വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന റോഡ് ഉടന്‍ പുനര്‍നിര്‍മിക്കും: ജി സുധാകരന്‍

9

തിരുവനന്തപുരം: മഴക്കെടുതിയില്‍ റോഡ് തകര്‍ന്നതിലൂടെ സംസ്ഥാനത്തിന് 4000 കോടി രൂപയുടെ നഷ്ടമുണ്ടായതായി ജി സുധാകരന്‍. തകര്‍ന്ന റോഡുകളെല്ലാം ഉടന്‍ പുനര്‍നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ആലപ്പുഴ-ചങ്ങനാശേരി റോഡ് കാണാനെത്തിയതായിരുന്നു മന്ത്രി.

മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലുമായി സംസ്ഥാനത്ത് 500 കിലോമീറ്ററോളം റോഡാണ് തകര്‍ന്നത്. ഇതില്‍ 300 കിലോമീറ്റര്‍ റോഡ് ഇടുക്കിയില്‍ മാത്രം തകര്‍ന്നു. റോഡ് തകര്‍ന്നതിലൂടെ മാത്രം 4000 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നത്. വയനാട്, മലപ്പുറം, ഇടുക്കി,കോഴിക്കോട് എന്നിവിടങ്ങളിലായി 15 പാലങ്ങള്‍ തകര്‍ന്നതായും തകര്‍ന്ന റോഡുകളും പാലങ്ങളും ഉടന്‍ പുനര്‍നിര്‍മ്മിക്കുമെന്നും ജി സുധാകരന്‍ പറഞ്ഞു.

Advertisements

വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ആലപ്പുഴ-ചങ്ങനാശേരി റോഡ് ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനര്‍നിര്‍മ്മിക്കും. ഇതിനായി പൊതുമരാമത്ത് വകുപ്പിനോട് ഡിപിആര്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എസി റോഡില്‍ വെള്ളം ഇറങ്ങിയിട്ടും ഉദ്യോഗസ്ഥരാരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. എസി റോഡില്‍ ചങ്ങനാശേരി ജംഗ്ഷന്‍ മുതല്‍ നാല് കിലോമീറ്റര്‍ ദൂരം 650 ഓളം കുഴികള്‍ എണ്ണിയതായും ജി സുധാകരന്‍ പറഞ്ഞു.

Advertisement