ദിലീപിനും ചാക്കോച്ചനും ഒപ്പം തകർത്ത് അഭിനയിച്ച ശ്രുതിയെ ഓർമ്മയില്ലെ, നടിയുടെ ഇപ്പോഴത്തെ ലുക്ക് കണ്ട് കണ്ണുതള്ളി ആരാധകർ

660

തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഒരു കാലത്ത് ഏറെ പ്രിയപ്പെട്ട നടി ആയിരുന്നു ശ്രുതി രാജ്. മലയാളം തമിഴ് കന്നട തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുള്ള താരത്തിന് ആരാധകരും ഏറെയാണ്. എന്നാൽ ഇപ്പോൾ സിനിമാ രംഗത്ത് അത്ര സജീവമല്ലെങ്കിലും താരം സീരിയലുകളിലെ സ്ഥിര സാന്നിധ്യമാണ് നടി.

മലയാളം തമിഴ് സിനിമകളിൽ ആയിരുന്നു താരം കൂടുതലും അഭിനയിച്ചിരുന്നത്. സിനിമ യെക്കാൾ നടിയെ കൂടുതൽ ശ്രദ്ധേയ ആക്കിയത് സീരിയലുകൾ ആയിരുന്നു. 1995 മുതൽ സിനിമയിൽ അഭിനയ രംഗത്തുള്ള നടി 2009 മുതലാണ് സീരിയലുകളിലേക്ക് തിരിഞ്ഞത്.

Advertisements

സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് 10 വർഷത്തിനു മുകളിൽ ആയെങ്കിലും താരത്തിന് ഇപ്പോഴും ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്ന് ലക്ഷത്തിന് മുകളിൽ ഫോളോവേഴ്‌സും ഉണ്ട്. തന്റെ പുതിയ ഫോട്ടോസ് എല്ലാം താരം ആരാധകർക്കായി പങ്കുവെയാക്കാറുമുണ്ട്.

Also Read
ഒരു വര്‍ഷത്തോളം അടുത്തറിഞ്ഞു, എന്നിട്ടായിരുന്നു വിവാഹം, വീട്ടുകാര്‍ ആലോചിച്ചുറപ്പിക്കുന്ന വിവാഹത്തില്‍ സംഭവിക്കുന്നത് മറ്റൊന്നല്ലേ, തുറന്നടിച്ച് സീരിയല്‍ താരം ദര്‍ശന

പഴയതിനേക്കാൾ അതിവ സുന്ദരി ആയിട്ടാണ് താരം പുതിയ ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്. അതേ സമയം മലയാളത്തിൽ കുഞ്ചാക്കോ ബോബന്റയും ദിലീപിന്റെയും നായികയായി തിളങ്ങിയ താരത്തിന്റെ ഇപ്പോഴത്തെ സൗന്ദര്യം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ.

1995 ൽ പുറത്തിറങ്ങിയ അഗ്രജൻ എന്ന സിനിമയിലൂടെ ആണ് ശ്രുതി രാജ് സിനിമയിലേക്ക് അരങ്ങേറിയത്. പിന്നീട് കുഞ്ചാക്കോ ബോബൻ നായകനായ പ്രിയം എന്ന സിനിമയിൽ നാൻസി എന്ന നെഗറ്റീവ് കഥാപാത്രത്തെ ശ്രുതി രാജ് അവിസ്മരണീയം ആക്കിയിരുന്നു.

സാബ് ജോൺ തിരക്കഥയെഴുതിയ സിനിമ നവാഗതനായ വാസുദേവ് സനൽ ആണ് പ്രിയം എന്ന സിനിമ സംവിധാനം ചെയ്തത്. ബേണി ഇഗ്നീഷ്യസ് കൂട്ടുകെട്ടിൽ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങളും വൻ ഹിറ്റായിരുന്നു. സിനിമയിൽ എൻഎഫ് വർഗ്ഗീസ് അവതരിപ്പിച്ച അവറാച്ചൻ എന്ന കഥാപാത്രത്തിന്റെ മകളായിരുന്നു നാൻസി.

Also Read
ഹൃത്വികിനെ കളിയാക്കി സൽമാൻഖാൻ; പരസ്പരം ശത്രുതയിലേക്ക് താരങ്ങൾ

ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത അഗ്രജൻ എന്ന ചിത്രത്തിലൂടെയാണ് ശ്രുതി മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഈ സിനിമയ്ക്ക് വലിയ വിജയം കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല. മാൻഭൂമിക് മാനവൻ എന്ന സിനിമയിലൂടെ നടി തമിഴ് സിനിമയിലേക്കും തുടക്കം കുറിച്ചു. ഇപ്പോഴും തമിഴ് മിനിസ്‌ക്രീൻ സീരിയലുകളിൽ നിറ സാന്നിദ്ധ്യമാണ്.

തമിഴിൽ അബ്ബാസ് നായകനായെത്തിയ ഇനിയെല്ലാം സുഖമേ എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു. ശിവ രാജ് കുമാർ നായകനായ ആൻഡമാൻ എന്ന സിനിമയിലൂടെ ശ്രുതി കന്നഡ സിനിമാ ലോകത്തേക്കും അരങ്ങേറി. പിന്നീട് കെജി ജോർജ് സംവിധാനം ചെയ്ത ഇലവങ്കോട് ദേശം എന്ന സിനിമയിലൂടെയാണ് താരം പിന്നീട് മലയാളത്തിലെത്തിയത്. നന്ദിനി എന്ന കഥാപാത്രത്തെയാണ് ശ്രുതി ഈ സിനിമയിൽ അവതരിപ്പിച്ചത്.

ഉദയപുരം സുൽത്താൻ എന്ന സിനിമയിൽ ശ്രുതി രാജ് അവതരിപ്പിച്ച ശ്രീലക്ഷ്മി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.
ദിലീപിനെ നായകനാക്കി ജോസ് തോമസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമയായിരുന്നു ഉദയപുരം സുൽത്താൻ. മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ ഉദയപുരം സുൽത്താൻ വലിയ വിജയമായിരുന്നു തിയ്യറ്ററുകളിൽ നേടിയെടുത്തത്.

പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിക്കുകയും ഉദ്യോഗത്തിന്റെ മുൾമുനയിൽ നിർത്തുകയും ചെയ്ത ഈ ചിത്രത്തിൽ ഉണ്ണികൃഷ്ണൻ എന്ന കള്ളപ്പേരിൽ ഒരു വലിയ കൊട്ടാരത്തിൽ കയറി കഴിയുന്ന സുലൈമാൻ എന്ന കഥാപാത്രത്തെ ആയിരുന്നു ദിലീപ് ചിത്രത്തിൽ അവതരിപ്പിച്ചത്. പ്രീത വിജയകുമാർ ആയിരുന്നു ചിത്രത്തിലെ നായികയായി വേഷമിട്ടത്. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രുതി രാജ് എന്ന താരമായിരുന്നു.

ശ്രീലക്ഷ്മി എന്ന കഥാപാത്രത്തെ ആയിരുന്നു ശ്രുതി അവതരിപ്പിച്ചത്. കന്നട താരമാണെങ്കിലും ശ്രുതി നിരവധി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഇലവങ്കോട് ദേശം, പ്രിയം, വരവായി, ദോസ്ത് എന്നീ ചിത്രങ്ങളിലും ശ്രുതി വേഷമിട്ടു. വിനയൻ സംവിധാനം ചെയ്ത വാർ ആൻഡ് ലൗ എന്ന ചിത്രത്തിലാണ് ശ്രുതി രാജ് അവസാനമായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്.

ഇപ്പോൾ തമിഴ് മിനിസ്‌ക്രീൻ സീരിയലുകളിലെ സജീവ താരമാണ് ശ്രുതി. ഇൻസ്റ്റാഗ്രാമിലും താരം വളരെ സജീവമാണ്. നിരവധി ആരാധകരും ശ്രുതിയ്ക്ക് ഉണ്ട്. ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് ശ്രുതി രാജ്. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കകം വൈറൽ ആകാറുണ്ട്. എന്നാൽ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്യുന്നവരിൽ അധികവും തമിഴ് തെലുങ്ക് പ്രേക്ഷകരാണ്.

മലയാളികൾ പൂർണമായി ഇവരെ മറന്നു പോയി എന്ന് തന്നെ പറയാം. താരം മലയാള സിനിമയിൽ അവതരിപ്പിച്ച കഥാപാത്രങ്ങളെ മലയാളികൾ അത്ര പെട്ടന്ന് ഒന്നും മറക്കില്ല എങ്കിലും അത് അവതരിപ്പിച്ച താരത്തെ ഇപ്പോൾ ആരും ഓർക്കാറില്ല എന്നതാണ് വസ്തുത.

Also Read
വെറും 15 വയസ്സ് മാത്രമായിരുന്നു അന്നെന്റെ പ്രായം, ഇപ്പോൾ ആയിരുന്നെങ്കിൽ ഞാൻ അതിനെ എതിർത്തേനെ: നടി അഭിരാമിയുടെ വെളിപ്പെടുത്തൽ

Advertisement