പെണ്ണിന്റെ ശക്തി എന്താണ് എന്നതിന്റെ തെളിവ് ആണ് മഞ്ജു വാര്യർ, അഭിമാനം തോന്നുന്നു: ലേഡി സൂപ്പർസ്റ്റാറിനെ കുറിച്ച് നടനും സംവിധായകനുമായ പാർത്ഥിപൻ

149

സാക്ഷ്യം എന്ന സിനിമയിലൂടെ അരങ്ങേറി പിന്നീട് സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി അഭിനയം തുടങ്ങിയ മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യർ. വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാള സിനിമയിൽ നായകന്മാർ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം.

പിന്നീട് നടിക്ക് വേണ്ടി സിനിമകൾ ഒരുങ്ങുകയായിരുന്നു. വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു മഞ്ജു സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷമുളള മഞ്ജുവിന്റെ മടങ്ങി വരവ് പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു.

Advertisements

ആരാധകർ കാത്തിരുന്ന ഒരു മടങ്ങി വരവായിരുന്നു മഞ്ജു വാര്യരുടേത്. ആദ്യത്തെ പോലെ മഞ്ജു വാര്യർക്ക് വേണ്ടി സിനിമകൾ ഒരുങ്ങുരയായിരുന്നു. ആദ്യത്തെ തവണ ലഭിക്കാത്ത നിരവധി ഭാഗ്യം രണ്ടാം പ്രവശ്യം മഞ്ജുവിനെ തേടി എത്തുകയായിരുന്നു. മലയാളത്തെ കൂടാതെ തമിഴിലും നടി ചുവട് വെച്ചിട്ടുണ്ട്. അസുരൻ എന്ന ഒരൊറ്റ ചിത്രത്തിലൂടെ നിരവധി ആരാധകരെ മഞ്ജു വാര്യർ സൃഷ്ടിക്കുകയായിരുന്നു.

Also Read
കല്യാണം കഴിഞ്ഞ് ഒമ്പതാം മാസം തന്നെ ഗർഭിണിയായി, പിന്നെ ശ്രദ്ധ കൊടുത്തത് അതിലേക്ക് ആയിരുന്നു: നടി ജ്യോതി കൃഷ്ണ

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പ്രശസ്ത തമിഴ് നടനും സംവിധായകനുമായ പാർത്ഥിപൻ മഞ്ജുവിനെ കുറച്ചു പറഞ്ഞ വാക്കുകൾ ആണ്. അസുരനിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പ്രത്യേക പുരസ്‌കാരം സ്വീകരിക്കാൻ എത്തിയപ്പോൾ മഞ്ജുവിനെക്കുറിച്ച് പാർത്ഥിപൻ വാചാലനായത്.

പെണ്ണിന്റെ ശക്തി എന്താണ് അഴക് എന്താണ് എന്നതിന്റെ തെളിവ് ആണ് മഞ്ജു വാര്യർ എന്നാണ് നടൻ പറയുന്നത്. പാർത്ഥിപന്റെ വാക്കുകൾ ഇങ്ങനെ:

നല്ലൊരു സിനിമ ആസ്വാദകന് മാത്രമേ നല്ലൊരു അഭിനേതാവ് ആകാൻ സാധിക്കൂ എന്ന് പറഞ്ഞുകൊണ്ടാണ് പാർത്ഥിപൻ സംസാരിച്ചു തുടങ്ങുന്നത്. മഞ്ജു വാര്യരും ഞാനും തമ്മിൽ മുൻ പരിചയം ഇല്ല. എന്റെ കഥൈ, തിരക്കഥെയ്, വാസനം, എന്ന സിനിമ കണ്ട് മഞ്ജു എന്റെ ഫോൺ നമ്പർ തേടി കണ്ടുപിടിച്ചു എന്നെ അഭിനന്ദിക്കാൻ വിളിച്ചിരുന്നു.

ഒത്ത സെറിപ്പ് എന്ന സിനിമ അവർ കണ്ടിട്ടില്ല എന്ന് തോനുന്നു. കണ്ടിരുന്നെങ്കിൽ അവർ എന്നെ വിളിച്ചു അഭിനന്ദിച്ചേനെ.
സാർ ഞാൻ സിനിമ കണ്ടിരുന്നു വളരെ നല്ലതായിരുന്നു. എന്റെ കൈയ്യിൽ നിന്നും സാറിന്റെ ഫോൺ നമ്പർ മിസ്സായി പോയി. സാറിന്റെ നമ്പർ എനിക്ക് മെസേജ് അയക്കണം എന്നാണ് നടി അപ്പോൾ പറഞ്ഞത്.

നമ്പർ അല്ല എന്റെ ഫോൺ തന്നെ തരാം നിങ്ങൾ നേരിട്ട് ഡയൽ ചെയ്‌തോളൂ എന്നും ചിരിച്ചുകൊണ്ട് ആദ്ദേഹം പറയുന്നു. ഇങ്ങനെ ഞാൻ എന്തുകൊണ്ട് പറഞ്ഞു എന്നാൽ ഒരു സിനിമ കണ്ടു സിനിമ നല്ലത് ആണെന്ന് പറയാൻ ഒരു നല്ല മനസ്സ് വേണം. അതാണ് നമ്പർ തേടി കണ്ടുപിടിച്ചു എന്നെ വിളിച്ചത്.

തമിഴ് നാട്ടിൽ കൃപാനന്ദ വാര്യർ എന്നൊരാൾ ഉണ്ടായിരുന്നു. കൃപാനന്ദവാര്യരും മഞ്ജുവും തമ്മിൽ വലിയ വ്യത്യസം ഒന്നുമില്ല, കൃപാനന്ദ വാര്യർ ആത്മീയ പ്രഭാഷകൻ ആണ്. മഞ്ജു വാര്യർ ആത്മീയത പ്രസംഗിക്കുന്നില്ല, പകരം പെണ്ണിന്റെ ശക്തി എന്താണ് അഴക് എന്താണ് എന്നതിന്റെ തെളിവാണ് മഞ്ജു.

Also Read
നടി അഹാനയുടെ ജീവിത പങ്കാളിക്ക് വേണം ഈ ഗുണഗണങ്ങൾ; മനസ് തുറന്ന് താരം

ഉദാഹരണത്തിനു ഒരു കമ്പി, അത് ചുമ്മാതിരുന്നാൽ തുരുമ്പ് പിടിക്കും. എന്നാൽ അതിനുള്ളിലൂടെ ഒരു ചെറിയ വൈദ്യതി ഇരുന്നാൽ അത് തുരുമ്പിക്കില്ല. ഒരു പെണ്ണ് പെണ്ണാണ് എന്ന് പറഞ്ഞുകൊണ്ട് വെറുതെ ഇരുന്നാൽ കാര്യമില്ല. അവളുടെ കഴിവുകൾ എല്ലാം നശിച്ചു പോകും. തന്നിൽ സ്ത്രീത്വത്തിന്റെ ബോധം ഉള്ള ഒരാള് ആണെങ്കിൽ മഞ്ജുവിനെ പോലെ നല്ല സുന്ദരിയായി എനർജെട്ടിക്കായി ഇരിക്കും.

കമ്പിക്കുളിലെ കറന്റ് പോലെയാണ് നിങ്ങളുടെ ഉള്ളിലെ എനർജി, നിങ്ങളുടെ സിനിമ നിങ്ങളുടെ അഭിനയം ഒക്കെ കാണു മ്പോൾ ഒക്കെ അഭിമാനം തോന്നുന്നു. ഒരു പെണ്ണ് തന്റെ ഉള്ളിൽ ശക്തിയെ എങ്ങനെ തിരിച്ചറിഞ്ഞു ജീവിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് മഞ്ജു വാര്യര്യരെന്നും നടൻ പറയുന്നു

ഞാൻ പറഞ്ഞില്ലേ കൃപാനന്ദ വാര്യരെ പറ്റി. അദ്ദേഹത്തിന്റെ ഒരു പ്രഭാഷണം രണ്ടുമണിക്കൂർ കേട്ടാൽ കാതുകൾ നിറയും. രണ്ടുമണിക്കൂർ നിങ്ങളുടെ അഭിനയം കണ്ടാൽ നമ്മുടെ മനസ്സ് നിറയും. അസുരന്റെ സ്ത്രീ ശബ്ദം എന്താണ് എന്ന് അറിയാമോ. ആസുരി എന്നാണ്. അത്തരത്തിൽ ആസുരമായ ഒരു അഭിനയം ആണ് മഞ്ജുവിന്റേത് വാഴ്ത്തുക്കൾ എന്നാണ് പാർത്ഥിപൻ മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞത്.

Advertisement