വിവാഹ മോചനത്തിന് ശേഷമുള്ള ആദ്യ ഓണം അടിച്ച് പൊളിച്ച് റിമി ടോമി

10

വിവാഹമോചനത്തിനു ശേഷമുള്ള റിമി ടോമിയുടെ ആദ്യ ഓണം ആയിരുന്നു ഇത്തവണത്തേത്. കുടുംബത്തോടൊപ്പമായിരുന്നു റിമി ടോമിയുടെ ഓണാഘോഷം. സഹോദരൻ റിങ്കു ടോമിയുടെ ഭാര്യയും നയാണ് മുക്ത. ഇപ്പോഴിതാ റിമി ടോമിയും മുക്തയും ഒന്നിക്കുന്ന ഒരു നൃത്ത വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

നസ്രിയ അഭിനയിച്ച തിരുമണം എന്നും നിക്കാഹ് എന്ന തമിഴ് ചിത്രത്തിലെ ‘കണ്ണുക്കുൾ പൊത്തിവെയ്പ്പേൻ’ എന്ന പാട്ടിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്. നർത്തകിയായ മുക്ത താൻ നാലു വർഷത്തിനു ശേഷമാണ് നൃത്തം ചവിട്ടിയതെന്നും ഒരുപാടു സന്തോഷം നിറഞ്ഞ ഓണമായിരുന്നു ഈ വർഷത്തേതെന്നും മുക്ത ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു.

Advertisements

2015ലായിരുന്നു മുക്തയുടെ വിവാഹം. ഒരു മകളുമുണ്ട്. എൽസാ ജോർജ് എന്നാണ് മുക്തയുടെ മുഴുവൻ പേര്. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം.

Advertisement