കോഹ്‌ലിയെ തേടി വീണ്ടും അപൂര്‍വ സൂപ്പര്‍ റെക്കോഡ്; ലാറ പോലും എത്രയോ പിന്നില്‍

28

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റനായി ഏറ്റവും വേഗത്തില്‍ 9000 റണ്‍സ് നേടുന്ന ബാറ്റ്സ്മാനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി.

Advertisements

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയാണ് ഈ ചരിത്രനേട്ടം വിരാട് കോഹ്ലി സ്വന്തമാക്കിയത്. വെറും 159 ഇന്നിങ്സില്‍ നിന്നാണ് ഇന്ത്യന്‍ നായകന്റെ ഈ ചരിത്രനേട്ടം.

മറ്റൊരു ക്യാപ്റ്റനും 159 ഇന്നിങ്സില്‍ നിന്നും 7000 റണ്‍സ് പോലും നേടാന്‍ സാധിച്ചിട്ടില്ല എന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു വസ്തുത.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റനായി 9000 റണ്‍സ് നേടുന്ന ആറാമത്തെ ബാറ്റ്സ്മാനും രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനും കൂടിയാണ് കോഹ്ലി.

164 ഇന്നിങ്സുകളില്‍ നിന്ന് 7000 റണ്‍സ് പൂര്‍ത്തിയാക്കിയ ബ്രയാന്‍ ലാറയാണ് കോലിക്ക് പിന്നിലുള്ളത്. ക്യാപ്റ്റനായിരിക്കെ 9000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആറാമത്തെ താരമാണ് കോലി.

നേരത്തെ താരം ഏകദിനത്തില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. വേഗത്തില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ സച്ചിനേയും താരം പിന്തള്ളിയിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവര്‍

റിക്കി പോണ്ടിങ്- 15440 ഗ്രെയിം സ്മിത്ത്- 14878, സ്റ്റീഫന്‍ ഫ്ലെമിങ്- 11561, അലന്‍ ബോര്‍ഡര്‍- 11062, എം എസ് ധോണി- 10683 വിരാട് കോഹ്ലി -9000*

നേരത്തെ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്ന് ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10000 റണ്‍സ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും വിരാട് കോഹ്ലി നേടിയിരുന്നു.

Advertisement