ആരോഗ്യമൊക്കെ ക്ഷയിച്ചു, നല്ല ഓർമക്കുറവുമുണ്ട്, കൂനും വന്നിട്ടുണ്ട്: നടൻ ടിപി മാധവന്റൈ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അദ്ദേഹത്തെ പോയി കണ്ട സംവിധായകൻ

1294

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ടിപി മാധവൻ. ചെറുതും വലുതുമായ നിരവധി മികച്ച കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച അഭിനേതാവ് കൂടിയാണ് ടിപി മാധവൻ. 600 ൽ അധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

1975 ൽ പുറത്തിറങ്ങിയ രാഗം എന്ന ചിത്രത്തിലൂടെയാണ് ടിപി മാധവൻ വെളളിത്തിരയിൽ എത്തുന്നത്. 1980 90 കളിൽ പുറത്ത് ഇറങ്ങിയ ഭൂരിഭാഗം സിനിമകളിലും ടിപി മാധവൻ അഭിനയിച്ചിരുന്നു. വലിയ കഥാപാത്രങ്ങൾ അല്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ മുഖം പ്രേക്ഷകർക്ക് അത്ര വേഗം മറക്കാൻ കഴിയില്ലായിരുന്നു.

Advertisements

മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച ആ നടൻ ഇന്ന് പത്താനപുരത്തെ ഗാന്ധിഭവനിൽ ആണുള്ളത്. സിനിമയോടുള്ള അടങ്ങാനാവത്ത ആഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തെ ശിഥിലമാക്കിയത്. ഒരു സിനിമ കഥയെ വെല്ലുന്ന ജീവിത സാഹചര്യത്തിലൂടെയാണ് അദ്ദേഹം കടന്നു വന്നത്.

Also Read
ആര്യയുടെ പുതിയ ഗെറ്റപ്പ് കണ്ട് കണ്ണുതള്ളി ആരാധകർ, ഇത് ഒരു ഒന്നൊന്നര മോഡലിങ്ങായി പോയല്ലോ എന്ന് കമന്റുകൾ

ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ചുള്ള ശാന്തിവിള ദിനേശിന്റെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടിപി മാധവനെ കണ്ടതിനെ കുറിച്ചും അദ്ദേഹത്തിന്റെ മനസ്സിലുളള സങ്കടത്തെ കുറിച്ചുമായിരുന്നു അദ്ദേഹം പറഞ്ഞത്. ലൈറ്റ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലായ ശാന്തിവിള ദിനേശിന്റെ വെളിപ്പെടുത്തൽ.

ഗാന്ധിഭവൻ നൽകിയ അവാർഡ് വാങ്ങാൻ പോയപ്പോഴാണ് മാധവൻ ചേട്ടനെ കണ്ടത്. ആറ് ഏഴ് മാസങ്ങൾക്ക് മുൻപ് കണ്ട മാധവേട്ടനെ ആയിരുന്നില്ല അന്ന് ഞാൻ കണ്ടത്. അൽപം കൂനൊക്കെ വന്ന് ആരോഗ്യമൊക്കെ ക്ഷയിച്ച് തുടങ്ങിയിരുന്നു. നല്ല ഓർമക്കുറവുമുണ്ട്. അദ്ദേഹത്തിന്റെ മുഖത്ത് നല്ല ദുഃഖം ബാധിച്ചിരുന്നു. ഞാൻ ഗാന്ധി ഭവനിലെ സോമരാജൻ സാറിനോട് ഇതിനെ കുറിച്ച് സംസാരിരിച്ചിരുന്നു.

അദ്ദേഹത്തിന് തന്നെ ഒഴിവാക്കി പോയ ഭാര്യയേയും മകനേയും കാണാൻ ആഗ്രഹമുണ്ടെന്ന് തോന്നുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മോഹൻലാലിനെ കാണാനും മാധവൻ ചേട്ടന് വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു. അത് നേരത്തെ വീഡിയോയിൽ പറയുകയും ചെയ്തിരുന്നു. ആരെങ്കിലും വരുകയോ വിളിക്കുകയോ ചെയ്‌തോ എന്നും അദ്ദേഹത്തിനോട് തിരക്കി.

എന്നാൽ ആരും വന്നില്ലെന്നായിരുന്നു സോമരാജൻ സാർ പറഞ്ഞത്. ഉച്ചയൂണിന് ശേഷം മാധവേട്ടനോട് വീണ്ടും ഞാൻ സംസാരിച്ചിരുന്നു. എന്തെങ്കിലും അലട്ടുന്നുണ്ടോ എന്ന് തിരക്കി. ഇല്ലെന്നായിരുന്നു മറുപടി. മോഹൻലാൽ വിളിച്ചോ എന്നും അദ്ദേഹത്തിനോട് ചോദിച്ചിരുന്നു. വിളിച്ചതുമില്ല, കണ്ടതുമില്ല. വേണമെങ്കിൽ വരട്ടെ. അതൊന്നും ഇപ്പോൾ ആഗ്രഹിക്കുന്നില്ല. വന്നില്ല എന്ന് പറഞ്ഞ് പറഞ്ഞ് എനിക്ക് ഒരു പരാതിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Also Read
ജീവിതത്തിലെ ഏറ്റവും വലിയ ആ പാഠം ഞാൻ പഠിച്ചത് തല അജിത്തിൽ നിന്നുമായിരുന്നു: തുറന്നു പറഞ്ഞ് പൃഥ്വിരാജ്

നടനും അമ്മയുടെ സെക്രട്ടറിയുമായി ഇടവേള ബാബുവിനോട് ഈ ആവശ്യം മോഹൻലാലിനോട് പറയണം എന്ന് ശാന്തിവിള ദിനേശ് ഈ പരിപാടിയിലൂടെ പറഞ്ഞുണ്ട്. മോഹൻലാലിനെ പോലെ വിശാലമായി ചിന്തിക്കുന്നയാൾ ഗാന്ധി ഭവനിൽ പോയി മാധവേട്ടനെ കാണണമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. ഭാര്യയേയും മകനേയും കാണാൻ ആഗ്രഹമുണ്ടോ എന്നും ഞാൻ അദ്ദേഹത്തിനോട് ചോദിച്ചിരുന്നു.

എനിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞിട്ടെന്താണ് കാര്യം. അവർക്ക് ആഗ്രഹം വേണ്ടേ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് മകനേയും ഭാര്യയേയും കാണമെന്ന് നല്ല ആഗ്രഹമുണ്ടെന്നും ശാന്തിവിളി ദിനേശ് വീഡിയോയിൽ പറയുന്നുണ്ട്. തനിക്ക് നേരിൽ സംസരിച്ചപ്പോൾ തേന്നിയതാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

Also Read
എല്ലാമാസവും ആന്റണിയുടെ കൈവശം പണം കൊടുത്തയച്ച് മോഹൻലാൽ എന്നെ സഹായിക്കുമായിരുന്നു: തുറന്നു പറഞ്ഞ് ശാന്താ കുമാരി

ഗിരിജ മേനോനാണ് ടിപി മാധവന്റെ ഭാര്യ. ബോളിവുഡ് സംവിധായകനാണ് രാജകൃഷ്ണ മേനോൻ ആണ് മകൻ. ബോളിവുഡിലെ പ്രമുഖയുവസംവിധായകനാണ് രാജകൃഷ്ണ മേനോൻ. നാല് സിനിമകളാണ് അദ്ദേഹം ചെയ്തത്. ഇവ നാലും വലിയ വിജയമായിരുന്നു. അതേ സമയം ശാന്തിവിള ദിനേശിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

വീഡിയോ കടപ്പാട്: ശാന്തിവിഴ ദിനേശൻ യുട്യൂബ് ചാനൽ

Advertisement