മുംബൈക്ക് എതിരായ തോൽവിക്ക് കാരണക്കാർ ഇവരോ? സഹതാരങ്ങൾക്ക് എതിരെ മുനവെച്ച വാക്കുകളുമായി ധോണി

7

ഐപിഎൽ ഫൈനലിൽ ജയത്തിനരികെ വന്ന തോൽവി ഏറ്റുവാങ്ങിയെങ്കിലും എതിരാളികൾ പോലും ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ മഹേന്ദ്ര സിംഗ് ധോണിയെ പുകഴ്ത്തുകയാണ്.

മുംബൈ ഇന്ത്യൻസിന്റെ വിവിധ ഗ്രൂപ്പുകളിൽ പോലും മുൻ ഇന്ത്യൻ ക്യാപ്റ്റനെ തള്ളിപ്പറയുന്ന ചർച്ചകളൊന്നും നടക്കുന്നില്ല.

Advertisements

ഒരു ശരാശരി ടീമിനെ ഐപിഎൽ ഫൈനലിൽ എത്തിച്ചത് ധോണിയെന്ന ക്യാപ്റ്റന്റെ മിടുക്ക് കൊണ്ട് മാത്രമാണെന്നാണ് മുംബൈ ആരാധകർ പോലും വാദിക്കുന്നത്.

ക്രിക്കറ്റ് പ്രേമികളുടെ ഈ നിലപാടിനെ ധോണി പോലും തള്ളിക്കളയുന്നില്ല. ഫൈനൽ മത്സരത്തിനു ശേഷം അവതാരകൻ സൈമൺ ഡള്ളുമായി നടത്തിയ സംഭാഷണത്തിൽ ധോണി ഇക്കാര്യം തുറന്നു പറഞ്ഞു.

ഒരു ടീമെന്ന നിലയിൽ ഞങ്ങൾ ഇതൊരു മികച്ച സീസൺ തന്നെയായിരുന്നു. എന്നാൽ മുൻ വർഷങ്ങളിലെ പോലെ മികച്ച ക്രിക്കറ്റ് കളിച്ചായിരുന്നില്ല ഞങ്ങൾ ഇവിടെ വരെയെത്തിയത്.

എങ്ങനെയാണ് ഫൈനലിൽ എത്തിയതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ടീമിന്റെ മധ്യനിര അത്ര മികച്ചതായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ടീമിലെ പ്രധാന താരമായ സുരേഷ് റെയ്ന മധ്യനിര താരങ്ങളായ അമ്ബാട്ടി റായുഡു, കേദാർ ജാദവ്, വാലറ്റത്ത് ബ്രാവോ, ജഡേജ എന്നിവരെ ലക്ഷ്യം വെച്ചാണ് ധോണി തുറന്നടിച്ചതെന്നാണ് ആരാധകർ വ്യക്തമാക്കുന്നത്.

ഈ സീസണിൽ ചെന്നൈ നിരയിലെ ഏറ്റവും മോശം പ്രകടനം റായുഡുവിൽ നിന്നാണ് ഉണ്ടായത്.

അതിവേഗം സ്‌കോർ ഉയർത്തുന്നതിൽ മികവ് കാട്ടിയിരുന്ന ബ്രാവോ സ്ട്രൈക്ക് കൈമാറാൻ പോലും വിഷമിച്ചു.
തുടക്കത്തിൽ വാട്സൺ ഫോം കണ്ടെത്താൻ വൈകിയെങ്കിലും ഡ്യുപ്ലെസി പ്ലെയിംഗ് ഇലവനിൽ എത്തിയതോടെ അദ്ദേഹം താളം കണ്ടെത്തി.

അടുത്ത സീസണിൽ ടീമിൽ വൻ അഴിച്ചുപണിക്ക് കളമൊരുങ്ങുമെന്നതിൽ സംശയമില്ല. ടീമിൽ രണ്ടോ മൂന്നോ പുതിയ താരങ്ങൾ എത്തിയേക്കും.

ബ്രാവോ, റായുഡു, ജാദവ് എന്നിവർ ടീമിൽ ഉണ്ടാകുമെന്ന കാര്യം സംശത്തിലാണ്. ഓസ്‌ട്രേലിയൻ ആഭ്യന്തര ട്വന്റി 20 ലീഗായ ബിഗ് ബാഷിൽ നിന്ന് വിരമിച്ച വാട്സൺ അടുത്ത തവണ ധോണിക്കൊപ്പം കാണുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.

Advertisement