ദുബായ് : വാട്ട്‌സ്ആപ്പിലൂടെ 11 വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് നഗ്‌നചിത്രങ്ങള്‍ അയച്ചു നല്‍കാന്‍ ആവശ്യപ്പെട്ട പ്രവാസിയായ അധ്യാപകന്‍ അറസ്റ്റില്‍.

ദുബായ് ദേരയിലെ സ്വകാര്യ സ്‌കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ ഫിലിപ്പൈന്‍സ് സ്വദേശിക്കെതിരെയാണ് 11 വയസുള്ള അറബ് വിദ്യാര്‍ഥിനിയോട് നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടത്.

പിന്നീട് കുട്ടിയുടെ സ്വഭാവത്തിലും മനോനിലയിലും വ്യത്യാസം ശ്രദ്ധയില്‍പ്പെട്ട അധ്യാപിക ഉമ്മയെ ഇക്കാര്യം അറിയിച്ചിരുന്നു. ശരീരവേദനയുണ്ടെന്ന് എപ്പോഴും പറഞ്ഞിരുന്ന കുട്ടി ആത്മഹത്യ ചെയ്യുമെന്ന് കൂട്ടുകാരികളോടും പറഞ്ഞിരുന്നു.

തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തില്‍ എന്തോ വിഷമം മൂലം കുട്ടി സമ്മര്‍ദം അനുഭവിക്കുന്നതായി ബോധ്യപ്പെട്ടു. സ്‌കൂള്‍ വിട്ടു വന്ന ശേഷം അധ്യാപകന്‍ വാട്ട്‌സ്ആപ്പിലൂടെ അനാശ്യാസകരമായ സന്ദേശങ്ങള്‍ അയക്കുന്നത് കണ്ടെത്തുകയായിരുന്നു.

രഹസ്യഭാഗങ്ങളുടെ ചിത്രമെടുത്ത് അയക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് സ്‌കൂളുമായി ബന്ധപ്പെടുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. വിദഗ്ധ സംഘം കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.
            








