സന്തോഷവതികളായ അമ്മയും മകളും: മകൾ നൈനികയ്ക്ക് ഒപ്പമുള്ള പുതിയ ചിത്രവുമായി മീന, ഏറ്റെടുത്ത് ആരാധകർ

414

മലയാളി സിനിമാ പ്രേമികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് നടി മീന. തമിഴ് സിനിമകളിൽ ബാലനടിയായി തുടങ്ങിയ മീന പിന്നീട് തെന്നിന്ത്യയിലെ നമ്പർ വൺ നായികയായി മാറുകയായിരുന്നു. മലയാളത്തിലും നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മീന നായികയായി തിളങ്ങിയിട്ടുണ്ട്.

എല്ലാ തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുള്ള മീന സാന്ത്വനം എന്ന സിനിമയിൽ കൂടിയാണ് മലയാളത്തിലേക്കെത്തിയ്ത്. സാന്ത്വനം, വർപകിട്ട്, രാക്ഷസരാജാവ്, ഉദയനാണ് താരം, ഫ്രണ്ട്‌സ്, മിസ്റ്റർ ബ്രഹ്മചാരി, കുസൃതികുറുപ്പ്, ഡ്രീംസ്, ഒളിമ്പ്യൻ അന്തോണി ആദം, നാട്ടുരാജാവ്, ദൃശ്യം, ഷൈലോക്ക് തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ മീന നായികയായി എത്തി.

Advertisements

ഇപ്പോഴിതാ മകൾ നൈനികക്കൊപ്പമുള്ള നടിയുടെ ഫോട്ടോ ആരാധകശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഹാപ്പി മം ആൻഡ് ഹാപ്പി ഡോട്ടർ എന്ന ക്യാപ്ഷനോട് കൂടിയാണ് മീന ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അഞ്ചാം വയസ്സിൽ ദളപതി വിജയിക്കൊപ്പം തെരി എന്ന ചിത്രത്തിലൂടെ നൈനിക അഭിനയത്തിലേക്ക് കടന്നു വന്നിരുന്നു. അമ്മയും മോളും ഒരേപോലെ സുന്ദരികളാണ് എന്നാണ് ആരാധകരുടെ കമന്റ്.

നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിൽ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകൻ. ഒരു പിറന്നാൽ വിരുന്നിനിടെ മീനയെ കണ്ടപ്പോൾ ഗണേശൻ മീനയെ സിനിമയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു.

ഒരു ഇതിഹാസമായ നടൻ തന്നെ കണ്ടെത്തിയതിൽ താൻ അഭിമാനിക്കുന്നു എന്ന് മീന പിന്നീട് പറയുകയുണ്ടായി. ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായിക കഥാപാത്രമായി വേഷമിട്ടത്.

സാന്ത്വനം എന്ന സിനിമയായിരുന്നു മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം. തുടർന്ന് മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങിയ മുൻനിര നായകൻമാരുടെ കൂടെ അഭിനയിക്കാനുള്ള അവസരങ്ങൾ മീനയെ തേടിയെത്തി.

എങ്കിലും തമിഴിലും തെലുങ്കിലുമായിരുന്നു മീനയ്ക്ക് അവസരങ്ങൾ കൂടുതൽ. മുത്തു, എജമാൻ, വീര , അവൈ ഷണ്മുഖി, മുടമേസ്ത്രി എന്നിവയാണ് മീനയുടെ തമിഴിലെ പ്രധാന ചിത്രങ്ങൾ. തമിഴ് സിനിമയായ മുത്തു ജപ്പാനിൽ പ്രദർശനവിജയം നേടിയതോടുകൂടി മീനയ്ക്ക് അന്താരാഷ്ട്ര പ്രശസ്തിയും ലഭിച്ചു.
രജനികാന്തിന്റെ കൂടെ ബാലതാരമായും, പിന്നീട് വളർന്നപ്പോൾ നായികയായും അഭിനയിച്ചു എന്നൊരു പ്രത്യേകത കൂടിയുണ്ട് മീനയ്ക്ക്.

Advertisement