വിമാനത്തിന്റെ ചക്രത്തിനടിയിൽപ്പെട്ട് കുവൈറ്റിൽ മലയാളി യുവാവിന് ദാരുണാന്ത്യം

9

കുവൈറ്റ്: കുവൈറ്റിൽ വിമാനത്തിന്റെ ചക്രത്തിനടിയിൽപ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

തിരുവനന്തപുരം സ്വദേശിയായ ആനന്ദ് രാമചന്ദ്രനാണ് മരിച്ചത്. ആനന്ദ് കുവൈത്ത് എയർവെയ്‌സിന്റെ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ആനന്ദ്.

Advertisements

തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ ടെർമിനൽ നാലിൽ ബോയിങ് 777-300 ഇ ആർ എന്ന വിമാനം പാർക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം നടന്നത്.

അപകട സമയത്ത് വിമാനത്തിനുള്ളിൽ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് കുവൈത്ത് എയർവെയ്‌സ് അധികൃതർ അറിയിച്ചു.

ആനന്ദ് കുടുംബ സമേതം കുവൈത്തിലാണ് താമസിച്ചിരുന്നുത്. തിരുവനന്തപുരം കുറ്റിച്ചൽ പുള്ളോട്ടുകോണം സദാനന്ദവിലാസത്തിൽ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനാണ്.

വിമാനത്താവളത്തിലെ നാലാമത്തെ ടെര്‍മിനലില്‍ പ്രാദേശിക സമയം തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3.30-നായിരുന്നു സംഭവം.

ഹാങ്കറില്‍നിന്നു പാസഞ്ചര്‍ ഗേറ്റിലേക്ക്‌ കുവൈത്ത്‌ എയര്‍വെയ്‌സ്‌ ബോയിങ്‌ 777- 300 ഇ.ആര്‍. വിമാനം വലിച്ചുകൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം.

പുഷ്‌ബാക്‌ ട്രാക്‌ടറില്‍നിന്നുകൊണ്ട്‌ വിമാനത്തിലെ കോക്‌പിറ്റിലുണ്ടായിരുന്നയാള്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു ആനന്ദ്‌.

ഇതിനിടെയാണു വിമാനവുമായി ബന്ധിപ്പിച്ച കയര്‍ പൊട്ടിയത്‌. കയര്‍ പൊട്ടിയത്‌ മനസിലാക്കിയ ട്രാക്‌ടര്‍ ഡ്രൈവര്‍ പെട്ടെന്ന്‌ ബ്രേക്കിട്ടപ്പോള്‍ ആനന്ദ്‌ തെറിച്ചു വീണു.

നിയന്ത്രണംവിട്ട വിമാനത്തിന്റെ ചക്രം ആനന്ദിനുമേല്‍ കയറുകയായിരുന്നു.
അപകട സമയത്ത്‌ വിമാനത്തിനുള്ളില്‍ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്നു കുവൈത്ത്‌ എയര്‍വേസ്‌ അധികൃതര്‍ അറിയിച്ചു.

എട്ടുവര്‍ഷമായി കുവൈത്ത്‌ എയര്‍വേസില്‍ ജോലി ചെയ്‌തുവരികയായിരുന്നു ആനന്ദ്‌. ഭാര്യ: ആന്‍ സോഫിന ആനന്ദ്‌.

Advertisement