സ്വർണക്കടത്തുകേസുകളിൽ മുൻ മാനേജർമാരുടെ പങ്ക്; ബാലഭാസ്‌കറിന്റെയും മകളുടെ അപകടത്തിൽ വീണ്ടും ദുരൂഹത, അന്വേഷിക്കണമെന്ന് ബാലഭാസ്‌കറിന്റെ അച്ഛൻ

22

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെ അപകടമരണത്തിന്റെ ഞെട്ടലിൽ നിന്നും മലയാളികൾ ഇതുവരേയും മോചിതരായിട്ടില്ല.

അതിന് പിന്നാലെയാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് സ്വർണക്കടത്തിന്റെ ആരോപണങ്ങളും ഉയരുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുകേസുകളിൽ മുൻ മാനേജർമാരുടെ പങ്കാണ്
ഇപ്പോൾ താരത്തിന്റെ അപകടത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നത്.

Advertisements

നിലവിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രകാശൻ തമ്പി ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനും മറ്റൊരു പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു.

ഇതോടെ വിവാദങ്ങൾ പുകയുന്നതോടെ ഇവർക്കെതിരെ സംശയമുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛൻ കെസി ഉണ്ണി രംഗത്തുവന്നിരുന്നു.

കേസിൽ അറസ്റ്റ് ചെയ്ത് അഭിഭാഷകൻ ബിജു മനോഹർ കൈമാറുന്ന സ്വർണം കള്ളക്കടത്തു സംഘത്തിലെ മലപ്പുറം സ്വദേശി ഹക്കീമിന് എത്തിക്കുന്നത് പ്രകാശാണ്.

സ്ത്രീകൾ കള്ളക്കടത്ത് നടത്തുമ്പോൾ സ്വർണം െകെമാറുന്നതും ഇയാൾക്കാണ്. പലവട്ടം ദുബായിലേക്കു യാത്ര ചെയ്തിട്ടുള്ള പ്രകാശ് 25 കിലോഗ്രാം സ്വർണം വിദേശത്തുനിന്നു കൊണ്ടുവന്നിട്ടുണ്ടെന്നും ഡിആർഐ കണ്ടെത്തി.

ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരിക്കുകയാണ്. അതേസമയം, ഇവർ ബാലഭാസ്‌കറിന്റെ മാനേജർമാരല്ലെന്നും ചില പരിപാടികളുടെ സംഘാടകർ മാത്രമായിരുന്നുവെന്നും ഭാര്യ ലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

എന്നാൽ, വിഷ്ണുവുമായി ബാലഭാസ്‌കറിന് കുട്ടിക്കാലം മുതൽക്കെ ബന്ധമുണ്ടായിരുന്നതാായാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്.

എട്ട് വർഷങ്ങൾക്ക് മുൻപ് ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് പ്രകാശിനെ ബാലഭാസ്‌കർ പരിചയപ്പെടുന്നതെന്നും മാധ്യമറിപ്പോർട്ട് ഉയരുന്നു.

ബാലഭാസ്‌കർ അപകടത്തിൽപെട്ട സ്ഥലത്ത് ആദ്യം എത്തുന്നതും ഈ പ്രകാശൻ തമ്പി തന്നെയാണ്. പിന്നീട് ബാലഭാസ്‌കറിന്റെ ബന്ധുക്കളിൽ നിന്നും ഇയാൾ ഒഴിഞ്ഞുനിൽക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തെ ബാലഭാസ്‌കറിന്റെ അപകടത്തിൽ പാലക്കാട്ടെ ഒരു ആശുപത്രി ഉടമയുടെ പേരിലും ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു.

ഇവരുമായി വിഷ്ണുവും പ്രകാശിനും അടുത്ത ബന്ധമുണ്ടെന്നും ബാലഭാസ്‌കറിന്റെ അച്ഛൻ ആരോപിച്ചിരുന്നു.

അപകടത്തിന് തൊട്ടുമുൻപ് പലതവണ ബാലഭാസ്‌കർ എവിടെയെത്തിയെന്ന് ചോദിച്ച് ഫോൺ കോളുകൾ വന്നിരുന്നുവെന്നും അച്ഛൻ പറഞ്ഞു.

Advertisement