പൂത്തുലഞ്ഞു നിൽക്കുന്ന വെള്ള ചെമ്പകപൂമരത്തിന്റെ തണ്ടിൽ വന്നിറങ്ങിയ വെള്ളരിപ്രാവിനെ പോലെ: പ്രണവ് മോഹൻലാലിനെ കുറിച്ച് ഭദ്രൻ

82

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകനും യുവനടനുമായ പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയാണ് ഹൃദയം. ക്യാമ്പസ് പശ്ചാത്തലത്തിൽ മനോഹരമായ കഥപറഞ്ഞ ചിത്രം ആരാധകരുടെ മനം കീഴടക്കിയിരുന്നു.

ഗംഭീര ഫീൽഗുഡ് മൂവിയായ ചിത്രത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഹൃദയത്തിനെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയരിക്കുകയാണ് സംവിധായകൻ ഭദ്രൻ മാട്ടേൽ. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കൂടിയാണ് ഭദ്രൻ പ്രതികരിച്ചത്.

Advertisements

തന്നോട് എന്തുകൊണ്ട് പ്രണവിനെ കുറിച്ചും ഹൃദയം എന്ന ചിത്രത്തെ കുറിച്ചും സംസാരിക്കുന്നില്ലെന്ന് പലരും ചോദിച്ചെന്നാണ് ഭദ്രൻ പറയുന്നത്. പ്രണവിനെ ഇഷ്ടപ്പെട്ട അനവധി ആരാധകർ വാട്സാപ്പിലൂടെ ചോദിച്ചു കൊണ്ടേയിരിക്കുന്നു. ഒരു അഭിനേതാവിന്റെ നല്ല പെർഫോമൻസിനെ കുറിച്ച് ആധികാരികമായി കുറിക്കുന്ന ഭദ്രൻ സർ എന്തേ ഹൃദയത്തിലെ പ്രണവിനെ മറന്നു പോയി എന്നെന്ന് അദ്ദേഹം പറയുന്നു.

എന്നാൽ താൻ മറന്ന് പോയതല്ലെന്നും എഴുതണമെന്ന് കരുതിയിരുന്നെന്നും പോസ്റ്റിൽ പറയുന്നു. സത്യസന്ധമായും മറന്നതല്ല, എഴുതണമെന്ന് അന്ന് തോന്നി, പിന്നീട് അതങ്ങ് മറന്നു പോയി അദ്ദേഹം പറഞ്ഞു. പൂത്തുലഞ്ഞ ചെമ്പകപൂമരത്തിന്റെ തണ്ടിൽ ഇരിക്കുന്ന വെള്ളരിപ്രാവിനെ പോലെയാണ് ഹൃദയത്തിലെ പ്രണവെന്നാണ് ഭദ്രൻ പറയുന്നത്.

Also Read
എനിക്ക് ചെയ്യാൻ കഴിയുമെങ്കിൽ പിന്നെ ആർക്കാണ് കഴിയാത്തത് ; ‘ഏതാ മോളെ റേഷൻ കടാ’ന്നു പണ്ട് ചോദിച്ചവരോടുള്ള മധുര പ്രതികാരവുമായി റസീന

പൂത്തുലഞ്ഞു നിൽക്കുന്ന വെള്ള ചെമ്പകപൂമരത്തിന്റെ തണ്ടിൽ വന്നിറങ്ങിയ ഒരു വെള്ളരിപ്രാവിനെ കണ്ടപോലെ തോന്നി, ഹൃദയത്തിലെ പ്രണവ്. എന്ത് ഗ്രേസ്ഫുൾ ആയിരുന്നു ഫസ്റ്റ് ഹാഫിലെ ആ മുഖപ്രസാദം. പറച്ചിലിലും ശരീരഭാഷയിലും കണ്ട ആ താളബോധം അച്ഛനിൽ നിന്നും പകർന്ന് കിട്ടിയ ആ സൂക്ഷ്മത പളുങ്ക് പോലെ സൂക്ഷിച്ചിരിക്കുന്നു എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഭദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:

പ്രണവിനെ ഇഷ്ടപ്പെട്ട അനവധി ആരാധകർ വാട്‌സാപ്പിലൂടെ ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഒരു അഭിനേതാവിന്റെ നല്ല പെർഫോമൻസിനെ കുറിച്ച് ആധികാരികമായി കുറിക്കുന്ന ഭദ്രൻ സർ എന്തേ ‘ഹൃദയ’ത്തിലെ പ്രണവിനെ മറന്നു പോയി.
സത്യസന്ധമായും മറന്നതല്ല, എഴുതണമെന്ന് അന്ന് തോന്നി, പിന്നീട് അതങ്ങ് മറന്നു പോയി.

പൂത്തുലഞ്ഞു നിൽക്കുന്ന വെള്ള ചെമ്പകപൂമരത്തിന്റെ തണ്ടിൽ വന്നിറങ്ങിയ ഒരു വെള്ളരിപ്രാവിനെ കണ്ടപോലെ തോന്നി, ‘ഹൃദയ’ത്തിലെ പ്രണവ്.എന്ത് ഗ്രേസ്ഫുൾ ആയിരുന്നു ഫസ്റ്റ് ഹാഫിലെ ആ മുഖപ്രസാദം. പറച്ചിലിലും ശരീരഭാഷയിലും കണ്ട ആ താളബോധം അച്ഛനിൽ നിന്നും പകർന്ന് കിട്ടിയ ആ സൂക്ഷ്മത പളുങ്ക് പോലെ സൂക്ഷിച്ചിരിക്കുന്നു എന്നായിരുന്നു ഭദ്രന്റെ കുറിപ്പ്.

കഴിഞ്ഞ ജനുവരി 21ന് തിയേറ്ററുകളിൽ എത്തിയ ഹൃദയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രണവ് മോഹൻലാലിന്റെയും വിനീത് ശ്രീനി വാസന്റേയും കരിയർ ബെസ്റ്റ് എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ ആണ് ചിത്രത്തെ കുറിച്ച് വന്നിരുന്നത്.

Also Read
തന്റെ ജീവിതം മാറ്റി മറിച്ചവരെ കുറിച്ച് പറഞ്ഞ് റിമി ടോമി, ഇതെന്തിനുള്ള ഭാവമാണെന്ന് ചോദിച്ച് ആരാധകർ

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. താൻ പഠിച്ചിരുന്ന കോളേജ് തന്നെയാണ് ഹൃദയത്തിൽ കാണിച്ചതെന്ന് വിനീത് ശ്രീനിവാസൻ വ്യക്തമാക്കി യിരുന്നു.ജേക്കബിന്റെ സ്വർഗരാജ്യം പുറത്തിറങ്ങി ആറ് വർഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് മോഹൻലാൽ നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്.

Advertisement