കൊല്ലം സുധിയുടെ കുടുംബത്തെ കൈവിടില്ല, വീട് വെച്ച് നൽകും, മക്കളെ പഠിപ്പിക്കും: കൊല്ലം സുധിയുടെ സ്വപ്നം യാഥാർത്ഥ്യം ആക്കുമെന്ന് ശ്രീകണ്ഠൻ നായർ

2106

മലയാളം സിനിമാ ടിവി പ്രേക്ഷകരെ ആകെമാനം ദുഖത്തിലാഴ്ത്തിയ ഒന്നായിരുന്നു മിമിക്രി കലാകാരനും നടനും ടിവി ആർട്ടിസ്റ്റുമായ കോല്ലം സുധിയുടെ അപകട മരണം. വടകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങും വഴി തൃശ്ശൂർ കൈപ്പമംഗലത്ത് വെച്ചായിരുന്നു സുധിയുടെ ജീവനെടുത്ത അപകടം ഉണ്ടായത്.

അതേ സമയം മിമിക്രി ലോകത്തു നിന്ന് സിനിമയിൽ എത്തിയ കലാകാരന്മാരിൽ മുൻ നിരയിൽ തന്നെയുള്ള ആളായിരുന്നു കൊല്ലം സുധി. കോമഡി സ്റ്റാർ, കോമഡി ഫെസ്റ്റിവൽ തുടങ്ങിയ ഷോകളിലൂടെ ആണ് കൊല്ലം സുധി മലയാളി പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്.

Advertisements

Also Read
കഥ കേട്ടതും ഇത് മതി ഇത് ജോഷി സംവിധാനം ചെയ്യട്ടെ എന്ന് മമ്മൂട്ടി: പിന്നെ പിറന്നത് ഇടിവെട്ട് സിനിമ

പിന്നീട് അനവധി സിനിമകളും സ്റ്റാർ മാജിക്ക് എന്ന ഷോയും കൊല്ലം സുധി എന്ന കലാകാരന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരുന്നു. അതേ സമയം കൊല്ലം സുധിയുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യം ആക്കുമെന്ന് ഫ്‌ളവേഴ്‌സ് ചാനൽ മേധവി ശ്രീകണ്ഠൻ നായർ പറഞ്ഞു.

ഇതിന് ഒപ്പം കുട്ടികളുടെ പഠനച്ചെലവും ഏറ്റെടുക്കുമെന്ന് ശ്രീകണ്ഠൻ നായർ പറഞ്ഞു. ഫ്ളവേഴ്സും ട്വന്റിഫോറും ചേർന്ന് സംഘടിപ്പിച്ച സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങുന്നതിന് ഇടെയാണ് സുധിക്ക് അപകടം ഉണ്ടായത്. പല പ്രേക്ഷകരും അദ്ദേഹത്തിന്റെ അവശേഷിച്ച സ്വപ്നമായ വീട് വച്ചു നൽകണമെന്ന് പറയുന്നു.

അതു മാത്രമല്ല ഒരുപാട് കടക്കെണികൾക്ക് നടുവിൽ ആയിരുന്നു സുധി. സ്റ്റാർ മാജിക്ക് പരിപാടി അവതരണത്തിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനവും സ്റ്റേജ് പ്രോഗ്രാമുകളും കൊണ്ട് ജീവിതം തള്ളി നീക്കി പോകുന്ന അവസ്ഥയായിരുന്നു. നമ്മുടെ കുടുംബത്തിലെ അംഗമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

Also Read
എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്, ഞങ്ങളിത് ഒരിക്കലും പ്രതീക്ഷിച്ചില്ല, അനുപമ പരമേശ്വരന്റെ ചൂടൻ ഇന്റിമേറ്റ് രംഗം കണ്ട് കണ്ണുതള്ളിയ ആരാധകർ പറയുന്നത് കേട്ടോ

ഒരുപക്ഷെ കൊല്ലം സുധി മാത്രമെ പോയിട്ടുള്ളൂ, അദ്ദേഹം അവശേഷിപ്പിച്ച് പോയ നല്ല ഓർമകളുണ്ട്. ഫ്ളവേഴ്സും ട്വന്റിഫോറും ചേർന്ന് സുധിക്ക് വീട് വച്ച് നൽകും. കുട്ടികളുടെ വിദ്യാഭ്യാസവും ഈ നെറ്റ്വർക്കായിരിക്കും മുന്നോട്ട് കൊണ്ടു പോകുക എന്നായിരുന്നു ശ്രീകണ്ഠൻ നായർ പറഞ്ഞത്.

ഫ്ളവേഴ്സിലെ സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെയാണ് കൊല്ലം സുധി ശ്രദ്ധ നേടിയത്. മിമിക്രി യിലൂടെ ബിഗ് സ്‌ക്രീനിൽ എത്തിയ ആളാണ് കൊല്ലം സുധി. 2015ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്.

ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് ഷോയിൽ വളരെയധികം സജീവമായിരുന്നു സുധി. അതേ സമയം സഹപ്രവർത്തകന്റെ വിയോഗം താങ്ങാനാവാത്ത അവസ്ഥയിലാണ് സഹ താരങ്ങളും സുഹൃത്തുക്കളും.

Also Read
ആർക്കാണ് തെറ്റ് പറ്റാത്തത്, എനിക്കും പറ്റി, അതിന് എന്റെ അച്ഛനെയും അമ്മയേയും വരെ ആളുകൾ തെറിയാണ് വിളിക്കുന്നത്: വേദനയോടെ നവ്യാ നായർ

Advertisement