തനിക്ക് ഏറ്റവും ഇഷ്ടവും ആരാധനയും തോന്നിയിട്ടുള്ളത് ആ ഒരു നടിയോട് മാത്രമാണ്, അതിന് കാരണവും ഉണ്ട്: തുറന്നു പറഞ്ഞ് മമ്മൂട്ടി

17101

50 വർഷത്തിൽ അധികമായി സിനിമാ അഭിനയ രംഗത്ത് നിറഞ്ഞ് നിൽക്കുന്ന മെഗാസ്റ്റാറാണ് മമ്മൂട്ടി. മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം ഇന്നും എല്ലാ ഭാഷകളിലും സൂപ്പർ ഹിറ്റുകൾ ഒരുക്കി നിറഞ്ഞ് നിൽക്കുകയാണ്.

പ്രായത്തെ വെല്ലുന്ന സൗന്ദര്യവും അഭിനയ മികവുകൊണ്ടും പകരം വെക്കാനില്ലാത്ത സൂപ്പർ സ്റ്റാറായി നിൽക്കുന്ന മമ്മൂട്ടി പൊതുവെ ഒതുങ്ങിയ സ്വഭാവക്കാരനായ അദ്ദേഹം അങ്ങനെ തന്റെ വിശേഷങ്ങളൊന്നും തുറന്ന് പറയാറില്ല. എന്നാൽ ഇപ്പോൾ ഏറെ കാലമായി പലരും അദ്ദേഹത്തോട് ചോദിച്ച ഒരു ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്.

Advertisements

Also Read
വാൽസല്യം വിജയിച്ചത് ആ കാരണങ്ങൾ കൊണ്ടാണ്, നിർമ്മാതാവിന് അയാളുടെ സമയം കൊളളാമായിരുന്നു: വെളിപ്പെടുത്തൽ

അടുത്തിടെ ഒരു അഭിമുഖത്തിൽ തനിക്ക് ഏറ്റവും ആരാധനയും ഇഷ്ടവും തോന്നിയിട്ടുള്ള നടിയെ കുറിച്ച് ആയിരുന്നു മമ്മൂട്ടി തുറന്ന് പറഞ്ഞത്. മലയാളത്തിലെ മികച്ച നായികമാരിൽ ഒരാളായ നവ്യാ നായർ ആണ് അദ്ദേഹത്തിന് ആരാധയും ഇഷ്ടവും തോന്നിയിട്ടുള്ള നടി.

സിനിമയിൽ മാത്രമല്ല ജീവിതത്തിലും തനിക്ക് ബഹുമാനവും ഇഷ്ടവും നവ്യയോട് തോന്നിയിരുന്നു എന്നും അദ്ദേഹം പറയുന്നു. അതിന്റെ കാരണവും മമ്മൂട്ടി വ്യ്ക്തമാക്കിയിരുന്നു. ഞാൻ അഭിനയിച്ച സിനിമകളെ കുറിച്ച് വളരെ ആത്മാർഥമായിട്ട് അഭിപ്രായം പറയുകയും, അഭിനന്ദനങൾ അറിയിക്കുകയും ചെയ്ത് ഒരാളാണ് നവ്യാ നായർ.

പലരും അത് പറയാറുണ്ടെങ്കിലും നവ്യയുടെ ആ വാക്കുകൾ ഹൃദയത്തിൽ നിന്ന് പറയുന്നത് പോലെ തനിക്ക് തോന്നിയെന്നും അദ്ദേഹം പറയുന്നു. ഞങ്ങൾ ഒരുമിച്ച് രണ്ടു ചിത്രങ്ങളാണ് ചെയ്തിരുന്നത്, സേതുരാമയ്യർ സി ബി ഐ, ദ്രോണ എന്നീ ചിത്രങ്ങൾ. അത് മാത്രമല്ല മമ്മൂട്ടി എന്ന നടനോടുള്ള ആരാധന കാരണം ഏറ്റവും നന്നായി തന്നോട് പെരുമാറിയിട്ടുള്ള ആളുകൂടിയാണ് നവ്യ.

Also Read
ഞാൻ വെറും 59 കിലോയെയുള്ളൂ, എത്ര കുറച്ചാലും സ്‌ക്രീനിൽ കാണുമ്പോൾ വണ്ണം തോന്നും, അതുകൊണ്ട് വർക്ക് ഔട്ടുകളൊന്നും ചെയ്യാറില്ലെന്ന് ലക്ഷ്മി നക്ഷത്ര

കൂടാതെ നവ്യയുടെ വിവാഹം എന്നെ വിളിച്ചപ്പോൾ അത് ഒരു സിനിമ താരത്തെ വിളിക്കുന്നപോലെ ആയിരുന്നില്ല തന്നെ ക്ഷണിച്ചിരുന്നത് പകരം ഒരു സുഹൃത്തായിട്ടോ, അല്ലെങ്കിൽ ഒരു ജേഷ്ഠ സഹോദരൻ ആയിട്ടോ ആണ് അന്ന് നവ്യ തന്നെ വിവാഹം വിളിച്ചത് എന്നും മമ്മൂട്ടി പറയുന്നു. ഈ കാരണങ്ങൾ കൊണ്ട് തന്നെ എന്റെ മനസ്സിൽ സ്‌നേഹവും ഒരു പ്രേത്യേക സ്ഥാനവും ഇഷ്ടവും, അതിലുപരി ഒരു നടി എന്ന രീതിയിൽ ആരാധനയുമുണ്ടെന്നും അദ്ദേഹം പറയുന്നു.

Advertisement