പഠനകാലത്ത് പ്രണയിച്ച് ഒന്നിച്ച് താമസവും ആരംഭിച്ചു; ഏറെ വൈകാതെ ജാതിയും സ്വത്തും പറഞ്ഞ് തെറിവിളിയുംശാരീരിക ഉപദ്രവും; റീനയുടെ മരണത്തിന് പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

23

ഇടുക്കി: രാജകുമാരി ശാന്തന്‍പാറയ്ക്കു സമീപം ചതുരംഗപ്പാറയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചതുരംഗപ്പാറ കല്‍മറ്റം വീട്ടില്‍ ശാന്തമ്മയുടെ മകള്‍ റീന(22)യെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ഷാള്‍ കഴുത്തില്‍ കുരുക്കി ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്തതാണെന്നു ബന്ധുക്കള്‍ ആരോപിച്ചു. യുവതിയുടെ ഭര്‍ത്താവ് ചതുരംഗപ്പാറ ചന്ദ്രവിലാസം വിഷ്ണു, പിതാവ് ജയകുമാര്‍, മാതാവ് മിനി എന്നിവര്‍ക്കെതിരേ ശാന്തന്‍പാറ പോലീസില്‍ രേഖാമൂലം പരാതി നല്‍കി. വെള്ളിയാഴ്ച ഉച്ചയോടെ യാണു സംഭവം.

Advertisements

നിര്‍ധന ദളിത് വിഭാഗത്തില്‍പ്പെട്ട ശാന്തയുടെ രണ്ടുമക്കളില്‍ ഇളയവളാണു മരിച്ച യുവതി. പിതാവ് ജോര്‍ജ് ഏതാനും വര്‍ഷം മുന്‍പ് രോഗം ബാധിച്ചു മരണമടഞ്ഞിരുന്നു. മൂന്നാര്‍ ഗവ.കോളേജില്‍ ഡിഗ്രിക്കു പഠിക്കുന്നതിനിടെ റീന സമീപവാസിയായ വിഷ്ണുവുമായി പ്രണയത്തിലാകുകയും ഏഴു മാസം മുന്‍പ് ഇരുവരും വിഷ്ണുവിന്റെ വീട്ടില്‍ ഒരുമിച്ച് ജീവിക്കാനാരംഭിക്കുകയും ചെയ്തു. ഒരു മാസം പിന്നിട്ടതോടെ ഭര്‍തൃവീട്ടുകാര്‍ യുവതിയെ ജാതിയുടെയും, സമ്പത്തിന്റെയും പേരില്‍ ചീത്ത പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നതായി മാതാവ് ശാന്തയും അയല്‍വാസികളും പറയുന്നു.

പത്തുദിവസം മുന്‍പ് ഭര്‍തൃപിതാവ് വഴക്കുണ്ടാക്കുകയും കഴുത്തിലെ താലിമാല പൊട്ടിച്ചെറിയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് യുവതി സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോന്നിരുന്നു. എന്നാല്‍ ഭര്‍ത്താവെത്തി തിരികെ കൂട്ടിക്കൊണ്ടുപോയി. വെള്ളിയാഴ്ച ഉച്ചയോടെ യുവതി വീണ്ടും വീട്ടില്‍ മടങ്ങിയെത്തി. അമ്മ വിവരം തിരക്കിയപ്പോള്‍ വിഷ്ണു മര്‍ദിക്കുകയും താലിമാല പൊട്ടിച്ചെറിയുകയും ചെയ്തുവെന്നും തനിക്ക് ജീവിതം മടുത്തുവെന്നും പറഞ്ഞു. തുടര്‍ന്ന് കിടപ്പുമുറിയില്‍ കയറി വാതിലടച്ചു.

മാതാവ് വിളിച്ചെങ്കിലും തുറന്നില്ല. തുടര്‍ന്ന് ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട് തൂങ്ങുകയായിരുന്നു. ഈ സമയം സ്ഥലത്തെത്തിച്ചേര്‍ന്ന വിഷ്ണു വിവരമറിഞ്ഞ് മുറിയുടെ ജനല്‍ച്ചില്ലു പൊട്ടിച്ച് നോക്കിയപ്പോള്‍ റീന തൂങ്ങിനില്‍ക്കുന്നതാണു കണ്ടത്. ഉടന്‍തന്നെ ശാന്തയുമായിച്ചേര്‍ന്ന് വാതില്‍ തകര്‍ത്ത് മുറിക്കുള്ളില്‍ കടക്കുകയും ഷാള്‍ മുറിച്ച് റീനയെ നിലത്തിറക്കി ഒരു ബന്ധുവിന്റെ വാഹനത്തില്‍ നെടുങ്കണ്ടത്ത് സ്വകാര്യആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

പശുവിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി അപകടം സംഭവിച്ചതാണെന്നാണു വിഷ്ണുവിന്റെ സഹോദരന്‍ ഡോക്ടറോടു പറഞ്ഞത്. െവെകാതെ യുവതി മരണമടയുകയും ചെയ്തു. യുവതിയുടേതെന്ന പേരില്‍ ഒരു ആത്മഹത്യാക്കുറിപ്പ് വിഷ്ണു കാണിച്ചിരുന്നു. എന്നാല്‍ ഇതു മകളുടെ െകെപ്പടയിലുള്ളതല്ലെന്ന് മാതാവ് പറയുന്നു. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ യഥാസമയം നടത്തുന്നതില്‍ പോലീസ് കൃത്യവിലോപം വരുത്തിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2ന് മരണവിവരം ശാന്തന്‍പാറ പോലീസില്‍ അറിയിച്ചെങ്കിലും അന്നേദിവസം പോലീസ് ആശുപത്രിയില്‍ എത്തിയില്ല. പിറ്റേന്നു രാവിലെ മാതാവ് ശാന്ത, ശാന്തന്‍പാറ സ്റ്റേഷനില്‍ ഹാജരായെങ്കിലും ഉച്ചയ്ക്ക് ഒരുമണിയോടെ മാത്രമാണു മൊഴി രേഖപ്പെടുത്തിയത്.

ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വീണ്ടും െവെകി. മരണം നടന്ന് 30 മണിക്കൂറിനു ശേഷം ശനിയാഴ്ച െവെകിട്ട് ആറിനാണ് പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോകാനായത്. പരാതി നല്‍കിയിട്ടും പ്രതികളായ വിഷ്ണുവിനെയോ ഇയാളുടെ പിതാവ് ജയകുമാറിനെയോ ചോദ്യം ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ പോലീസ് തയാറാകാത്തതില്‍ ദുരൂഹതയുണ്ടെന്നും സമീപവാസികള്‍ കുറ്റപ്പെടുത്തുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഉന്നതാധികാരികള്‍ക്കും വനിതാ കമ്മിഷനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണിവര്‍.

Advertisement