അമ്മയും മകളും ആത്മഹത്യ ചെയ്തതിൽ വൻ ട്വിസ്റ്റ്: ആത്മഹത്യയ്ക്ക് കാരണം ഭർത്താവും ബന്ധുക്കളും: സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡനമെന്നും ആത്മഹത്യാ കുറിപ്പ്

21

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ആത്മഹത്യയിൽ നിർണായക വഴിത്തിരിവ്. ആത്മഹത്യയ്ക്ക് കാരണം ഭർത്താവും ബന്ധുക്കളും എന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

ആത്മഹത്യ ചെയ്ത മുറിയുടെ ചുവരിൽ ഒട്ടിച്ച നിലയിലായിരുന്നു ആത്മഹത്യാ കുറിപ്പ്.

Advertisements

കൃഷ്ണമ്മ, ശാന്ത, കാശി എന്നിവരാണ് മരണത്തിന് കാരണമെന്നും സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്.

ജപ്തിയെത്തിയിട്ടും ഭർത്താവ് ചന്ദ്രൻ ഒന്നും ചെയ്തില്ല. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചു. വസ്തു വിൽക്കാൻ പോയപ്പോൾ ഭർത്താവിന്റെ അമ്മ ഒന്നും ചെയ്തില്ല.

മന്ത്രവാദ തറയിൽ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചു. നാല് പേരാണ് മരണത്തിന് കാരണക്കാർ എന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്.

സംഭവത്തിൽ ചന്ദ്രനേയും അമ്മയേയും സഹോദരിയേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ചുമരിലും ഭിത്തിയിലും നാല് ഭാഗത്തായി കുറിപ്പ് എഴുതിയിട്ടുണ്ടെന്നും കൃഷ്ണമ്മ, ശാന്ത, കാശി, ചന്ദ്രൻ എന്നിവരാണ് മരണത്തിന് കാരണക്കാർ എന്നുപറയുന്നുണ്ടെന്നും ബാക്കി വിവരങ്ങൾ ഇപ്പോൾ പുറത്തുപറയാറായിട്ടില്ലെന്നും ഡിവൈഎസ്പി വിനോദ് പറഞ്ഞു.

ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി. ബാങ്കിന്റെ കാര്യങ്ങൾ ആത്മഹത്യാകുറിപ്പിലില്ല. കൂടുതൽ വിവരങ്ങൾ അറിയേണ്ടതായുണ്ടെന്നും വിനോദ് പറഞ്ഞു.

കാനറ ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടർന്ന് നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്ക് അധികൃതർക്കെതിരെ ആരോപണവുമായി ഗൃഹനാഥൻ ചന്ദ്രൻ രംഗത്തെത്തിയിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ലേഖയും മകൾ വൈഷ്ണവിയും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

വൈഷ്ണവി വീട്ടിൽ വെച്ചും അമ്മ ലേഖ ഇന്നലെ വൈകിട്ട് ആശുപത്രിയിൽ വച്ചും മരിക്കുകയായിരുന്നു.

മൃതദേഹങ്ങൾ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലാണ്. മൃതദേഹങ്ങൾ ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.

അതേസമയം ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്താൽ മാത്രമേ മൃതദേഹം നാട്ടിൽ സംസ്‌കരിക്കുകയുള്ളൂ എന്നാണ് നാട്ടുകാരുടെ നിലപാട്.

ബാങ്ക് ജീവനക്കാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഇന്നലെ നെയ്യാറ്റിൻകരയിലും മാരായിമുട്ടത്തും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

Advertisement