മുൻഭാഗം പൂർണമായി തകർന്ന കാറിൽ നിന്നും പിന്നിലിരുന്ന നടിമാർ മരിക്കുകയും ഡ്രൈവറും സഹായിയും രക്ഷപ്പെട്ടതും എങ്ങനെ? സീരിയൽ നടിമാരുടെ മരണത്തിൽ അടിമുടി ദുരൂഹത

80

ഹൈദരാബാദ്: രണ്ടു സീരിയൽ നടിമാർ തെലങ്കാനയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചസംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ.

തെലുങ്ക് സീരിയൽ താരങ്ങളായ ഭാർഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണു മരിച്ചത്. അനന്തഗിരി വനത്തിൽ ടിവി സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞ് ഹൈദരാബാദിലേക്കു മടങ്ങുമ്പോൾ വികാരാബാദിലാണ് അപകടമുണ്ടായത്.

Advertisements

ഡ്രൈവറും സഹയാത്രികനും പരുക്കേറ്റു ചികിൽസയിലാണ്. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന ട്രക്കിലിടിക്കാതെ വെട്ടിച്ചതോടെ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു.

ഭാർഗവി സംഭവസ്ഥലത്തും അനുഷ ആശുപത്രിയിലുമാണു മരിച്ചത്. ഇരുവരും പിൻസീറ്റിലായിരുന്നു ഇരുന്നത് എന്നാണ് കരുതുന്നത്.

എന്നാൽ വാഹനത്തിന്റെ മുൻഭാഗം മരത്തിലിടിച്ചു പൂർണമായി തകർന്നിട്ടും ഡ്രൈവറും സഹായിയും രക്ഷപ്പെടുകയും പിന്നിലിരുന്ന നടിമാർ മരിക്കുകയും ചെയ്തതാണ് ഇപ്പോൾ ചർച്ച.

ഇരുവരും സീറ്റ്ബെൽറ്റ് ധരിക്കാത്തതാണ് മരണകാരണമെന്നാണ് കരുതുന്നത്. കൃത്യമായ രീതിയിൽ സീറ്റ് ബെൽറ്റ് ഉപയോഗിക്കുന്നതിലൂടെ മരണകാരണമായേക്കാവുന്ന അപകടങ്ങൾ 45 മുതൽ 50 ശതമാനം വരെ കുറയ്ക്കാം.

അതുപോലെ ഗുരുതരമായ പരിക്കുകൾ 45 ശതമാനം വരെയും കുറയ്ക്കാൻ കഴിയും എന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇത് മാത്രമല്ല പിൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാരുടെ പരിക്ക് 25 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്നും ആണ് വിദഗ്ദ്ധരുടെ അഭിപ്രായം.

Advertisement