മമ്മൂട്ടിയുടേയും, ഫഹദിന്റേം, ആസിഫലീടേം സിനിമകളിൽ കിടു വേഷങ്ങൾ, മനം പോലെ മംഗല്യത്തിലെ മീര ചില്ലറക്കാരിയല്ല: താരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ

4565

മലയാളി ബിഗാസ്‌ക്രീൻ, മിനിസ്‌ക്രീൻ ആരാധകരുടെ ഇഷ്ടം വളരെ കുറഞ്ഞ കാലം കൊണ്ട് സ്വന്തമാക്കിയ നടിയാണ് മീരാ നായർ. തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത് സിനിമയിലൂടെയാണെങ്കിലും ടിവി സീരിയലിൽ അഭിനയിച്ചാണ് മീരാ നായർ ഏറെ പ്രേക്ഷക പ്രശംസ നേടിയെടുക്കുന്നത്.

നിരവധി സൂപ്പർ ഹിറ്റ് പരമ്പരകൾ സമ്മാനിക്കുന്ന സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പ്രശസ്ത നടി സ്വാസികയും ഒരു പധാന വേഷത്തിലെത്തുന്ന മനം പോലെ മാംഗല്യം എന്ന സീരിയലിലെ നായിക വേഷമാണ് മീരാ നായർഅവതരിപ്പിക്കുന്നത്.

Advertisements

അതേ സമയം മലയാളം ടെലിവഷൻ ആരാധകർ ഇതുവരെ കാണാത്ത തരത്തിൽ പുത്തൻ കഥയും കഥാപാത്രങ്ങളുമായിട്ടാണ് മനം പോലെ മാംഗല്യം സീരിയലിന്റെ വരവ്. മുൻപ് അവസരങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും കഥയിലെ പുതുമയാണ് തന്നെ ഈ സീരിയയിലേക്ക് ആകർഷിച്ചതെന്ന് പറയുകയാണ് മീരാ നായർ ഇപ്പോൾ. കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് നടി മനസ്സ് തുറന്ന് എത്തിയത്.

ഈ സീരിയയിലെ താരത്തിന്റെ കഥാപാത്രത്തിന്റെ പേരും മീര എന്നാണെന്ന് താരം പറയുന്നു പേര് പോലെ തന്നെ പ്രണയകഥ പറയുന്ന സീരിയലാണ് മനംപോലെ മാംഗല്യം. ആദ്യമായി സീരിയലിൽ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് താൻ. മുൻപും അവസരങ്ങൾ വന്നിട്ടുണ്ട്.

അതൊക്കെ വേണ്ടെന്ന് വെച്ചതാണ്. ഇപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് നല്ലൊരു കഥ വന്നത്. കേട്ടപ്പോൾ വ്യത്യസ്തമായി തോന്നി. എഎം നസീർ സാറിന്റെ സംവിധാനം കൂടിയായപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെയാണ് അഭിനയിച്ച് തുടങ്ങിയതെന്ന് മീര പറയുന്നു.

ഒരു മറാത്തി സീരിയലിന്റെ റീമേക്കാണിത്. മലയാളത്തിൽ ഇതുവരെ കണ്ട് ശീലിച്ച സീരിയലുകളിൽ നിന്നെല്ലാം വ്യത്യസ്തമായ കഥയായത് കൊണ്ട് തന്നെയാണ് ഇതിലേക്ക് എന്നെ ആകർഷിച്ചത്. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള നല്ല ബന്ധം കാണിക്കുന്നുണ്ട്. പൊതുവേ നമ്മുടെ സീരിയലുകളിലെല്ലാം അമ്മായിയമ്മയും മരുമകളും തമ്മിൽ അടിയും കരിച്ചിലുമൊക്കെ ആണല്ലോ.

ഇതിൽ കൂട്ടുകാരെ പോലെയാണ്. ഭർത്താവ് ഇല്ലാത്ത സ്ത്രീ ജീവിതം തിരികെ പിടിക്കുന്നതാണ് കാണിക്കുന്നത്. അഭിനയം യാദൃശ്ചികമായി സംഭവിച്ചതാണ്. സിനിമയിലെത്തിയിട്ട് അധികമായിട്ടില്ല. ഏഴ് സിനിമകളാണ് ചെയ്തത്. ഞാൻ പ്രകാശനിലൂടെയാണ് അരങ്ങേറ്റം. സത്യൻ അന്തിക്കാട് സാറിന്റെ സിനിമ എല്ലാവരെയും കൊതിപ്പിക്കുന്നതല്ലേ.

പിന്നെ, സീരിയലുകളോട് ആദ്യമൊക്കെ ഞാനും അകൽച്ച കാണിച്ചിട്ടുണ്ട്. ഒരു ലോംഗ് ടേം കമ്മിറ്റ്മെന്റ് ആയത് കൊണ്ടാണ് കൂടുതൽ പേരും അതിൽ നിന്നും മാറി നിൽക്കുന്നത്. സിനിമയാകുമ്പോൾ ചെയ്തിട്ട് വേഗം തിരിച്ച് പോരാം. ഇതിപ്പോൾ ഒരു വർഷത്തെ കരാറാണ്. മാസത്തിൽ പതിനഞ്ച് ദിവസത്തോളം ഞങ്ങളെല്ലാവരും ഒന്നിച്ചുണ്ടാകും. സീരിയലിൽ എന്റെ മരുമകളായി എത്തുന്നത് സ്വാസികയാണ്.

വളരെ പ്രൊഫഷണലായിട്ടുള്ള നടിയാണ് സ്വാസിക. അതുകൊണ്ട് തന്നെ അവൾക്കൊപ്പം വർക്ക് ചെയ്യാൻ എളുപ്പമാണ്. സ്വാസികയ്ക്ക് അറിയാം. വർഷങ്ങളായി ഇവിടെയുള്ള ആളാണല്ലോ. പിന്നെ പ്രേക്ഷകർക്കും വലിയ ഇഷ്ടമാണ്. സിനിമയിലും സീരിയിലലും ഒരുപോലെ തിളങ്ങാൻ സ്വാസികയ്ക്ക് പറ്റുന്നുണ്ട്.

തിരുവനന്തപുരമാണ് എന്റെ സ്വദേശം. ഭർത്താവ് അരുൺ ബിസിനസ് ചെയ്യുന്നു. ഒൻപതിലും നാലിലും പഠിക്കുന്ന ആദിത്യയും അദ്വൈതുമാണ് മക്കൾ. അമ്മ കൂടി വീട്ടിലുണ്ട്. അധികം വൈകാതെ താനഭിനയിച്ച സിനിമകൾ തിയറ്ററുകളിലേക്ക് എത്തുമെന്ന് കൂടി മീര പറയുന്നു.

മെഗാസ്റ്റാർ മമ്മൂട്ടയുടെ ദി പ്രീസ്റ്റ് ആണ് ഉടൻ റിലീസ് ചെയ്യുന്ന ചിത്രം. പിന്നാലെ ആസിഫ് അലിയുടെ കുഞ്ഞെൽദോ, ജൂഡ് ആന്റണിയുടെ സാറാസ് ഒക്കെ വരും. എല്ലാ സിനിമകളിലും വ്യത്യസ്തമായ വേഷമാണെന്നും നടി വ്യക്തമാക്കുന്നു.

Advertisement