പ്രളയത്തില്‍ അഭയം നല്‍കിയത് മുസ്ലീം പള്ളി: ജാതിയും മതവും പറഞ്ഞ് ആരും ഇനി എന്റെയടുത്ത് വരരുത്: വര്‍ഗ്ഗീയ വാദികളെ തള്ളിപ്പറഞ്ഞ് മേജര്‍ രവി

160

ആലുവ: സംഘപരിവാര്‍ അനുഭാവിയും മുന്‍ സൈനിക കമാന്‍ഡോ കൂടിയുമായ സിനിമാ സംവിധായകന്‍ മേജര്‍ രവി ആലുവയിലേയും പരിസരത്തേയും പ്രളയ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.

Advertisements

ഒടുവില്‍ ഒരു കുടുംബത്തെ രക്ഷപ്പെടുത്താനായി പോയി മേജര്‍ രവിയും തിരിച്ചു പോരാനാകാതെ മുന്നൂറോളം ആളുകളോടൊപ്പം കുടുങ്ങുകയായിരുന്നു.

ആളുകളെല്ലാം ഒരു മുസ്ലീം പള്ളിയിലും മദ്രസ്സയിലുമായാണ് ഒന്നിച്ച് കൂടിയത്. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവരോടൊപ്പം മേജര്‍ രവിക്കും ആ പള്ളിയില്‍ തങ്ങേണ്ടി വന്നതും ആ സമയത്ത് നേരിട്ടനുഭവിച്ച കാര്യങ്ങളുമാണ് മേജര്‍രവിയെ ഇരുത്തി ചിന്തിപ്പിച്ചിരിക്കുന്നത്. പള്ളിയും അമ്പലവുമെല്ലാം മുങ്ങികിടക്കുന്നത് നേരിട്ട് കണ്ടതായും നിരവധി ഹൈന്ദവര്‍ക്കടക്കം അഭയമായതും മുസ്ലീം പള്ളിയായിരുന്നെന്നും മേജര്‍ രവി പറയുന്നു.

ജീവന്‍ പോകുമെന്ന ഘട്ടത്തില്‍ മതവും ജാതിയും എല്ലാം മറന്ന് ഒന്നിക്കാനാവുന്നതുകൊണ്ട് തന്നെ വര്‍ഗ്ഗീയതക്ക് കേരളത്തില്‍ ഒരു പ്രസക്തിയുമില്ലെന്നും മേജര്‍ രവി പറഞ്ഞു. എല്ലാം അടങ്ങിയതോടെ വീണ്ടും ചില വിഷജീവികള്‍ തലപൊക്കിയിട്ടുണ്ടെന്നും അവര്‍ക്കെതിരെ ജനങ്ങളൊന്നിച്ച് നില്‍ക്കണമെന്നും അദ്ധേഹം പറഞ്ഞു.

കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞതിനോടൊപ്പം പുതിയൊരു കേരളത്തെ സൃഷ്ടിക്കാന്‍ നമുക്കാവുമെന്നും തന്റെ മുമ്പില്‍ ആരെങ്കിലും ഇനി ജാതിയും മതവും പറഞ്ഞ് ആരെങ്കിലും വന്നുകഴിഞ്ഞാല്‍ അവര്‍ അനുഭവിക്കുമെന്നും മേജര്‍രവി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

വീഡിയോ കടപ്പാട് ന്യൂസ്‌റപ്റ്റ്

Advertisement