ലാലേട്ടൻ മമ്മൂക്കയുടെ പുതിയ വീട്ടിൽ, പുതിയ ചിത്രങ്ങൾ ആഘോമാക്കി ആരാധകർ

197

മലയാളത്തിന്റെ താരാജാക്കാൻമായ മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലിറ്റ് ആക്ടർ മോഹൻലാലും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ഏപ്പോവും തരംഗമാവാറുണ്ട്. തങ്ങൾ തമ്മിലുള്ള വർഷങ്ങളായുളള സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും.

അതേ പോലെ മമ്മൂക്കയെ കുറിച്ച് ലാലേട്ടനും, ലാലേട്ടനെ കുറിച്ച് മമ്മൂക്കയും പറയാറുളള വാക്കുകളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. സൂപ്പർതാരങ്ങൾ ഒരുമിച്ചുളള സിനിമകൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

Advertisements

മാസങ്ങൾക്ക് ശേഷം അടുത്തിടെ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ റിസപ്ഷനിലാണ് സൂപ്പർ താരങ്ങൾ കണ്ടുമുട്ടിയത്. അന്ന് മമ്മൂക്കയും ലാലേട്ടനും ഒരുമിച്ചുളള ചിത്രങ്ങൾ ആരാധകർ ആഘോഷമാക്കി മാറ്റിയിരുന്നു. താടിയും മുടിയും നീട്ടിയുളള ഗെറ്റപ്പിൽ മമ്മൂക്കയും മെലിഞ്ഞ ലുക്കിൽ ലാലേട്ടനെയും അന്ന് പ്രേക്ഷകർ കണ്ടു.

അതേസമയം ഇതിന് പിന്നാലെ സൂപ്പർതാരങ്ങളുടെതായി പുറത്തിറങ്ങിയ പുതിയൊരു ചിത്രവും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. ഇത്തവണ മമ്മൂക്കയുടെ പുതിയ വീട്ടിൽ വെച്ച് എടുത്ത ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായിരിക്കുന്നത്. സൂപ്പർ താരങ്ങളുടെ ആരാധക ഗ്രൂപ്പുകളിലും മറ്റും ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അടുത്തിടെയാണ് മെഗാസ്റ്റാറും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറ്റിയത്. അടുത്തിടെ ദുൽഖർ സൽമാനും പുതിയ വീട്ടിലേക്ക് മാറുന്ന കാര്യം ആരാധകരെ അറിയിച്ചിരുന്നു. ആ സമയത്ത് കുടുംബത്തിനൊപ്പം നിൽക്കാൻ കഴിയാത്തതിന്റെ വിഷമവും നടൻ പങ്കുവെച്ചു.

കണ്ണും കണ്ണും കൊളളയടിത്താൽ പ്രൊമോഷൻ സമയത്താണ് ദുൽഖർ സൽമാൻ ഇക്കാര്യം പറഞ്ഞത്.
അതേസമയം മാസങ്ങൾക്ക് ശേഷം വീണ്ടും സിനിമാ തിരക്കുകളിലാണ് മോഹൻലാൽ. നടന്റെ എറ്റവും പുതിയ ചിത്രമായ ആറാട്ടിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ആറാട്ട്. ബിലാൽ എന്ന ചിത്രമാണ് മമ്മൂക്കയുടെതായി ആരംഭിക്കാനിരിക്കുന്നത്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ വലിയ ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

അമൽ നീരദ് തന്നെ സംവിധാനം ചെയ്യുന്ന ബിലാലിൽ മെഗാസ്റ്റാറിനൊപ്പം വമ്ബൻ താരനിര തന്നെയാണ് അണിനിരക്കുന്നത്. ബിലാലിന് പുറമെ ദ പ്രീസ്റ്റ്, വൺ തുടങ്ങിയവയും റിലീസിന് തയ്യാറാിയിരിക്കുന്ന മമ്മൂട്ടി സിനിമകളാണ്.

Advertisement