ഇത്രയും ചിരിക്കുകയൊന്നും വേണ്ട, ഇത് ഒരു വർഷം തികയ്ക്കില്ല എന്ന് വിവാഹ ഫോട്ടോയ്ക്ക് കമന്റിട്ടവർക്ക് അഡാറ് മറുപടിയുമായി അപ്‌സരാ രത്‌നാകരൻ

168

മലയാളം മിനി സ്‌ക്രീൻ സീരിയലുകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അപ്സര രത്നാകരൻ. നിരവധി സീരിയലുകളിൽ വ്യത്യസ്തമായ അനേകം വേഷങ്ങൾ അപ്സര അവതരിപ്പിച്ച് കഴിഞ്ഞു.

ഇപ്പോൾ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ സാന്ത്വനം എന്ന സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് താരം. അടുത്തിടെ ആയിരുന്നു അപ്സര രത്നാകരന്റെ വിവാഹം കഴിഞ്ഞത്. ഇപ്പോൾ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

Advertisements

നവംബർ ഇരുപത്തിയൊൻപതിന് ആയിരുന്നു അപ്സര വിവാഹിതയായത്. സീരിയൽ ലോകത്ത് നിന്നുള്ള പ്രമുഖരടക്കം പങ്കെടുത്ത വിവാഹത്തിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചു. അപ്സരയുടെ ആദ്യ വിവാഹത്തെ കുറിച്ചുള്ള വാർത്തകൾക്ക് പിന്നാലെ നടിയ്ക്ക് ഒരു കുഞ്ഞുണ്ടെന്ന തരത്തിലും വാർത്ത വന്നു.

എന്നാൽ അത് തന്റെ കുഞ്ഞല്ലെന്നും സഹോദരിയുടേത് ആണെന്നുമൊക്കെ വിശദീകരണം നൽകി കൊണ്ടാണ് അപ്സരയും ഭർത്താവ് ആൽബിയും രംഗത്ത് വന്നത്. നെഗറ്റീവ് വാർത്തകളോട് ആദ്യം പ്രതികരിച്ചില്ലെങ്കിലും പിന്നീട് അഭിപ്രായം തുറന്ന് പറയാനൊരു കാരണമുണ്ടെന്നാണ് നടിയിപ്പോൾ പറയുന്നത്.

Also Read
അമ്മ ഒറ്റയ്ക്കാവുന്നത് ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്ന കാര്യമല്ല ഒരു തീരുമാനം എടുക്കണം എന്ന് മക്കൾ പറഞ്ഞു, ഒരു വർഷം കണ്ണടച്ച് തുറക്കും മുമ്പേ കടന്നുപോയി: യമുന

ലോകത്ത് ആദ്യമായിട്ടാണോ ഒരു സ്ത്രീ പുനർവിവാഹിതയാവുന്നതെന്നും ഇത്തരം വാർത്തകൾ പടച്ച് വിടുന്നത് ചിലരുടെ മാനസിക പ്രശ്നമാണെന്നുമാണ് നടി പറയുന്നത്. മനോരമയ്ക്ക് നൽകിയ പ്രതികരണത്തിൽ ആണ് അപ്സര ഇക്കാര്യങ്ങൾ ചോദിച്ചത്.

സ്‌ക്രീനിൽ കാണുന്നതിനെക്കാളും തടി കൂടുതൽ തോന്നുന്ന ശരീരപ്രകൃതമാണ് തന്റേത് എന്നാണ് അപ്സര പറയുന്നത്. അത് മുൻനിർത്തിയാണ് പലരും എന്റെ പ്രായത്തെ കുറിച്ച് കണക്കാക്കുന്നത്. ചിലർ അതുമായി ബന്ധപ്പെടുത്തി മോശമായി കമന്റിടാറുണ്്. ഓരോരുത്തരുടെയും കാഴ്ചപാടുകളാണ് നെഗറ്റീവ് കമന്റുകളിൽ നിന്നും പ്രതിഫലിക്കുന്നത് എന്നാണ് നടി പറയുന്നത്.

ഒരാളെ അഭിസംബോധന ചെയ്യുമ്പോഴും നമ്മൾ ശ്രദ്ധിക്കണമെന്ന് കൂടി നടി സൂചിപ്പിക്കുന്നു. ചേട്ടാ, ചേച്ചീ എന്നൊക്കെ വിളിക്കുന്നത് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. പൊതുവേ ഇത്തരം കാര്യങ്ങൾ അധികം മനസിലേക്ക് എടുക്കാത്ത ഒരാളാണ് ഞാൻ. ഒരാളുടെ കാഴ്ചയിലോ ഭംഗിയിലോ ആകാര വടിവോ മാനദണ്ഡമാക്കിയോ അല്ല വ്യക്തിത്വത്തെ അളക്കേണ്ടതെന്നാണ് എന്റെ അഭിപ്രായം.

ചില കാഴ്ചപ്പാടുകൾ മാറേണ്ടതാണ്. എങ്കിലും പെട്ടെന്ന് തന്നെ മാറണമെന്ന് നിർബന്ധം പിടിക്കാൻ സാധിക്കില്ല. മാറണമെന്ന് സ്വയം തോന്നുകയാണ് വേണ്ടത്. നെഗറ്റീവ് കാര്യങ്ങൾ അവഗണിച്ച് പോസിറ്റീവായി പോവുകയാണ് തന്റെ ശീലമെന്നും അപ്സര സൂചിപ്പിക്കുന്നു. വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രതികരിക്കാൻ ഉണ്ടായ കാര്യവും നടി സൂചിപ്പിച്ചിരുന്നു.

Also Read
സിമ്പിളും സ്വീറ്റും ഹംബിളുമായ മനുഷ്യൻ, എന്റെ സ്വപ്നം സഫലമായി, മമ്മൂട്ടിക്ക് ഒപ്പമുള്ള അനുഭവം പങ്കുവെച്ച് രമ്യ പാണ്ഡിയൻ

കുട്ടികളുടെ കാര്യം പരാമർശിച്ച് നെഗറ്റീവ് വാർത്തകളോടാണ് തങ്ങൾക്ക് പ്രതികരിക്കേണ്ടി വന്നത്. അതൊക്കെ അസത്യമായത് കൊണ്ടാണ് പ്രതികരിച്ചത്. ലോകത്ത് ആദ്യമായിട്ടല്ല ഒരു സ്ത്രീ പുനർവിവാഹിതയാവുന്നത്. എന്റെയും ഭർത്താവിന്റെയും കുടുംബം ഒന്നിച്ചെടുത്ത തീരുമാനത്തിനൊടുവിലായിരുന്നു ഞങ്ങളുടെ വിവാഹം.

ഇത്രയും ചിരിക്കുകയൊന്നും വേണ്ട, ഇത് ഒരു വർഷം തികയ്ക്കില്ല എന്നൊക്കെയുള്ള കമന്റുകളാണ് വിവാഹ ഫോട്ടോയ്ക്ക് താഴെ വന്നത്. ഇങ്ങനെയുള്ള കമന്റുകളിൽ നിന്നും ചിലർക്ക് വല്ലാത്ത മനഃസുഖം കിട്ടാറുണ്ട്. അതൊരു തരം മാനസിക വൈകല്യമാണെന്ന് എനിക്ക് തോന്നുന്നത്. ഇത്തരം മനോഭാവം മാറാൻ സ്‌കൂളിൽ നിന്ന് തന്നെ കുട്ടികളുടെ മനസിനെ പാകമാക്കണം. നമ്മളെ കുറിച്ച് മാത്രം ചിന്തിക്കാതെ മറ്റുള്ളവരെ കുറിച്ച് കൂടി ചിന്തിക്കണമെന്നും അപ്സര പറയുന്നു.

Advertisement