വളരെ പാവമാണ് ദിലീപേട്ടൻ, വർഷങ്ങൾക്ക് ശേഷം അടുത്തിടെ ആണ് വീണ്ടും കണ്ടത്; നടി നിത്യാ ദാസ് പറയുന്നത് കേട്ടോ

104

ഒരു കാലത്ത് മലയാളികൾക്ക് ഏറെ സുപരിചിതയായിരുന്ന നടിയാണ് നിത്യാ ദാസ്. താഹ സംവിധാനം ചെയ്ത് ദീലിപ് നായകനായി 2001 ൽ പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന സിനിമയിലൂടെ ആണ് നടി അഭിനയ രംഗത്തേക്ക് എത്തിയതും മലയാളികളുടെ പ്രിയങ്കരിയായി മാറിയതും.

പിന്നീട് നിരവധി സിനിമകളിൽ നായിക ആയും സഹനടിയായും ഒക്കെ എത്തിയ നടി വിവാഹത്തോടെ സിനിമ വിടുകയായിരുന്നു. സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും തമിഴ് സീരിയലുകളിൽ താരം സജീവം ആയിരുന്നു. എന്നാൽ അടുത്തിടെ പള്ളിമണി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് നടി.

Advertisements

ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നിത്യാ ദാസ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ. അബിമുഖ്തതിൽ ഈ പറക്കും തളികയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവവും നടി വെളിപ്പെടുത്തിയിരുന്നു.

Also Read
അഞ്ചുമിനിറ്റോളം അയാൾ എന്റെ അവിടെയൊക്കെ നോക്കിയിരിന്നു, എന്നിട്ട് വലുപ്പമില്ലാത്ത മാറിടം ആണ് വലുതാക്കാൻ മസാജ് ചെയ്യണം എന്ന് പറഞ്ഞു, സാജിദ് ഖാന് എതിരെ നടി ഷീല സേത്ത്

ആദ്യ സിനിമയാണ്, നമ്മളെക്കൊണ്ട് അഭിനയിപ്പിച്ച് എടുപ്പിക്കുക എന്ന പറയുന്നത് അത്രയും ബുദ്ധിമുട്ടുള്ള കാര്യമാണ്. സംവിധായകനും പാവമാണ്, നടനും പാവമാണ്. ദിലീപേട്ടന് എത്ര ടേക്ക് എടുത്താലും ഒരു കുഴപ്പവുമില്ല. ആൾക്ക് അടുത്ത പടം ഷൂട്ട് ചെയ്യാൻ സമയമായി. എന്നാലും വളരെ കൂളാണ്.

അവരിൽ നിന്നാണ് നമ്മൾ കാര്യങ്ങൾ പഠിക്കുന്നത്. അത്രയും വർഷത്തിന് ശേഷം ഈയടുത്താണ് ദിലീപേട്ടനെ കാണുന്നത്. ദിലീപേട്ടന്റെ കൂടെ ഞാൻ മൂന്ന് സിനിമ ചെയ്തിട്ടുണ്ട്. അവന്തിക എന്നാണ് പള്ളിമണിയിലെ കഥാപാത്രത്തിന്റെ പേര്, പൂർണഗർഭിണിയാണ്.

ഒരുപാട് വർഷങ്ങൾക്ക് ശേഷം ഞാൻ അഭിനയിക്കുന്ന സിനിമയാണ്. നല്ല കഥാപാത്രമായതു കൊണ്ടാണ് ഈ ചിത്രം ചെയ്യാൻ തീരുമാനിച്ചത്.നല്ല കഥാപാത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിച്ചിരുന്നു.

തമിഴ്നാട്ടിൽ എല്ലാവരും അവിടത്തെ സിനിമയേക്കാൾ മലയാള സിനിമയെപ്പറ്റിയാണ് സംസാരിക്കുന്നത്. ഇവിടുത്തെ താരങ്ങളെയൊക്കെ നമ്മളേക്കാൾ നന്നായിട്ട് അറിയാം.ഒരു സിനിമ ഇറങ്ങിയിട്ടുണ്ടെങ്കിൽ നമ്മളേക്കാൾ മുന്നേ അവർ കാണും. ഞാൻ ഒരു സീരിയൽ ചെയ്യുമ്പോൾ മിന്നൽ മുരളി ഇറങ്ങി.

അവിടെ എല്ലാവരും കണ്ടു. യൂണിറ്റിൽ ഞാൻ മാത്രമേ കാണാത്തതായി ഉണ്ടായിരുന്നുള്ളൂ. അവരൊക്കെ ഇതിനെപ്പറ്റിയാണ് ചർച്ച ചെയ്യുന്നത്. നമ്മുടെ ഭാഷയിലെ സിനിമ ഞാൻ കണ്ടില്ലല്ലോ, എനിക്ക് തന്നെ നാണക്കേടായി തോന്നി. സിനിമ കണ്ടതിന് ശേഷമാണ് പിന്നെ ഷൂട്ടിന് പോയതെന്നും നിത്യാ ദാസ് പറയുന്നു.

Also Read
നോക്കെടാ നോക്കെടാ ദേ രതി ചേച്ചി എന്ന് ആൾക്കാർ പറയുന്നത് ഞാൻ പലതവണ കേട്ടിട്ടുണ്ട്; തുറന്നു പറഞ്ഞ് ശ്വേത മേനോൻ

കോഴിക്കോട് സ്വദേശിനിയാണ് നിത്യാ ദാസ്. നിത്യയുടെ ഭർത്താവ് അരവിന്ദ്‌സിങ് ജംവാൽ ജമ്മു കശ്മീർ സ്വദേശിയാണ്.ഇന്ത്യൻ എയർലൈൻസിൽ ചെന്നൈ ഡിവിഷനിൽ ഉദ്യോഗസ്ഥനായ അരവിന്ദും നിത്യയും വിമാന യാത്രക്കിടെയാണ് പരിചയപ്പെടുന്നത്.

പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും വിവാഹിതർ ആവുകയുമായിരുന്നു. ദമ്പതികൾക്ക് ഒരു മകളും മകനുമാണുള്ളത്. എന്നാൽ വിവാഹ ശേഷവും ഇരുവരും നിത്യയുടെ ജന്മനാടായ കോഴിക്കോട് തന്നെയാണ് താമസിക്കുന്നത്.

അതേ സമയം മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച് ദിലീപ്, നിത്യാ ദാസ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ നിത്യയുടെ ആദ്യ ചിത്രം ഈ പറക്കുംതളിക ഇപ്പോഴും ടിവിയിൽ സൂപ്പർഹിറ്റാണ്. രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തിൽ നിത്യാ ദാസ് വേഷമിട്ടത്.

ബസന്തി എന്ന നാടോടി പെൺകുട്ടിയായിട്ടാണ് ഈ പറക്കും തളികയിൽ ആദ്യം നിത്യ എത്തുന്നത് . പിന്നീടാണ് നിത്യ യഥാർത്ഥ രൂപത്തിൽ എത്തുന്നത്. ഇത് സിനിമയിലെ നിർണായക രംഗങ്ങളിൽ ഒന്നായിരുന്നു. ഈ പറക്കും തളികയ്ക്ക് ശേഷം നരിമാൻ, കൺമഷി, കുഞ്ഞിക്കൂനൻ, ബാലേട്ടൻ, കഥാവശേഷൻ, സൂര്യകിരീടം തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് നിത്യാ ദാസ്.

2007 ൽ പുറത്തിറങ്ങിയ സൂര്യ കിരീടമാണ് അവാസനം തീയേറ്ററിലെത്തിയ സിനിമ. വിവാഹത്തോടെ സിനിമയോട് വിടപറയുകയായിരുന്നു. അരവിന്ദ് സിങ് ജാംവാൽ ആണ് നിത്യയുടെ ഭർത്താവ്. ഇപ്പോൾ സിനിമയിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണെങ്കിലും തമിഴ് സീരിയലുകളിൽ സജീവമാണ് നിത്യ.
അതേ സമയം സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് താരം. മകൾക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഒക്കെ പങ്കുവെച്ച് താരം എത്താറുണ്ടായിരുന്നു.

Also Read
ആ ചെറുപ്പക്കാരന്റെ വീട്ടുകാരുടെ കണ്ണുനീര് വാര്‍ന്നിട്ട് പോരെ ട്രോളുകള്‍, ഗൗരവമായ വിഷയം തമാശയാക്കുമ്പോള്‍ അവന്റെ കുടുംബത്തെ ഓര്‍ക്കണം, ലക്ഷ്മി മേനോന്റെ വീഡിയോയ്ക്ക് രൂക്ഷ വിമര്‍ശനം

Advertisement