Home Pravasi

സെല്‍ഫിയെടുക്കവേ കൊക്കയില്‍ വീണ് മലയാളി യുവദമ്പതികള്‍ മരിച്ചു

60

കതിരൂർ: കാലിഫോർണിയിലെ പാർക്കിൽ സെൽഫിയെടുക്കവേ പിന്നോട്ട് മറിഞ്ഞ് കൊക്കയിൽ വീണ് കതിരൂരിലെ ദമ്പതികൾ മരിച്ചു. കതിരൂർ ഭാവുകത്തിൽ വിഷ്ണു(29), ഭാര്യ മീനാക്ഷി(29) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

Advertisements

കതിരൂർ ശ്രേയസ് ഹോസ്പിറ്റലിലെ ഡോ.എം വി വിശ്വനാഥ്, ഡോ. സി സുഹാസിനി എന്നിവരുടെ മകനാണ് വിഷ്ണു. സഹോദരൻ ജിഷ്ണു.

കോട്ടയം സ്വദേശിനിയാണ് മീനാക്ഷി. ശനിയാഴ്ചയാണ് ഇരുവരുടെയും മരണവിവരം ബന്ധുക്കളറിഞ്ഞത്. മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം ചിതറിപ്പോയിരുന്നു.

ഇവരുടെ കീശയിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ്ങ് ലൈസൻസ് എന്നിവയിൽ നിന്നാണ് മൃതദേഹം സ്ഥിരീകരിച്ചത്.

വിഷ്ണു കാലിഫോർണയിലെ സിഡ്‌കോ സോഫ്റ്റ്‌വേർ കമ്പനിയിലെ എൻജിനീയറാണ്. ഒരു വർഷം മുന്നെയാണ് ഇരുവരും നാട്ടിൽ വന്ന് കാലിഫോർണിയിലേക്ക് തിരിച്ചു പോയത്.

Advertisement