ഈ നഴ്‌സ് തന്നെ ചികിത്സിക്കണം എന്ന് പറഞ്ഞ് ആളുകള്‍ തിരക്കുകൂട്ടുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്‌

33

തായ്‌പേയ് : ആശുപത്രിയില്‍ പോകാന്‍ സാധാരണ ഗതിയില്‍ ആരും ആഗ്രഹിക്കാറില്ല. എന്നാല്‍ ചികിത്സ തേടേണ്ട സാഹചര്യമുണ്ടായാല്‍ നിങ്‌ചെന്‍ എന്ന ഈ നഴ്‌സിന്റെ പരിചരണം ആഗ്രഹിക്കുന്ന നിരവധി പേരുണ്ട് തായ്‌വാനില്‍.

Advertisements

ഈ യുവ നഴ്‌സിന്റെ സൗന്ദര്യമാണ് ഏവരെയും ആകര്‍ഷിക്കുന്നത്. അതിനാല്‍ തന്നെ നിങ്‌ചെന്‍ സമൂഹ മാധ്യമങ്ങളിലും പ്രാദേശിക മാധ്യമങ്ങളിലും വാര്‍ത്താ താരവുമായി.ഈ യുവസുന്ദരിയുടെ ചികിത്സ ലഭിക്കാനായി തായ്‌പേയിലെ ഇവരുടെ ഡെന്റല്‍ ക്ലിനിക്കില്‍ നിരവധി പുരുഷന്‍മാരാണ് പേര് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.നിങ്‌ചെന്നിനോട് സംസാരിക്കാനും അടുപ്പം സ്ഥാപിക്കാനുമാണ് ഈ തിരക്ക്.

ദന്തക്ഷയമോ വേദനയോ ഒന്നുമില്ലാത്തവര്‍ പോലും ഈ ലക്ഷ്യവുമായി ഇവിടെ എത്താറുണ്ട്.സമൂഹ മാധ്യമങ്ങളില്‍ നിങ്‌ചെന്‍ സെക്‌സി ഫോട്ടോകള്‍ പങ്കുവെച്ചതോടെയാണ് ഇവര്‍ക്ക് ഇത്രയും ആരാധകരുണ്ടായത്. ആളുകളുടെ സ്‌നേഹത്തില്‍ തനിക്ക് അഭിമാനവും ആഹ്ലാദവുമുണ്ടെന്ന് നിങ്‌ചെന്‍ പറയുന്നു.

താന്‍ തന്റെ ജോലിയെ ഏറെ ഇഷ്ടപ്പെടുന്നതായും യുവതി വ്യക്തമാക്കുന്നു. അതേസമയം ആളുകള്‍ പ്രണയാഭ്യര്‍ത്ഥന നടത്തുമ്പോള്‍ ഒരു പുഞ്ചിരിയോടെ നിങ്‌ചെന്‍ നിരസിക്കും. കാരണം ഈ യുവസുന്ദരി ഒരു യുവാവുമായി പ്രണയത്തിലാണ്.

Advertisement