മുൻകൂട്ടി അറിയിച്ചിരുന്നു, മഞ്ജു വാര്യരെ വലിച്ചിഴയ്ക്കരുത്; ഇവിടെ ഒരു പ്രശ്നവും ഇല്ല, ശ്രീജിത്ത് പണിക്കർ അടക്കമുള്ളവരോട്‌ നടൻ ഉണ്ണി മുകുന്ദൻ

101

മേപ്പടിയാൻ സിനിമയുടെ വിമർശനവുമായി ബന്ധപ്പെട്ട് നടി മഞ്ജു വാരിയരെ വലിച്ചിഴയ്ക്കരുതെന്ന അഭ്യർത്ഥനയുമായി നടൻ ഉണ്ണി മുകുന്ദൻ. പ്രചരിക്കുന്നത് അനാവശ്യ വാർത്തകളാണെന്നും മേപ്പടിയാൻ സിനിമയുടെ പോസ്റ്റ് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാരിയരുടെ സോഷ്യൽ മീഡിയ ടീം തന്നെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

‘മേപ്പടിയാൻ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചിത്രത്തിന്റെ ഒരു പോസ്റ്റർ മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു. പിന്നാലെ നടി മഞ്ജുവിനെതിരെ വൻ തോതിലാണ് വിമർശനം ഉയർന്നത്.

Advertisements

നേരത്തെ വലതുപക്ഷ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ മഞ്ജുവിനെതിരെ അധിക്ഷേപ പോസ്റ്റുമായി രംഗത്ത് വന്നിരുന്നു. സിനിമയ്ക്ക് ആശംസാ പോസ്റ്റിടുക. സിനിമ ഇറങ്ങുമ്പോൾ പോസ്റ്റ് മുക്കുക. വേറൊരു പോസ്റ്റിൽ പൊങ്കാല ഏറ്റുവാങ്ങുക. ശേഷം ആ പോസ്റ്റും മുക്കുക. ഹൗ, നിലപാട്! ല്യാഡി ശൂപ്പർ ശുഡാപ്പി ശ്റ്റാർ! എന്നായിരുന്നു ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്. ഇതിന്‌ പിന്നാലെയാണ് മഞ്ജുവിനെ പിന്തുണച്ച് ഉണ്ണി വിശദീകരണവുമായി രംഗത്തെത്തിയത്.

Also Read
തന്റെ റേഞ്ച് എന്താണെന്ന് കാണിച്ച് അമ്പരപ്പിച്ച് പ്രണവ് മോഹൻലാൽ, ഹൃദയങ്ങൾ കവർന്ന് ഹൃദയം, തകർപ്പൻ അഭിപ്രായം നേടി പ്രണവ് വിനീത് ചിത്രം

ഉണ്ണി മുകുന്ദന്റെ വിശദീകരണം ഇങ്ങനെ;

ഹലോ സുഹൃത്തുക്കളെ, മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചരണാർത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാർദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

അതിനാൽ ഞങ്ങൾ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മേപ്പടിയാൻ സിനിമ റിലീസിന് മുമ്പ് മഞ്ജു വാര്യർ സിനിമക്ക് ആശംസകൾ നേർന്നു കൊണ്ട് പോസ്റ്റ് പങ്കുവച്ചിരുന്നു. എന്നാൽ സിനിമ ഇറങ്ങിയതിന് പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. മഞ്ജുവിനെ അധിക്ഷേപിച്ചുള്ള പോസ്റ്റിൽ ശ്രീജിത്തിനെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.കഴിഞ്ഞ 14നാണ് മേപ്പടിയാൻ തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

Also Read
മലയാളത്തിലും തമിഴിലും തിളങ്ങി, സിനിമയിലും മികച്ച വേഷങ്ങൾ, കറുത്തമുത്തിലെ കാർത്തികയെ ഓർമ്മയില്ലേ; താരത്തിന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ

വിഷ്ണു മോഹൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് നിർമിച്ചിരിക്കുന്നത്. അഞ്ജു കുര്യൻ ആണ് മേപ്പടിയാനിലെ നായിക.

Advertisement