ധോണിയുടെ വിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ദൈവത്തിന് പോലും രക്ഷിക്കാനാവില്ല: ധോണിയുടെ ക്യാപ്റ്റൻസിയെക്കുറിച്ച് വെളിപ്പെടുത്തലുമായി ചെന്നൈ സൂപ്പർ കിംഗ്‌സ് താരം

49

ഇന്ത്യൻ ക്രിക്കറ്റിലെ മിസ്റ്റർ കൂൾ എംഎസ് ധോണിയുടെ ക്യാപ്റ്റൻസിയെക്കുറിച്ച് തുറന്നു പറച്ചിലുമായി മുൻ ചെന്നൈ സൂപ്പർ കിംഗ്‌സ് താരം രംഗത്ത്. ധോണിയുടെ വിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ദൈവത്തിന് പോലും നിങ്ങളെ സഹായിക്കാൻ സാധിക്കില്ലെന്നാണ് മുൻ താരം ബദ്രീനാഥ് പറയുന്നത്.

ധോണിയ്ക്ക് കീഴിൽ ഒന്നും രണ്ടുമല്ല ആറ് ഐപിഎൽ സീസണുകൾ കളിച്ച താരമാണ് ബദ്രീനാഥ്. പ്രതിസന്ധിഘട്ടത്തിൽ ടീമിനെ കരകയറ്റുക എന്നതായിരുന്നു സിഎസ്‌കെയിലെ തന്റെ റോൾ എന്നും അതുകൊണ്ടുതന്നെ മധ്യനിരയിലായിരുന്നു തന്റെ സ്ഥാനമെന്നും ബദ്രീനാഥ് പറഞ്ഞു.

Advertisements

ടീമിന് ആവശ്യമുള്ള റോളുകൾ വളരെ പ്രധാനപ്പെട്ടതാണ് എന്നു വിശ്വസിക്കുന്ന ആളാണ് ധോണി. ധോണിയുടെ പ്രത്യേകത എന്നു പറയുന്നത് കളിക്കാർക്ക് കൂടുതൽ അവസരങ്ങൾ നല്കുമെന്നതാണെന്നും ബദ്രീനാഥ് പറഞ്ഞു.

അതിനായി നമ്മൾ നല്ല കളിക്കാരനാണെന്ന് ധോണിയ്ക്ക് തോന്നിയാൽ മതിയെന്നും അങ്ങാനായൽ നല്ല അവസരങ്ങൾ ധോണി തരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിങ്ങൾ നല്ല താരമാണെന്ന് ധോണിയ്ക്ക് തോന്നിയില്ലയെങ്കിൽ പിന്നെ ദൈവത്തിനുപോലും നിങ്ങളെ രക്ഷിക്കാനാവില്ലയെന്നും ബദ്രീനാഥ് വ്യക്തമാക്കി.

ഒരു തീരുമാനമെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന ആളാണ് ധോണിയെന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റനായിട്ടാണ് ധോണിയെ വിലയിരുത്തുന്നത്. ഇതുവരെ കളിച്ച 12 കളിയിൽ മൂന്നു തവണ കിരീടം സ്വന്തമാക്കുകയും 9 തവണ ടീമിനെ അദ്ദേഹം ഫൈനലിൽ എത്തിക്കുകയും ചെയ്തു.

Advertisement