 28ന് ആണ് ബൈജു ഇവർക്ക് മുന്നിൽ കുടുങ്ങിയത്.

11 കാരിയുടെ ഫേക്ക് ചാറ്റിൽ മയങ്ങി എത്തിയ ബൈജുവിനെ കാത്ത് നിന്നതു പോലീസ് ആയിരുന്നു, പിടിയിൽ ആയ ബൈജുവിനെ ഈ മാസം അവസാനം കോടതിയിൽ ആ ഹാജർ ആക്കും, തനിക്ക് അബദ്ധം പറ്റിയത് ആണ് എന്നും ഇനി ആവർത്തിക്കില്ല എന്നുപറഞ്ഞു ബൈജു വിലപിക്കുകയും എന്റെ ഭാര്യയെയും മകനെയും ഓർത്ത് ഒരുവട്ടത്തേക്ക് ക്ഷമിക്കണം എന്നും യുവാവ് കരയുന്നതിന്റെ ഇടയിൽ പറയുന്നുണ്ടായിരുന്നു. എന്തായാലും ഹണ്ടർ പേജ് ഇയാൾ കരയുന്ന വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്.

Advertisement