കൊച്ചി: പ്രളയക്കെടുതിയില്‍ കേരളം ദുരിതം അനുഭവിക്കുമ്ബോള്‍ ദുരിതബാധിതര്‍ക്കെതിരെ അശ്ലീല കമന്റുമായി സംഘപരിവാറുകാരന്‍. കോഴിക്കോട് നരിക്കുനി സ്വദേശിയായ രാഹുല്‍ സിപി പുത്തലത്ത് ആണ് സ്ത്രീകളെ അപമാനിക്കുന്ന കമന്റുമായി എത്തിയത്.
ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് ആവശ്യത്തിന് സാനിറ്ററി നാപ്കിനുകള്‍ എത്തിച്ചു നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള പോസ്റ്റിനു താഴെയാണ് ഇയാള്‍ അശ്ലീല കമന്റുമായി എത്തിയത്. ‘കുറച്ച് കോണ്ടം കൂടി ആയാലോ’ എന്നായിരുന്നു ഇയാളുടെ ചോദ്യം.
Advertisements
  
ലക്ഷക്കണക്കിനാളുകള്‍ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുമ്ബോള്‍ ഇത്തരത്തില്‍ കമന്റ് ചെയ്ത ഇയാള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. മസ്‌കറ്റില്‍ ലുലു മാളിലെ ജീവനക്കാരനാണ് രാഹുല്‍. വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ഇയാളെ സ്ഥാപനത്തില്‍ നിന്നും പിരിച്ചുവിട്ടു.
Advertisement 
  
        
            








