ക്രിസ് ഗെയ് ലിനെ മറികടന്ന് ചരിത്രനേട്ടം സ്വന്തമാക്കാൻ ഭുവനേശ്വർ കുമാർ

19

ബാറ്റിംഗിന്റെ കാര്യത്തിൽ യൂണിവേഴ്‌സൽ ഹീറോ ആയ ക്രിസ് ഗെയ്ലിനെ ഇന്ത്യൻ പേസ് ബൗളറായ ഭുവനേശ്വർ കുമാർ മറികടക്കുകയോ എന്ന് ചിന്തിക്കാൻ വരട്ടെ. ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിനിറങ്ങുമ്പോൾ അത്തരമൊരു അപൂർവതയ്ക്ക് പോർട്ട് ഓഫ് സ്‌പെയിൻ സാക്ഷ്യം വഹിച്ചേക്കും.

ഇന്ന് ഒരു വിക്കറ്റ് കൂടി സ്വന്തമാക്കിയാൽ പോർട്ട് ഓഫ് സ്‌പെയിനിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബൗളർ എന്ന നേട്ടത്തിൽ ഭുവി, ഗെയ്ലിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തും. നിലവിൽ ആറ് കളികളിൽ 15 വിക്കറ്റാണ് പോർട്ട് ഓഫ് സ്‌പെയിനിൽ ഭുവിയുടെ പേരിലുള്ളത്.

Advertisements

20 മത്സരങ്ങളിൽ 15 വിക്കറ്റുമായി ക്രിസ് ഗെയ്ലും, എട്ടു കളികളിൽ 15 വിക്കറ്റെടുത്തിട്ടുള്ള മെർവിൻ ഡില്ലനുമാണ് ഭുവിക്കൊപ്പം ഇപ്പോൾ ഉള്ളത്. 21 കളികളിൽ നിന്ന് 24 വിക്കറ്റെടുത്തിട്ടുള്ള വിൻഡീസ് പേസ് ഇതിഹാസം കർട്ലി ആംബ്രോസാണ് പോർട്ട് ഓഫ് സ്‌പെയിനിലെ വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്തുള്ളത്.

ഇവിടെ നടന്ന രണ്ടാം ഏകദിനത്തിൽ നാലു വിക്കറ്റുമായി ഭുവി ബൗളിംഗിൽ ഇന്ത്യക്കായി തിളങ്ങിയിരുന്നു. ഇന്ന് ഒരു വിക്കറ്റ് കൂടി നേടിയാൽ ഈ ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറെന്ന നേട്ടത്തിന് പുറമെ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത വിൻഡീസുകരനല്ലാത്ത ബൗളറെന്ന ചരിത്രനേട്ടവും ഭുവിക്ക് സ്വന്തമാവും.

Advertisement