ഞങ്ങൾക്കാർക്കും തോന്നാത്തൊരു കാര്യമാണ് നിങ്ങൾ ചെയ്തത് എല്ലാം പടച്ചോൻ തരും, നൗഷാദിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് മമ്മൂട്ടി

24

കനത്ത മഴയെ തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കായി തന്റെ കൈയിലുള്ളതെല്ലാം നൽകി രക്ഷാപ്രവർത്തനത്തിന്റെ മുഖമായി മാറിയ മാലിപ്പുറം സ്വദേശി നൗഷാദിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് മമ്മൂട്ടി.

ബലിപെരുന്നാൾ ദിനത്തിലാണ് നൗഷാദിനെ തേടി മമ്മൂട്ടിയുടെ കോൾ എത്തിയത്. മമ്മൂട്ടി ആണെന്നറിഞ്ഞപ്പോൾ ‘എന്താണിക്കാ’ എന്നാണ് നൗഷാദിന്റെ ചോദ്യം. അതിനുള്ള മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ.

Advertisements

‘ഞാൻ മമ്മൂട്ടിയാണ് വിളിക്കുന്നെ, കയ്യീന്ന് സാധനങ്ങളൊക്കെ എടുത്ത് കൊടുത്തൂന്ന് പറഞ്ഞ് കേട്ടു. നല്ല സന്തോഷമായ കാര്യമാണ്. ഏതായാലും നല്ലൊരു ദിവസമായിട്ട് റാഹത്തായ കാര്യങ്ങള് ചെയ്ക, അതിന് പടച്ചോൻ അനുഗ്രഹിക്കട്ടെ, എല്ലാ ബർക്കത്തും ഉണ്ടാവട്ടെ. എല്ലാം പടച്ചോൻ തരും. ഞങ്ങൾക്കാർക്കും തോന്നാത്തൊരു കാര്യമാണ്. വലിയ കാര്യമായി. നന്നായി വരട്ടെ. ഈദ് മുബാറക്ക്’

കുസാറ്റിൽ നിന്നെത്തിയ സന്നദ്ധ പ്രവർത്തകർക്ക് എറണാകുളം ബ്രോഡ്വേയിലെ തന്റെ വസ്ത്ര വ്യാപാരശാലയിൽ നിന്ന് കൈയയച്ച് വസ്ത്രങ്ങൾ എടുത്ത് നൽകുകയായിരുന്നു നൗഷാദ്. നടൻ രാജേഷ് ശർമ്മയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ നൗഷാദിനെ പുറംലോകത്തിന് പരിചയപ്പെടുത്തിയത്.

അതേ സമയം തുണികൊടുത്തു നന്മ ചെയ്ത മനുഷ്യന് തുണികൊണ്ട് ഒരു ചെറിയ സൃഷ്ടി ഒരുക്കി ശിൽപ്പി ഡാവിഞ്ചി സുരേഷ്. ദുരിതാശ്വാസ ക്യാമ്പിലേക്ക് ചാക്കിൽ നിറയെ തന്റെ കടയിൽ നിന്ന് പുതിയ വസ്ത്രങ്ങൾ നൽകിയ മാലിപ്പുറത്തെ തുണികച്ചവടക്കാരൻ നൗഷാദിനെയാണ് പ്രശസ്ത ശിൽപി ഡാവിഞ്ചി സുരേഷ് വസ്ത്രങ്ങൾ കൊണ്ട് നിർമ്മിച്ചത്. ഗിന്നസ് പക്രുവാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇതോടെ സൗമൂഹ്യമാധ്യമങ്ങളും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.

നടൻ രാജേഷ് ശർമയാണ് ഫേസ്ബുക്ക് ലൈവിലൂടെ നൗഷാദിന്റെ പ്രവർത്തനം ജനങ്ങളിലേക്ക് എത്തിച്ചത്. വയനാട്, നിലമ്പൂർ എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാനാണ് നടൻ രാജേഷ് ശർമ്മയുടെ നേതൃത്വത്തിൽ ഒരു സംഘം എറണാംകുളം ബ്രോഡ്വേയിൽ കളക്ഷന് ഇറങ്ങിയത്. വസ്ത്രമാണ് ശേഖരിക്കുന്നതെന്ന് നൗഷാദിനോട് പറഞ്ഞപ്പോൾ അദ്ദേഹം തന്റെ കടയിലേക്കും അവരോട് വരാൻ പറഞ്ഞു.

അവിടെ നിന്ന് പുതിയ വസ്ത്രങ്ങളെല്ലാം വാരി ചാക്കുകളിൽ നിറച്ചു കൊടുക്കുകയാണ് നൗഷാദ് ചെയ്തത്. പിന്നീട് നൗഷാദിന്റെ മറുപടി’നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..എന്നായിരുന്നു.

Advertisement