ധോണിയ്ക്കും കേദർ ജാദവിനും എതിരെ ആഞ്ഞടിച്ച് സച്ചിൻ ടെൻഡുൽക്കർ

18

ലോകകപ്പിൽ അഫ്ഗാനിസ്താനെതിരായ മൽസരത്തിൽ ഇന്ത്യയുടെ മോശം ബാറ്റിംഗ് പ്രകടനത്തിൽ വിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ.

ഇന്ത്യൻ മധ്യനിരയുടെ പ്രകടനം ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് സച്ചിൻ തുറന്ന് പറയുന്നു. മുൻ നായകൻ ധോണിയേയും കേദർ ജാദവിനേയും പേരെടുത്ത് പറഞ്ഞാണ് സച്ചിന്റെ വിമർശനം.

Advertisements

ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിലാണ് ഇരുവർക്കും സച്ചിന്റെ വിമർശനം. മൽസരത്തിൽ സ്പിന്നർമാരെ നേരിടുന്നതിൽ ഇന്ത്യൻ മധ്യനിര പരാജയപ്പെട്ടതായും സച്ചിൻ വിലയിരുത്തുന്നു.

അഫ്ഗാനെതിരെ ഇന്ത്യയുടെ ബാറ്റിങ് കുറച്ചുകൂടി നന്നാക്കാമായിരുന്നു. കേദാർ ജാദവും ധോണിയും ചേർന്ന കൂട്ടുകെട്ടും അത്ര നന്നായി തോന്നിയില്ല. വളരെ മന്ദഗതിയിലായിരുന്നു അവരുടെ ബാറ്റിങ്.

സ്പിൻ ബോളിങ്ങിനെതിരെ 34 ഓവർ ബാറ്റു ചെയ്ത നമുക്ക് കിട്ടിയത് 119 റൺസാണ്. ഇരുവരുടെയും പ്രകടനത്തിൽ വിജയതൃഷ്ണ ലവലേശമുണ്ടായിരുന്നില്ല’ സച്ചിൻ പറഞ്ഞു.

‘ഓരോ ഓവറിലും 23 പന്തുകളാണ് ഇരുവരും റണ്ണെടുക്കാതെ വിട്ടത്. 38ാം ഓവറിലാണ് വിരാട് കോഹ്ലി പുറത്താകുന്നത്.

അതിനുശേഷം 45 ഓവർ വരെ ക്രീസിൽനിന്ന ഇരുവർക്കും കാര്യമായി റൺസൊന്നും നേടാനായില്ല. ഇന്ത്യയുടെ മധ്യനിര ഇതുവരെ കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ലെന്നതാണ് സത്യം.

ഇത് ഇന്ത്യൻ താരങ്ങളിൽ സമ്മർദ്ദം സൃഷ്ടിച്ചു. എങ്കിലും കുറച്ചുകൂടി വിജയതൃഷ്ണ ഇരുവരും കാട്ടേണ്ടതായിരുന്നു’ സച്ചിൻ പറഞ്ഞു.

കേദാർ ജാദവിന് ലോകകപ്പിൽ ഇതുവരെ കാര്യമായി അവസരം ലഭിച്ചിട്ടില്ലാത്തതിനാൽ മുതിർന്ന താരമെന്ന നിലയിൽ ധോണി കുറച്ചുകൂടി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായിരുന്നുവെന്നും സച്ചിൻ അഭിപ്രായപ്പെട്ടു.

ഈ മൽസരത്തിനു മുൻപ് പാക്കിസ്ഥാനെതിരായ മൽസരത്തിൽ മാത്രമാണ് ജാദവിന് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. അന്ന് നേരിട്ടതാകട്ടെ വെറു എട്ടു പന്തും.

അഞ്ചാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച ധോണി ജാദവ് സഖ്യം 57 റൺസാണ് കൂട്ടിച്ചേർത്തത്. അതും 84 പന്തിൽനിന്ന്.

ധോണി 36 പന്തിൽ 24 റൺസാണ് കൂട്ടുകെട്ടിലേക്ക് സംഭാവന നൽകിയത്. ജാദവാകട്ടെ, 48 പന്തിൽനിന്നാണ് ശേഷിച്ച റൺസ് നേടിയത്.

Advertisement