ഓണംബംമ്പർ 12 കോടി കായംകുളത്ത് നിന്ന് ടിക്കറ്റെടുത്ത കരുനാഗപ്പള്ളി സ്വദേശിക്ക്

20

കേരള സർക്കാരിന്റെ ഓണം ബംബർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ആലപ്പുഴ ജില്ലയിൽ. ടിഎം 160869 എന്ന നമ്പരാണ് സമ്മാനത്തിനർഹമായത്.12 കോടി രൂപയാണ് ഒന്നാം സമ്മാനം. തിരുവനന്തപുരത്ത് മന്ത്രി ജി. സുധാകരനാണ് നറുക്കെടുപ്പ് നടത്തിയത്.

മുൻ വർഷങ്ങളെക്കാൾ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്. കരുനാഗപ്പള്ളി സ്വദേശിക്ക് കായംകുളത്ത് നിന്ന് വിറ്റടിക്കറ്റിനാണ് സമ്മാനം. കേരളചരിത്രത്തിലെ ഏറ്റവുംവലിയ സമ്മാനത്തുകയുള്ള തിരുവോണം ബംബര്‍ ടിഎം 160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. മഹാഭാഗ്യവാന് ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടി കൈയില്‍ കിട്ടും. ഒന്നാം സമ്മാനം ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്‌. കായംകുളത്തെ ശ്രീമുരുകാ ലോട്ടറീസിന്റെ കരുനാഗപ്പള്ളി ഏജന്റ് ശിവന്‍കുട്ടിയാണ് ഈ ടിക്കറ്റ് വിറ്റത്‌.

Advertisements

രണ്ടാം സമ്മാനം 50 ലക്ഷം വീതം 10 പേര്‍ക്ക് ലഭിക്കും. സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ മറ്റ് ടിക്കറ്റുകള്‍
TA 514401, TC 354228, TC 339745, TD 386793, TE 239730, TG 518381, TH 490562, TJ 223635, TK 267122, TM 1363 28

46 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്‌. അവ മുഴുവന്‍ ഏജന്റുമാര്‍ക്ക് വിറ്റുപോയി. ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 10 ശതമാനം കമ്മിഷനായ 1.20 കോടിയും ലഭിക്കും. 30 ശതമാനമാണ് ആദായനികുതി. 10 സീരീസുകളിലായാണ് ടിക്കറ്റുകളുള്ളത്.

ഒന്നാംസമ്മാനം കിട്ടാത്ത അതേ നമ്പറുള്ള മറ്റു സീരീസുകളിലെ ടിക്കറ്റെടുത്ത 10 പേര്‍ക്ക് അഞ്ചുലക്ഷം വീതമാണ് സമാശ്വാസ സമ്മാനം. 10 പേര്‍ക്ക് 50 ലക്ഷംവീതം രണ്ടാംസമ്മാനം. മൂന്നാംസമ്മാനമായ 10 ലക്ഷംരൂപ 20 പേര്‍ക്കുണ്ട്.

ഓരോ സീരീസിലെയും രണ്ടുപേര്‍ക്കുവീതമാണ് ഈ സമ്മാനം ലഭിക്കുക. അവസാന അഞ്ചക്കത്തിനാണ് നാലാം സമ്മാനം. 180 പേര്‍ക്ക് ഒരുലക്ഷംവീതം. അഞ്ചാംസമ്മാനം 5000 രൂപ 16,000 പേര്‍ക്ക് ലഭിക്കും.

Advertisement