പലവട്ടം ധോണിയുടെ ടിപ്സുകൾ തെറ്റിയിട്ടുണ്ട്, പക്ഷേ അത് ധോണിയോട് പറയാനാവില്ല: ധോണിക്ക് എതിരെ കുൽദീപ് യാദവ്

13

ഇന്ത്യൻ വിക്കറ്റ് കീപ്പറും മുൻ നായകനുമായ എംഎസ് ധോണിയെ വെല്ലാൻ തന്ത്രങ്ങൾ മെനയുന്നതിൽ നിലവിൽ ലോകക്രിക്കറ്റിൽ ആരുമില്ലെന്നാണ് ആരാധകരിൽ ഒരു വിഭാഗത്തിന്റെ പക്ഷം.

കളിക്കളത്തിൽ കോഹ് ലിയെ ഒരുവശത്ത് കാഴ്ചക്കാരനാക്കി നിർത്തി ധോണി തന്ത്രങ്ങൾ വിജയകരമായി നടപ്പിലാക്കുന്നത് നമ്മൾ കണ്ടിട്ടുമുണ്ട്.

Advertisements

സ്പിന്നർമാർക്ക് വിക്കറ്റിന് പിന്നിൽ നിന്നും ധോനി നിർദേശങ്ങൾ നൽകുന്നതും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ നിരവധി തവണ ധോണിയുടെ ടിപ്സുകൾ തെറ്റിപ്പോയിട്ടുണ്ടെന്നാണ് സ്പിന്നർ കുൽദീപ് യാദവ് പറയുന്നത്.

കരിയറിൽ എപ്പോഴെങ്കിലും ധോണി നൽകിയ ടിപ്സിൽ വിശ്വാസമില്ലാതെ ധോണയെ ചോദ്യം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് കുൽദീപിന്റെ മറുപടി.

ധോണിക്ക് തെറ്റിപ്പോയ നിരവധി സന്ദർഭങ്ങളുണ്ട്. പക്ഷേ നമുക്കത് അദ്ദേഹത്തിനോട് പറയാനാവില്ല. ധോണി അധികം സംസാരിക്കാറില്ല.

എന്തെങ്കിലും നിർദേശമുണ്ടെങ്കിൽ അത് ഓവറിന് ഇടയിൽ പറയുമ്പോൾ മാത്രമാണ് ധോണി സംസാരിക്കുന്നത് എന്നും കുൽദീപ് പറയുന്നു.

കുൽദീപ് ബൗൾ ചെയ്യാൻ എത്തുമ്പോൾ വിക്കറ്റിന് പിന്നിൽ നിന്നും ധോണിയുടെ നിർദേശങ്ങൾ വരുന്നത് ആരാധകർക്ക് സുപരിചിതമാണ്.

അവിടെ കൗതുകകരമായ സംഭവവും ഒരിക്കലുണ്ടായി. ഫീൽഡ് ചെയ്ഞ്ചിന് കുൽദീപ് ആവശ്യപ്പെട്ടപ്പോൾ നീ ബൗൾ ചെയ്യുന്നുവോ അതോ ബൗളറെ മാറ്റണമോ എന്ന് ധോണി വിക്കറ്റിന് പിന്നിൽ നിന്നും ചോദിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.

എന്നാൽ ബൗൾ ചെയ്തതിന് ശേഷം ഫീൽഡ് ചെയ്ഞ്ച് നോക്കാം എന്നാണ് ധോനി പറഞ്ഞതെന്ന് പിന്നീട് വിശദീകരണം വന്നു. എങ്കിലും സ്റ്റംപിന് പിന്നിൽ നിന്നുമുള്ള ധോനിയുടെ നിർദേശങ്ങൾ ആരാധകർക്ക് എപ്പോഴും കൗതുകമാണ്.

Advertisement