നിങ്ങൾ പറഞ്ഞതൊക്കെ വാസ്തവ വിരുദ്ധമാണ്, എന്തിനാണ് ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത്: നിഷാ ജോസ് കെ മാണിക്ക് എതിരെ ആഞ്ഞടിച്ച് ശ്വേതാ മേനോൻ

235

താൻ മിസ് ഇന്ത്യ റണ്ണർ അപ്പ് ആയതിനെക്കുറിച്ച് മുൻ മിസ് കേരള ജേതാവും ജോസ് കെ മാണിയുടെ ഭാര്യയുമായ നിഷ പറഞ്ഞ കാര്യങ്ങളിൽ വസ്തുതാപരമായ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി നടി ശ്വേത മേനോൻ രംഗത്ത്. നിഷ പറയുന്നതുപോലെ 1992ലെ മിസ് ഇന്ത്യ മത്സരത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്ന് ശ്വേത മേനോൻ വ്യക്തമാക്കി.

രമണിക മിസ് കേരള മത്സരത്തിൽ വിജയി ആയതുകൊണ്ടാണ് ശ്വേത മേനോൻ മിസ് ഇന്ത്യ വേദിയിൽ എത്തിയതെന്ന് നിഷ ജോസ് കെ മാണി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശ്വേത മേനോൻ. രമണിക മിസ് കേരള മത്സരത്തിൽ വിജയി ആയതു കൊണ്ടല്ല താൻ മിസ് ഇന്ത്യ മത്സരവേദിയിൽ എത്തിയതെന്ന് ശ്വേത തിരിച്ചടിച്ചു.

Advertisements

ഒരു യൂട്യൂബ് ചാനലിന് കഴിഞ്ഞ ഫെബ്രുവരിയിൽ അനുവദിച്ച ഒരു അഭിമുഖത്തിലൂടെയായിരുന്നു നിഷ ജോസ് കെ മാണി തന്റെ മിസ് കേരള അനുഭവങ്ങൾ പങ്കുവെച്ചത്. താൻ വിജയിച്ച രമണിക മിസ് കേരള മത്സരത്തിൽ ശ്വേത മേനോൻ റണ്ണർ അപ്പ് ആയിരുന്നെന്ന് അഭിമുഖത്തിനിടെ നിഷ പറഞ്ഞിരുന്നു. ആ വർഷത്തെ രമണിക മിസ് കേരള മത്സരത്തിൽ പങ്കെടുത്ത് റണ്ണർ അപ്പ് ആയതിനാൽ നേരിട്ട് മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുമെന്നും നിഷ പറഞ്ഞു.

വീട്ടുകാർക്ക് വാക്ക് നൽകിയപ്പോയതിനാൽ തനിക്ക് മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാനായില്ലെന്നും പകരം ശ്വേത മേനോന് അവസരം കിട്ടുകയായിരുന്നുവെന്നുമാണ് നിഷ പറഞ്ഞത്. ഇതിനെയെല്ലാം ശ്വേത മേനോൻ പൂർണ്ണമായും തള്ളി. 1992ൽ തനിക്ക് പ്രായപൂർത്തിയായിട്ട് പോലുമില്ലെന്നും തനിക്ക് മിസ് യംഗ് ഇന്ത്യ ടൈറ്റിലാണ് കിട്ടിയതെന്നും ശ്വേത മേനോൻ പറഞ്ഞു.

സൗന്ദര്യ മത്സരങ്ങളിൽ ശ്വേതാ മേനോന് ഒരുപാടി പ്രിവിലേജുകൾ ലഭിച്ചിട്ടുണ്ടെന്നും 1992ൽ കൊച്ചിയിൽ വെച്ച് നടന്ന രമണിക മിസ് കേരള മത്സരത്തിൽ റണ്ണർ അപ് ആയതുകൊണ്ടാണ് മിസ് ഇന്ത്യ മത്സരവേദിയിൽ എത്താൻ ശ്വേത മേനോന് സാധിച്ചതെന്നും നിഷ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

നിഷയുടെ ഈ പരാമർശങ്ങൾക്ക് മറ്റൊരു അഭിമുഖത്തിൽ മറുപടി നൽകുകയിരിക്കുകയാണ് ശ്വേതാ മേനോൻ. 1992 ൽ കൊച്ചിയിൽ നടന്ന രമണിക മിസ് കേരള മത്സരത്തിലെ വിജയിയായിരുന്നു നിഷ. ഈ മത്സരത്തിൽ റണ്ണർ അപ് ആയിരുന്നു നടി ശ്വേതാ മേനോൻ. മിസ് കേരള ജേതാവിന് നേരിട്ട് മിസ് ഇന്ത്യാ മത്സരത്തിൽ പങ്കെടുക്കാമെന്ന കരാർ അന്ന് നിലനിന്നിരുന്നു.

എന്നാൽ, മിസ് കേരള ജേതാവ് ആയ തനിക്ക് മിസ് ഇന്ത്യാ മത്സരത്തിൽ പങ്കെടുക്കാൻ പറ്റിയില്ല. വീട്ടുകാർ തന്റെ അവസരം നിഷേധിക്കുകയായിരുന്നു. വീട്ടുകാർ തന്റെ അവസരം നിഷേധിച്ചപ്പോൾ ആ വർഷം മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തത് റണ്ണർ അപ്പായ ശ്വേതാ മേനോൻ ആയിരുന്നുവെന്നാണ് നിഷ പറഞ്ഞത്.

ഇത് സത്യമല്ലെന്നും നിഷ നൽകുന്ന വ്യാഖ്യാനങ്ങൾ തെറ്റാണെന്നും ശ്വേത വ്യക്തമാക്കി. തന്നെക്കുറിച്ച് മുൻ മിസ് കേരള ജേതാവും ജോസ് കെ.മാണിയുടെ ഭാര്യയുമായ നിഷ പറഞ്ഞത് വാസ്തവവിരുദ്ധമാണ്. 1992 ലെ മിസ് ഇന്ത്യ മത്സരത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്നും ശ്വേത പറഞ്ഞു.

മിസ് ഇന്ത്യ മത്സരത്തിലേക്ക് ഞാൻ യോഗ്യത നേടിയത് 1994ൽ ആണ്, 92ലെ മത്സരത്തിൽ യോഗ്യത നേടി 94ലെ മിസ് ഇന്ത്യ മത്സരത്തിനു പോകാൻ കഴിയില്ലല്ലോയെന്നും ശ്വേത ചോദിച്ചു. നിഷ പറഞ്ഞതു പോലെ 1992ലെ രമണിക മിസ് കേരള മത്സരം വിജയിച്ചിട്ടല്ല ഞാൻ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നേടുന്നത്.

ആ വർഷത്തെ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ ഞാൻ പങ്കെടുത്തിട്ടില്ല. രമണിക മിസ് കേരള മത്സരത്തിൽ പങ്കെടുത്തു റണ്ണർ അപ് ആയിരുന്നു. അവർ പറഞ്ഞത് അവർക്കു പോകാൻ സാധിക്കാത്തതു കൊണ്ടാണ് ഞാൻ ഫെമിനാ മിസ് ഇന്ത്യയിൽ പോയത് എന്നാണ്. രമണിക മിസ് ഇന്ത്യയ്ക്ക് ഫെമിന മിസ് ഇന്ത്യയുമായി അസോസിയേഷൻ ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല.

ഒരു സുഹൃത്ത് ഫോർവേഡ് ചെയ്തപ്പോഴാണ് ഞാൻ ഈ അഭിമുഖം കാണുന്നത്. എന്തിനാണ് അവർ അങ്ങനെ ഒരു അഭിപ്രായപ്രകടനം നടത്തിയത് എന്ന് അറിയില്ല. അക്കാര്യം വസ്തുനിഷ്ടമല്ലാത്തതിനാൽ അത് തിരുത്തണം എന്ന് തോന്നി. കാരണം മറ്റുള്ളവർ തെറ്റിദ്ധരിക്കുന്ന രീതിയിൽ കാര്യങ്ങൾ പ്രചരിക്കുന്നത് ശരിയല്ലലോ എന്നും ശ്വേത മേനോൻ പറഞ്ഞു.

എനിക്ക് ഒരുപാട് പ്രിവിലേജ് കിട്ടിയെന്നാണ് നിഷ പറയുന്നത്. അത് തെറ്റാണ് എന്റെ ജീവിതത്തിൽ ഇതുവരെ ഒരു പ്രിവിലേജ് കിട്ടിയതായി എനിക്ക് അറിയില്ല. മത്സരങ്ങളുടെ എല്ലാ ചട്ടങ്ങളും പാലിച്ച് ഓരോ റൗണ്ടിലും വിജയിച്ചാണ് ഫൈനൽ വരെ എത്തുന്നത്. അതിനെ പ്രിവിലേജ് കിട്ടി വന്നു എന്നൊക്കെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്നത് നല്ല പ്രവണതയല്ലെന്നും ശ്വേത മേനോൻ തുറന്നടിച്ചു.

Advertisement