നടി അനുശ്രീ വോട്ടുപിടിക്കാനെത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി എട്ടു നിലയിൽ പൊട്ടി; പരാജയപ്പെട്ടത് അതി ദയനീയമായി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ട്

250

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മൂന്ന് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ ഫലം പുറത്തു വന്നിരിക്കുകയാണ്. സിപിഎം നയിക്കുന്ന ഇടതു ജനാധിപത്യ മുന്നണി വമ്പൻ വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്. പല സെലിബ്രേറ്റികളും അവരുടെ സുഹൃത്തുക്കളായ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ നടി അനുശ്രീ പ്രചാരണം നടത്തിയ യുഡിഎഫ് സ്ഥാനാർത്ഥി പരാജയപ്പെട്ട വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര പഞ്ചായത്തിലെ 12ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി റിനോയ് വർഗീസാണ് പരാജയപ്പെട്ടത്.

Advertisements

റിനോയ് വർഗ്ഗീസുമായുള്ള സൗഹൃദത്തെ തുടർന്നാണ് അനുശ്രീ പ്രചരണത്തിനെത്തിയത്. ചെന്നീർക്കര പഞ്ചായത്ത് 12ാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി റിനോയ് വർഗീസിന്റെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെയും പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് അനുശ്രീ പങ്കെടുത്തിരുന്നത്.

കുടുംബസംഗമത്തിന് അനുശ്രീ എത്തിയതോടെ നാട്ടുകാരെല്ലാം കൊവിഡ് ഭീതിമറന്ന് സെൽഫിയെടുക്കുകയും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയ പ്രതീക്ഷ പങ്കുവെക്കുകയും ചെയ്തിരുന്നു. റിനോയ് ജയിച്ചാൽ നാടിന് വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ തീർച്ചയായും ചെയ്യുമെന്ന പൂർണ്ണ വിശ്വാസമെനിക്കുണ്ടെന്നും അനുശ്രീ പ്രചരണത്തിനിടെ പറഞ്ഞിരുന്നു.

റിനോയ് വർഗീസിന് വെറും 132 വോട്ടുകൾ മാത്രമാണ് നേടാനായത്. സിപിഎമ്മിന്റെ എംആർ മധുവാണ് ചെന്നീർക്കര പഞ്ചായത്തിലെ 12ാം വാർഡിൽ വിജയിച്ചത്. 411 വോട്ടുകളാണ് നേടിയാണ് മധു വിജയം സ്വന്തമാക്കിയത്. സ്വതന്ത്രനായി മത്സരിച്ച രഞ്ജൻ പുത്തൻപുരയ്ക്കൽ 400 വോട്ടുകൾ നേടി രണ്ടാമതായി.

Advertisement