Home Sports

ധോണിക്കെതിരെ വീണ്ടും ആരാധകർ രംഗത്ത് : കാരണം ഇതാണ്

23

ബംഗ്ലാദേശിന് എതിരായ ലോകകപ്പ് മലസരത്തിലെ ബാറ്റിംഗിലും സ്‌കോറിംഗ് വേഗക്കുറവിന്റെ പേരിൽ എംഎസ് ധോണിക്കെതിരെ ആരാധകർ വീണ്ടും രംഗത്ത്.

ബംഗ്ലാദേശിനെതിരെ 33 പന്തിൽ 35 റൺസെടുത്ത് പുറത്തായതിന് പിന്നാലെയാണ് ആരാധകർ ആരോപണങ്ങളുമായി എത്തിയത്. ആറാമനായി 39ാം ഓവറിൽ ക്രീസിലെത്തിയ ധോണി അവസാന ഓവറിൽ പുറത്തായി.

Advertisements

നാല് ഫോറുകൾ നേടിയപ്പോൾ ഒരു സിക്സ് പോലും ധോണിയുടെ ഇന്നിംഗ്സിലുണ്ടായില്ല. ധോണി ക്രീസിലുണ്ടായിട്ടും അവസാന 10 ഓവറുകളിൽ 63 റൺസാണ് ഇന്ത്യ നേടിയത്.

കഴിഞ്ഞ മത്സരത്തിലെ പോലെ സിംഗിളുകളെടുത്താണ് ധോണി ഇന്നിംഗ്സ് മുന്നോട്ടുനയിച്ചത്. ഇതോടെ ധോണിക്കെതിരെ പരസ്യമായി സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആരാധകർ രംഗത്തെത്തുകയായിരുന്നു.

Advertisement