കോരിച്ചൊരിയുന്ന മഴയത്ത് കുത്തിയൊലിക്കുന്ന പുഴയിൽ ഒറ്റയ്ക്ക് ചങ്ങാടം തുഴഞ്ഞ് മോഹൻലാൽ; വൈറലായി വീഡിയോ

159

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമെന്ന നിലയിൽ ശ്രദ്ധനേടിയ സിനിമയാണ് ഓളവും തീരവും. എംടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കിയുള്ള നെറ്റ്ഫ്ലിക്സ് ആന്തോളജിയിൽ ഒന്ന് ഈ ചിത്രമായിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

സിനിമയുടെ ചിത്രീകരണം തൊടുപുഴയിലും സമീപപ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കുത്തി ഒലിക്കുന്ന പുഴയിൽ തനിയെ ചങ്ങാടം തുഴഞ്ഞുപോകുന്ന മോഹൻലാലിന്റെ ദൃശ്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Advertisements

നിരവധി പേരാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് മേക്കിങ്ങ് മൂവിയായ ഓളവും തീരവും പ്രദർശനത്തിനെത്തിയിട്ട് അമ്പത് വർഷങ്ങൾ പിന്നിടുമ്പോൾ അതിന്റെ അണിയറ പ്രവർത്തകർക്കുള്ള ആദരമെന്ന നിലയ്ക്കാണ് പ്രിയദർശനും സംഘവും ഓളവും തീരവും പുനഃസൃഷ്ടിക്കുന്നത്.

Also Read: ഇപ്പോഴും ആളുകൾ എന്നെ കാണുന്നത് അങ്ങനെയാണ്; ജീവിതത്തിലെ പുതിയ ഒരു തുടക്കത്തെ കുറിച്ച് വെളിപ്പെടുത്തി ആര്യ പറഞ്ഞത് കേട്ടോ

മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനു ശേഷം മോഹൻലാൽ പ്രിയദർശൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദുർഗ്ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ഹരീഷ് പേരടി, മാമുക്കോയ എന്നിവരും ചിത്രത്തിലുണ്ട്.
തൊമ്മൻകുത്ത്, കാഞ്ഞാർ, തൊടുപുഴ എന്നിവിടങ്ങളിലാണ് ഓളവും തീരവും എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.

അതേസമയം നരൻ എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച മുള്ളൻകൊല്ലി വേലായുധൻ എന്ന കഥാപാത്രത്തെ ഓർമ്മവരുന്നു എന്നാണ് വീഡിയോ കണ്ട നിരവധി പേർ കമന്റ് ചെയ്തിരിക്കുന്നത്. എംടിവാസുദേവൻ നായരുടെ പത്ത് ചെറുകഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജിയിലെ ഒരു ചിത്രമാണ് ഓളവും തീരവും.

സന്തോഷ് ശിവൻ ഛായാഗ്രഹണവും സാബു സിറിൾ കലാസംവിധാനവും നിർവ്വഹിക്കുന്നു. ന്യൂസ് വാല്യു പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമ്മിക്കുന്നത്. ആർ.പി.എസ്.ജി ഗ്രൂപ്പും നിർമ്മാണ പങ്കാളിയാണ്. ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിലാണ് ചിത്രം പുറത്തിറങ്ങുക.

Also Read: കടുവ കണ്ടു, പൃഥ്വിരാജ് നിങ്ങളെ കുറിച്ചോർത്തു ഞാൻ ലജ്ജിക്കുന്നു, ക്രിയേറ്റിവിറ്റിയല്ല കടുവ, അത് പാലായിലെ മുൻതലമുറയ്ക്ക് അറിയാം: തുറന്നടിച്ച് കുറുവച്ചന്റെ കൊച്ചുമകൻ

Advertisement