Home Life

വിവാഹത്തിന് കാർമ്മികത്വം വഹിച്ച പൂജാരിയോടൊപ്പം വധു ഒളിച്ചോടി; അമ്പരന്ന് വീട്ടുകാരും നാട്ടുകാരും

1276

വിവാഹത്തിന് കാർമ്മികത്വം വഹിച്ച പൂജാരിയോടൊപ്പം വധു ഒളിച്ചോടി. വിവാഹം കഴിഞ്ഞ് രണ്ട് ആഴ്ച്ചയ്ക്ക് ശേഷമാണ് വിനോദ് മഹാരാജ എന്നയാൾക്കൊപ്പം 21കാരി ഒളിച്ചോടിയത്. മധ്യപ്രദേശിലെ ഭോപ്പാൽ ശിർനോജ് നഗരത്തിലാണ് സംഭവം.

വിനോദ് മഹാരാജയാണ് വിവാഹത്തിന് മുഖ്യകാർമ്മികത്വം വഹിച്ചത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോയ യുവതി ആചാരത്തിന്റെ ഭാഗമായി മൂന്നാം ദിവസം വീട്ടിൽ തിരിച്ചെത്തി. പിന്നീട് വരന്റെ വീട്ടിലേക്ക് തിരിച്ച് പോയ യുവതിയെ കാണാതായി.

Advertisements

Also Read
കള്ളം പ്രചരിപ്പിച്ച് ആ രണ്ട് കോടിയൊക്കെ വാങ്ങി വീട്ടിൽ കൊണ്ട് പോയിട്ട് ഞാൻ എന്ത് ചെയ്യാനാണ്: സായ് പല്ലവി പറഞ്ഞത് കേട്ടോ

തുടർന്ന് മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. അന്നേദിവസം ശിർനോജിൽ നടന്നൊരു വിവാഹത്തിൽ വിനോദ് കർമ്മികത്വം വഹിക്കാൻ എത്താതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ ആണ് ഇരുവരും ഒളിച്ചോടിയ വാർത്ത പുറംലോകം ആറിയുന്നത്.

കഴിഞ്ഞ ഏതാനം വർഷങ്ങളായി യുവതിയും വിനോദും തമ്മിൽ പ്രണയത്തിൽ ആയിരുന്നുണ്. ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവും 3 ലക്ഷം രൂപയും എടുത്താണ് യുവതി വിനോദിനൊപ്പം പോയത്. അതേ സമയം വിനോദ് വിവാഹിതൻ ആാണെന്നും അതിൽ രണ്ട് കുട്ടികളുമുണ്ടെന്നാണ് റിപ്പോർട്ട്.

എന്നാൽ വിനോദിന്റെ കുടുംബത്തിനെ കുറച്ച് ദിവസമായി കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്. അതേ സമയം വരന്റെ വീട്ടുകാരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഭീമമായ തുക നഷ്ടപരിഹാരം ആവശ്യപെട്ടാണ് വരന്റെ വീട്ടുകാർ കേസു കൊടുത്തിരിക്കുന്നത്.

Also Read
ഗുരുജി വിളിച്ചാല്‍ പ്രിയങ്ക ഒരു ഫയറാണ്! അടുത്തത് കത്രീന എന്ന് വിളിച്ചാല്‍ പിന്നെ തമാശയും; തുറന്ന് പറഞ്ഞ് കത്രീന കൈഫ്

Advertisement