മരക്കാർ പ്രിയദർശനും ഒത്തുള്ള അവസാന ചിത്രമോ; അമ്പരപ്പിക്കുന്ന മറുപടി നൽകി മോഹൻലാൽ

43

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചിട്ടുള്ളത് മലയാളികൾ ഒരിക്കലും മറക്കാത്ത നിരവധി ചിത്രങ്ങളാണ്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ചിത്രീകരണം പൂർത്തിയായി പ്രദർശനം കാത്തിരിക്കുകയാണ്.

മാർച്ച് 26 ന് റിലീസ് തീരുമാനിച്ചതായിരുന്നെങ്കിലും കോവിഡ് ലോക്ക ഡൗൺ മുലം പടം പുറത്തിറക്കാനായില്ല. പുതിയ റിലീസ് തീയത് ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല

Advertisements

അതിനിടെ മരക്കാർ അറബിക്കടലിന്റെ സിംഹം ഇരുവരും ഒന്നിച്ചുള്ള അവസാന ചിത്രമായിരിക്കുമോ എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ ലാലേട്ടൻ പറഞ്ഞ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയം. ഞങ്ങളുടെ ഏറ്റവും മികച്ച ചിത്രം വരുവാനിരിക്കുന്നതേയുള്ളൂവെന്നാണ് ലാലേട്ടൻ പറഞ്ഞത്.

മരക്കാർ ഇരുവരുടെയും കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അവസാന ചിത്രമായിരിക്കില്ല എന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് പ്രിയദർശനും. മരക്കാർ വിജയമായാൽ അത് വീണ്ടും ഒന്നിച്ചു പ്രവർത്തിക്കാനുള്ള ഒരു ഊർജം നൽകുമെന്നും ഇതിലും വലിയ സിനിമകളുമായി വീണ്ടും വരുമെന്നും പ്രിയദർശൻ പറഞ്ഞു.

വിവിധ ഭാഷകളിൽ ഒന്നിച്ച് എത്തുന്നതിനാൽ മരക്കാർ അറബിക്കടലിന്റെ സിംത്തിന്റെ
ആ ഭാഷകളിലുള്ള ട്രെയിലറുകളും നേരത്തെ പുറത്ത് വിട്ടിരുന്നുു. ഹിന്ദിയിൽ അക്ഷയ് കുമാറും തമിഴിൽ സൂര്യയും കന്നഡയിൽ യഷും തെലുങ്കിൽ ചിരഞ്ജീവിയും രാംചരണുമാണ് ടീസർ ഒന്നിച്ച് റിലീസ് ചെയ്തത്.

കുഞ്ഞാലി മരക്കാർ നാലമന്റെ കഥ പറയുന്ന ചിത്രത്തിൽ മോഹൻലാലും പ്രണവ് മോഹൻലാലുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. അർജുൻ, സുനിൽ ഷെട്ടി, പ്രഭു, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്.

നൂറ് കോടി രൂപയോളം മുതൽ മുടക്ക് ആവശ്യമായി വരുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേർന്നാണ് നിർമ്മിക്കുന്നത്.

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രം അഞ്ച് ഭാഷയിലായിയാണ് പുറത്തിറങ്ങുന്നത്.2018 ഡിസംബർ 1നാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. ബാഹുബലിയുടെ ആർട്ട് ഡയറക്ടർ സാബു സിറിളാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്ങും റാമോജി ഫിലിം സിറ്റിയിലാണ് നടന്നത്. ഊട്ടി, രാമേശ്വരം എന്നിവയായിരുന്നു മറ്റു ലൊക്കേഷനുകൾ.

Advertisement