ആ സ്ത്രീ പിടിച്ചുതള്ളി, നീയൊക്കെ ഒരു പെണ്ണാണോടി എന്നു ചോദിച്ചു: ട്രെയിൽ യാത്രക്കിടെ ഉണ്ടായ അനുഭവം വെളിപ്പെടുത്തി നിഷാ സാരംഗ്

179

മലയാളം മിനിസ്‌ക്രീനിലെ ജനപ്രിയ ടെലിവിഷൻ ഷോയായ ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുകളും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് നിഷ സാരംഗ്. നേരത്തെ ബിഗ്സക്രീനിലും മിനിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നെങ്കിലും താരത്തെ ജനപ്രിയയാക്കി മാറ്റിയത് ഉപ്പും മുളകും ആയിരുന്നു.

Advertisements

ഈ പരമ്പരയിലെ നീലു എന്ന കഥാപാത്രം നിഷയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തു. എന്നാൽ ജീവിതത്തിൽ ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങളിലൂടെയാണ് താരം കടന്നുപോയത്. ഉപ്പും മുളകും താൽക്കാലികമായി നിർത്തിയെങ്കിലും നീലുവിന് ആരാധകർ ഏറെയാണ്.

Also Read
മോഹൻലാൽ വൈശാഖ് ചിത്രം മോൺസ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്, ഇതും ഒടിടിയിലേക്കാണോയെന്ന് ആരാധകർ, ലോക്പാൽ 2 ആണോ എന്ന കമന്റുകൾ

മികച്ച ഒരു നർത്തകി കൂടിയാണ് നിഷ ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നിഷ ആരാധകർക്കായി ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് എത്താറുണ്ട്.

അതേ സമയം ഒരിക്കൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോഴുണ്ടായ ഒരനുഭവം താരം തുറന്നു പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്. കെകെ രാജീവ് സംവിധാനം ചെയ്ത ഒരു സീരിയലിലെ വില്ലത്തി വേഷത്തെ തുടർന്നുണ്ടായ ഒരു പ്രതികരണമായിരുന്നു നിഷാ സാരംഗ് വെളിപ്പെടുത്തിയത്.

കെകെ രാജീവിന്റെ ഒരു സീരിയൽ ചെയ്തുകൊണ്ടിരുന്ന സമയം ഞാൻ ഒരിക്കൽ ട്രെയിനിൽ പൊയ്‌ക്കൊണ്ടിരുന്ന സമയത്ത് ഒരു സ്ത്രീ വന്ന് പെണ്ണാണോടി നീ എന്നൊക്കെ ചോദിച്ചുകൊണ്ട് എന്നെ പിടിച്ച് തള്ളിയിരുന്നു, നമ്മൾ ചെയുന്ന നെഗറ്റീവ് കഥാപാത്രങ്ങൾക്ക് അത്തരമൊരു കുഴപ്പുമുണ്ടെന്നും നിഷ പറയുന്നു ഇപ്പോൾ എല്ലവരും എന്നെയൊരു നല്ല കുടുംബിനി ആയിട്ടാണ് കാണുന്നത്.

അതേ സമയം ഉപ്പും മുളകിലെ എല്ലാ കുട്ടികളും എന്റെ സ്വന്തം മക്കളെപോലെയാണ് കാണുന്നത് എന്നും നിഷ പറയുന്നു. അതേ സമയം സ്വന്തമായി അധ്വാനിച്ച് രണ്ട് പെൺകുട്ടികളെ വളർത്തിയ നിഷ ഇതുവരെയുള്ള തന്റെ ജീവിതത്തിൽ സമ്പാദിച്ചതെന്ത് എന്നും താരം തുറന്ന് പറഞ്ഞിരുന്നു. ചെറുപ്പം മുതൽ സമ്പാദിക്കാൻ വളരെ താൽപര്യമുള്ള ആളായിരുന്നു ഞാൻ. സമ്പാദ്യം എന്നൊക്കെ പറഞ്ഞാൽ അത് സാമ്പത്തികം മാത്രമല്ലലോ, എനിക്ക് രണ്ട് പെണ്മക്കളാണ്.

Also Read
എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യരിൽ ഒരാൾ, എന്റെ കൂട്ടുകാരനും, കൂടെപ്പിറപ്പും, ഗുരുനാഥനും എല്ലാമായ എന്റെ മിത്തു: മിഥുൻ ജയരാജിനെ കുറിച്ച് സിത്താര കൃഷ്ണകുമാർ

മറ്റാരുടെയും സഹായം ഇല്ലാതെ ഞാൻ അവരെ പഠിപ്പിച്ചു, അവർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ പറ്റി അതുതന്നെയാണ് ജീവിതത്തിൽ ഏറ്റവും വലിയ സമ്പാദ്യം. പിന്നെ മറ്റൊരു പ്രാധാന്യ കാര്യം അതിൽ ഒരാളെ വിവാഹം കഴിപ്പിച്ച് അയച്ചു. ഇപ്പോൾ അവൾക്ക് കുട്ടിയായി. ഇനി ഇളയമകളുടെ പിജി ഒക്കെ കഴിഞ്ഞ് അവളെ കൂടി വിവാഹം കഴിപ്പിച്ച് അയക്കണം.

വരുമാനം കുറച്ച് കുറവായിരുന്നു എങ്കിലും കിട്ടിയതുകൊണ്ട് ഞാൻ അവരെ നല്ലതുപോലെയാണ് നോക്കിയത്, അവരുടെ ഒരു കാര്യത്തിനും ഒരു കുറവും വരുത്തിയിട്ടില്ല, നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ പറ്റുക എന്നതാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം.സമ്പാദിക്കുക എന്നത് മാത്രമല്ലല്ലോ.

ആരുടെയും കൈയിൽ നിന്നും കടം വാങ്ങിക്കാതെ നമുക്ക് നമ്മുടെ വീട്ടിലെ കാര്യങ്ങൾ മനോഹരമായി ചെയ്യാൻ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യം. അതെനിക്ക് സാധിച്ചു. ജീവിതത്തിൽ ഒരിടത്തും ഞാൻ തോറ്റ് കൊടുത്തിട്ടില്ല ഇനി അങ്ങോട്ടും അങ്ങനെ ആയിരിക്കും. വേണമെങ്കിൽ എനിക്ക് കിട്ടുന്ന കാശ് ധൂർത്തടിച്ച് ജീവിക്കാം. അത് ചെയ്യാതെ വീട്ടിലെ കാര്യങ്ങൾ ചെയ്യുകയായിരുന്നു എന്നും നിഷാ സാരംഗ് വ്യക്തമാക്കുന്നു.

Advertisement