ബംഗ്ലാ കടുവകളുടെ തല തല്ലിപ്പൊളിച്ച് ധോണി; തല ‘നെരുപ്പ് ഡാ’ എന്ന് മുൻ താരങ്ങൾ

18

കാർഡിഫ്: ബംഗ്ലാദേശ് താരം അബു ജയേദിന്റെ 49ാം ഓവറിലെ ആദ്യ പന്തിൽ സിക്സറടിച്ച് ധോണിയുടെ സ്‌റ്റൈലൻ സെഞ്ചുറി.

പ്രായം ഏറിയെന്ന് വിമർശിക്കുന്നവർക്കും ലോകകപ്പിന് മുൻപ് എതിർ ടീമുകൾക്കും ശക്തമായ താക്കീത്.

Advertisements

ലോകകപ്പ് സന്നാഹ മത്സരത്തിൽ ബംഗ്ലാ ബൗളർമാരെ തലങ്ങുവിലങ്ങും പായിച്ച് ധോണി വെടിക്കെട്ട് സെഞ്ചുറി ആഘോഷമാക്കുകയായിരുന്നു.

ആറാമനായി ഇറങ്ങിയ ധോണി 78 പന്തിൽ എട്ട് ഫോറും ഏഴ് സിക്സും സഹിതം 113 റൺസാണെടുത്തത്.

അഞ്ചാം വിക്കറ്റിൽ കെഎൽ രാഹുലിനൊപ്പം കൂട്ടിച്ചേർത്ത 164 റൺസ് ഇന്ത്യയെ കൂറ്റൻ സ്‌കോറിൽ എത്തിക്കുന്നതിൽ നിർണായകമായി.

ലോകകപ്പിന് മുൻപ് ധോണി വെടിക്കെട്ട് കണ്ട് മുൻതാരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് സന്തോഷമടക്കാനായില്ല. ആർ പി സിംഗ്, മുഹമ്മദ് കൈഫ് അടക്കമുള്ളവർ മഹിയെ പ്രശംസിച്ച് ട്വിറ്ററിൽ രംഗത്തെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റിന് 359 റൺസെടുത്തു. രാഹുൽ 108 റൺസെടുത്തപ്പോൾ ധോണി 113ൽ പുറത്തായി.

കോഹ്‌ലി(47) ഹാർദിക് (11 പന്തിൽ 22 റൺസ്) എന്നിവരുടെ ബാറ്റിംഗും ഇന്ത്യൻ സ്‌കോറിൽ നിർണായകമായി. ബംഗ്ലാദേശിനായി റുബേലും ഷാക്കിബും രണ്ടും സൈഫുദീനും മുസ്താഫിസുറും ഓരോ വിക്കറ്റും വീഴ്ത്തി.

മൽസരത്തിൽ ഇന്ത്യ 95 റൺസിന് വിജയിച്ചു. മൂന്ന് വിക്കറ്റ് പ്രകടനവുമായി റിസ്റ്റ് സ്പിന്നർമാരായ കുൽദീപും ചാഹലും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.

Advertisement