അനിയത്തിപ്രാവ് ഒഴിവാക്കിയത് ഭാനുപ്രിയയ്ക്ക് ഒപ്പം അഭിനയിക്കാൻ, കിട്ടിയത് എട്ടിന്റ പണി; നടൻ കൃഷ്ണയ്ക്ക് സംഭവിച്ചത്

6635

സിനിമാ സീരിയൽ ആരാധകരായ മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് കൃഷ്ണ. തില്ലാന തില്ലാന എന്ന സിനിമയിലൂടെയാണ് കൃഷ്ണ മലയാളികൾക്ക് പ്രിയങ്കരനായി മാറിയത്. ഒരുകാലത്ത് മലയാളത്തിലെ യുവതാരമായി മാറിയ നടൻ പതിയെ സിനിമകളിൽ നിന്നും പിന്മാറുക ആയിരുന്നു.

സിനിമയിൽ പ്രതീക്ഷകൾക്ക് ഒത്ത് ഉയരാൻ കൃഷ്ണയ്ക്ക് സാധിച്ചിരുന്നില്ല. പിന്നീട് നടൻ സീരിയൽ രംഗത്തും എത്തി. ഫാസിലിന്റെ അനിയത്തിപ്രാവ് എന്ന സിനിമയിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച റോളിൽ ആദ്യം തന്നെയായിരുന്നു തിരഞ്ഞെടുത്തിരുന്നതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ കൃഷ്ണ വെളിപ്പെടുത്തിയിരുന്നു.

Advertisements

ഇപ്പോഴിതാ ഏത് സിനിമയ്ക്ക് വേണ്ടിയാണ് താൻ അനിയത്തിപ്രാവ് ഒഴിവാക്കിയതെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് കൃഷ്ണ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ തനിക്ക് എന്തുകൊണ്ടാണ് അനിയത്തിപ്രാവിൽ അഭിനയിയക്കാനുള്ള അവസരം നഷ്ടമായതെന്ന് വ്യക്തമാക്കുകയാണ് കൃഷണ.

എല്ലാം മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങളാണ്. കുഞ്ചാക്കോ ബോബൻ ചെയ്ത വേഷത്തിലേക്ക് ആദ്യ വിളിച്ചത് എന്നെയായിരുന്നു. അതേ ദിവസം തന്നെ മറ്റൊരു സംവിധായകന്റെ സിനിമയിലേക്ക് എഗ്രിമെന്റ് ഒപ്പിടേണ്ടി വന്നു.

Also Read
ആദിത്യന് എതിരെ അമ്പിളിക്ക് അനുകൂലമായി ഞാൻ നിലപാട് എടുത്തിട്ടില്ല, ആദിത്യൻ പറഞ്ഞത് അനു ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്ന്: അനു ജോസഫ്

അങ്ങനെയാണ് അനിയത്തി പ്രാവ് നഷ്ടമായത്. 25 വർഷമായി മനസിൽ തീരാദുഃഖമായി ആ നഷ്ടമുണ്ട്. എല്ലാത്തിനേയും പോസിറ്റീവായി എടുക്കുന്നു. എങ്കിലും ആ വേഷം കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ ഞാനിരിക്കുന്ന സ്ഥലം വേറെയായിരിക്കുമെന്ന് ഉറപ്പുണ്ട്. അതാലോചിക്കുമ്പോൾ ചെറിയൊരു സങ്കടം. സമയ ദോഷമാണ് കളിച്ചത്.

അല്ലാതെ ആരും എന്നെ ഒഴിവാക്കിയതല്ല. ആരും പാര വച്ചതല്ല. ഋഷ്യശൃംഗൻ എന്ന സിനിമയ്ക്കു വേണ്ടിയാണ് അനിയത്തിപ്രാവ് ഒഴിവാക്കിയത്. ഓരോരുത്തർക്കും ഓരോ യോഗമുണ്ട്. ആരേയും കുറ്റം പറയാനില്ല. കൈയിൽ നിന്നും പോയി. ഇനി അതു പറഞ്ഞിട്ടു കാര്യവുമില്ല.

സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത് 1997ൽ റിലീസ് ചെയ്ത ചിത്രമാണ് ഋഷ്യശൃംഗൻ. ചിത്രത്തിൽ ഭാനുപ്രിയയായിരുന്നു നായിക. ഒരു അധ്യാപികയും വിദ്യാർഥിയും തമ്മിലുള്ള പ്രണയ ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അനിയത്തിപ്രാവ് നഷ്ടമായതിനെക്കുറിച്ച് സംസാരിച്ച ശേഷം ഒരുപാട് പേർ തന്നെ ഇപ്പോഴും സ്നേഹിക്കു ന്നുണ്ടെന്ന് മനസിലായെന്നാണ് ബ്ലെസ്ലി പറയുന്നത്. പലരും എന്നെ മറന്നു പോയിരുന്നു. അവരുടെയൊക്കെ മനസിൽ വീണ്ടു കടന്നു വരാനായെന്നാണ് താരം പറയുന്നത്.

Also Read
അയാളുടെ തനിസ്വഭാവം തുറന്നുകാട്ടും, കമൽ ഹാസനെ പരസ്യമായി അപമാനിച്ച് മുൻ ബിഗ് ബോസ് താരം നിത്യ

അനിയത്തിപ്രാവിൽ അഭിനയിച്ചിരുന്നെങ്കിൽ നിരവധി മാറ്റങ്ങൾ ജീവിതത്തിൽ സംഭവിക്കുമായിരുന്നു. സിനിമകൾ എന്നെ തേടി വരുമായിരുന്നു. എനിക്കു തേടി നടക്കേണ്ടി വരില്ലായിരുന്നു എന്നാണ് കൃഷ്ണ പറയുന്നത്.

അതേസമയം, സംവിധായകൻ വിനയനോട് തനിക്കുള്ള കടപ്പാടും കൃഷ്ണ പങ്കുവെക്കുന്നുണ്ട്. അദ്ദേഹം തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സിനിമകളിലെല്ലാം താൻ അഭിനയിച്ചിരുന്നുവെന്നും കൃഷ്ണ പറയുന്നു. വിനയന്റെ പുതിയ സിനിമയായ പത്തൊൻപതാം നൂറ്റാണ്ടിലും നല്ലൊരു വേഷമുണ്ടെന്നും കൃഷ്ണ പറയുന്നു.

Advertisement